വ്യത്യസ്ത രൂപഭംഗി, ഉള്ളിൽ സുഖജീവിതം; ഹിറ്റായി വീട്

chowka-house-exterior
SHARE

തൃശൂർ ജില്ലയിലെ ചൗക്കയിലാണ് ജോഷ്വ ജോസഫിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വ്യത്യസ്തമായ രൂപഭംഗി കൊണ്ട് ശ്രദ്ധയാകർഷിക്കുന്നുണ്ട് ഈ വീട്. 

റോഡ് ലെവലിൽനിന്ന് മൂന്നുമീറ്റർ താഴെയാണ് പ്ലോട്ട്. ഇത് മണ്ണിട്ടുയർത്താതെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്.

chowka-house-view

ഫ്ലാറ്റ്- സ്ലോപ്- കർവ് അടക്കമുള്ള ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് വീടിന്റെ എലിവേഷൻ. ഗ്രേ- വൈറ്റ് കളർതീമിലാണ് പുറംകാഴ്ച. സിമന്റ് ഫിനിഷിലുള്ള ക്ലാഡിങ് ടൈൽ, റൂഫിൽ ഷിംഗിൾസ് എന്നിവ എലിവേഷൻ അലങ്കരിക്കുന്നു.

chowka-house-side-view

വീടിനൊപ്പം നിൽക്കുന്ന മനോഹരമായ ലാൻഡ്സ്കേപ്പാണ് മറ്റൊരാകർഷണം. ബാംഗ്ലൂർ സ്റ്റോൺ വിരിച്ച ഡ്രൈവ് വേയും മെക്സിക്കൻ ഗ്രാസ് വിരിച്ച പുൽത്തകിടിയും ചെടികളുമെല്ലാം മുറ്റം ഹരിതാഭമാക്കുന്നു.

വീടിനെ സ്നേഹിക്കുന്ന മലയാളികൾക്കായി!...Subscribe Now

chowka-house-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് താഴത്തെ നിലയിൽ. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി,  ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിൽ. മൊത്തം  2334 ചതുരശ്രയടിയാണ് വിസ്തീർണം.

സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ. വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. ലിവിങ്, സ്റ്റെയർ, പ്രെയർ  സ്‌പേസ് എന്നിവ ഇവിടെവരുന്നു. സ്‌റ്റെയറിനോട് അനുബന്ധമായാണ് പ്രെയർ സ്‌പേസ്. തടിയുടെ പ്രൗഡിയിലാണ് ഇവിടെ നിലവും ചുവരുകളുടെ പാനലിങ്ങും. 

chowka-house-stair

അടുത്ത സോണിൽ ഡൈനിങ്- കിച്ചൻ ഓപ്പൺ ഹാളിൽ ക്രമീകരിച്ചു.

chowka-house-dine

ഫ്ലോറിങ്ങിനിൽ വൈവിധ്യം പരീക്ഷിച്ചിട്ടുണ്ട്. വിട്രിഫൈഡ് ടൈൽ, വുഡൻ ടൈൽ, ലപ്പോത്ര ഗ്രാനൈറ്റ് എന്നിവ ഉപയോഗിച്ചു.

ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ലാൻഡ്സ്കേപ്പിനെ കണക്ട് ചെയ്യുന്ന ചെറിയ പുൽത്തകിടിയിലേക്കിറങ്ങാം. ഇതുവഴി കാറ്റും ഉള്ളിലേക്കെത്തും.

chowka-house-window

കിച്ചനും ഡൈനിങ്ങിനുമിടയിൽ ഒരു ഡിസ്പ്ലേ ഷെൽഫുണ്ട്. ഇത് മിനി പാൻട്രി കൗണ്ടറായും വർത്തിക്കുന്നു.

L ആകൃതിയിലാണ് മെയിൻ കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ബ്ലാക്ക് ഗ്രാനൈറ്റ് വിരിച്ചു.

chowka-house-kitchen

ലളിതമായാണ് നാലു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. ഹെഡ്‌സൈഡ് ഭിത്തിയിൽ വോൾപേപ്പറും ഇൻഡോർ പ്ലാന്റും മാത്രമാണ് അലങ്കാരം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

chowka-house-bed

ലളിതമായ ചൂരൽ ഫർണിച്ചറാണ് അപ്പർ ലിവിങ്ങിൽ. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ബാൽക്കണിയിലേക്കിറങ്ങാം.

chowka-house-upper

താഴത്തെ നിലയുടെ കോപ്പി തന്നെ മുകളിലും ഒരുക്കി എന്നതാണ് പ്ലാനിലെ ഹൈലൈറ്റ്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുംവിധം അകത്തളം ചിട്ടപ്പെടുത്തി.

ചുരുക്കത്തിൽ ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ച സന്തോഷത്തിലാണ് വീട്ടുകാർ.

നാട്ടിലെ മികച്ച വീടുകളുടെ വിഡിയോ കാണാം.. Subscribe Now

Project facts

Location- Chowka, Thrissur

Plot- 12 cent

Area- 2334 Sq.ft

Owner- Joshua Joseph

Architect- Sonu Varghese

Mirror Window Architects, Thrissur

English Summary- Unique Fusion House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA