ADVERTISEMENT

കോഴിക്കോട് ബാലുശ്ശേരിയിലാണ് അബ്ദുൽ റഷീദിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ വീട്. ഒരു പടുകൂറ്റൻ ചിതൽപുറ്റിന്റെ ആകൃതിയിലാണ് ഈ വീട് നിർമിച്ചത്. എന്നാൽ ഉള്ളിൽ നൂതനസൗകര്യങ്ങളുള്ള സ്മാർട്ട് വീടുമാണ്. പരിപാലനം ആവശ്യമില്ലാത്ത ബാഹ്യരൂപം എന്ന ആശയമാണിത്. മഴയും വെയിലും അടിച്ചാലും പുറംതോടിനെ മാത്രമേ ബാധിക്കുകയുള്ളൂ. ഉള്ളിലെ വീട് സുരക്ഷിതമായി നിലകൊള്ളും.

chithal-veedu-view

കുറേക്കഴിയുമ്പോൾ വേണമെങ്കിൽ വെള്ള പെയിന്റ് അടിച്ചാൽ ഇതൊരു മഞ്ഞുമലയാക്കിമാറ്റാം. ഫ്രെയിം നിർമിച്ചശേഷം ഫെറോസിമന്റിലാണ് ചിതൽപുറ്റിന്റെ പുറംതോട് നിർമിച്ചത്. 

chithal-veedu-exterior-view

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഷോ കിച്ചൻ, മെയിൻ കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഹോം തിയറ്റർ, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്.

നൂതനസാമഗ്രികളും ആശയങ്ങളും സാങ്കേതികവിദ്യകളും സമന്വയിക്കുന്ന വീടാണിത്. ഗെയ്റ്റ് മുതൽ തുടങ്ങുന്നു സ്മാർട്ട് സൗകര്യങ്ങൾ. മൊബൈൽ വഴി ലോകത്തെവിടെ നിന്നും നിയന്ത്രിക്കാവുന്ന ഗെയ്റ്റാണിവിടെ. അതുപോലെ വീടിനുള്ളിലെ ലൈറ്റ്, ഫാൻ, എസി എന്നിവയെല്ലാം ഓട്ടമേഷൻ വഴി നിയന്ത്രിക്കാം.

chithal-veedu-sitout

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റ് ഹാളിലേക്കാണ്. അതിനാൽ വിശാലത അനുഭവപ്പെടുന്നു.

chithal-veedu-living

ലിവിങ്- ഡൈനിങ് വേർതിരിക്കുന്ന സെമി പാർടീഷൻ ഭിത്തിയിലെ ടിവി യൂണിറ്റ് ഇഷ്ടാനുസരണം ലിവിങ്ങിലേക്കും ഡൈനിങ്ങിലേക്കും തിരിച്ചുവയ്ക്കാനാകും.

chithal-veedu-dine

ഡൈനിങ് ടേബിൾ ഒരു മെട്രോ നഗരം പോലെയാണ് ഒരുക്കിയത്. ഇതിനുമുകളിൽ ഗ്ലാസ് വിരിച്ചു.

വാഷ്ഏരിയ ഒരു ഡിസ്പ്ളേ ഷെൽഫ് പോലെ ഒരുക്കി.

സ്‌റ്റെയറിന്റെ കൈവരികളിലുമുണ്ട് കൗതുകം. പലനിറത്തിലുള്ള എൽഇഡി ലൈറ്റുകളാണ് ഇവിടെ ആകർഷണം. വശത്തായി നീളൻ മെറ്റൽ പൈപ്പിൽ ഒരുക്കിയ വാട്ടർ ഫൗണ്ടനുമുണ്ട്.

സ്‌റ്റെയർ കയറിയെത്തി പുറത്തേക്കുള്ള വാതിൽ തുറന്നാൽ ചിതൽപുറ്റിനെ അടുത്തുകാണാം. ഒരു ഫാന്റസി പാർക്കിലൂടെ നടക്കുന്ന പ്രതീതിയാണിവിടെ..

chithal-veedu-kitchen

ഓരോകിടപ്പുമുറികളും വ്യത്യസ്തമായ ഒരുലോകമാണ്. ആകാശം കണ്ടുകിടക്കാവുന്ന ഗ്ലാസ് മേൽക്കൂര മുതൽ പല സർപ്രൈസുകളും ഇവിടെയുണ്ട്.

chithal-veedu-bed

സമീപത്തായി സഹോദരന്റെ വീടുമുണ്ട്. മുറ്റം പരിപാലനം എളുപ്പമാക്കാൻ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. മുറ്റത്ത് ചിതൽപുറ്റിന്റെ ആകൃതിയിൽ ചെറിയ വിളക്കുമാടങ്ങളുണ്ട്. ഇത് രാത്രിയിൽ വീടിന്റെ പുറംകാഴ്ച പ്രകാശമാനമാക്കുന്നു.

 

Project facts

Location- Balussery, Calicut

Owner- Abdul Rasheed

Y.C- 2023

English Summary- Termite House Ant Ville Balussery- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com