ഇവിടെയെന്ത് കാണാനാ? ഉള്ളിലാണ് അതിനുള്ള ഉത്തരം!

kannur-surprise-home-side
SHARE

താരതമ്യേന വീതി കുറഞ്ഞ പ്ലോട്ടിൽ വിശാലമായ വീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

kannur-surprise-home

കണ്ണൂരിൽ 12 സെന്റിലാണ് വീട് പണിയാൻ തീരുമാനിച്ചത്. നമ്മൾ ജീവിക്കുന്നത് വീടിനകത്താണല്ലോ, അതിനാൽ പുറംകാഴ്ചയിൽ അധികം അലങ്കാരങ്ങൾ കൊടുക്കാതെ അകത്തളം മനോഹരമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം.കന്റെംപ്രറി ഫ്ലാറ്റ്-ബോക്സ് ഡിസൈനിലാണ് വീടിന്റെ പുറംകാഴ്ച. വശത്തെ കാർപോർച്ചിന്റെ ഒരുഭിത്തി കരിങ്കൽ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. മറ്റൊരു ബോക്സിലാണ് സിറ്റൗട്ട് വരുന്നത്.

kannur-surprise-home-living

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ രണ്ടുകിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 2858 ചതുരശ്രയടിയാണ് വിസ്തീർണം.

kannur-surprise-home-court

മനോഹരമായി ചിട്ടപ്പെടുത്തിയ കസ്റ്റമൈസ്ഡ് ഫർണിഷിങ്ങാണ് വീടിനുള്ളിൽ. തേക്കിന്റെ പ്രൗഡിയിലാണ് വാതിൽ, ജനൽ, സ്‌റ്റെയർ, പാനലിങ് എന്നിവ. വർണാഭമായാണ് ലിവിങ് ചിട്ടപ്പെടുത്തിയത്. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർവഴി  ലാൻഡ്സ്കേപ്പിലേക്കിറങ്ങാം.

kannur-surprise-home-dine

മാർബിൾ ടേബിൾ ടോപ്പും കുഷ്യൻ കസേരയുമാണ് ഡൈനിങ്ങിൽ. ഇവിടെനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി കോർട്യാർഡിലേക്കിറങ്ങാം. ഈ വാതിൽ തുറന്നിട്ടാൽ കോർട്യാർഡും ഡൈനിങ്ങും വിശാലമായ ഹാളായി അനുഭവപ്പെടും.

kannur-surprise-home-dining

വെള്ള നിറത്തിന്റെ പ്രസരിപ്പാണ് കിടപ്പുമുറികളിൽ നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെയുണ്ട്.

kannur-surprise-home-bed

ധാരാളം സ്‌റ്റോറേജ് ഉൾപ്പെടുത്തിയാണ് കിച്ചൻ ഡിസൈൻ. അണ്ടർ- ഓവർ ഹെഡ് ക്യാബിനറ്റുകൾ ധാരാളമുണ്ട്. മൾട്ടിവുഡ്+ പെയിന്റ് ഫിനിഷിലാണ് ഈ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ബ്ലൂ കസേരയും വൈറ്റ് കൗണ്ടറുമുള്ള ഒരു മിനി ബ്രേക്ക്ഫാസ്റ്റ് ഏരിയയും ഇവിടെയുണ്ട്.

kannur-surprise-home-kitchen

വീട്ടിലെ ഏറ്റവും സിംപിൾ & മിനിമൽ ഇടം അപ്പർ ലിവിങ്ങാണ്. ഇവിടെ കോർട്യാർഡിലേക്ക് നോട്ടമെത്തുന്ന ഒരു സ്ലൈഡിങ് ബേ വിൻഡോയാണ് കൊടുത്തിരിക്കുന്നത്. സമീപം ബുക്ക് ഷെൽഫുമുണ്ട്. ഒരു പുസ്തകവും ചായയും കുടിച്ച് ഹാപ്പിയായി ഇരിക്കാൻ പറ്റുന്ന ഇടമാണിത്.

kannur-surprise-home-upper

വീടുകണ്ടാൽ ഉള്ളിൽ ഇത്രയും മനോഹരമായ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളതെന്ന് ആരും പ്രതീക്ഷിക്കില്ല. ചുരുക്കത്തിൽ വീടിന്റെ പുറംകാഴ്ച കണ്ട് ഉള്ളിലേക്ക് കയറുന്നവർ സർപ്രൈസടിച്ചാണ് ഇപ്പോൾ  മടങ്ങുന്നത്.

വീട് വിഡിയോസ് കാണാം

Project facts

ground-floor

Location- Kannur

first-floor

Plot- 12 cent

Area- 2858 Sq.ft

Owner- Shaloob

Designer- Krishnanunni, Laya Babu

Greenfern Studio, Kasargod

Y.C- 2023

English Summary- Simple Looking House with Luxury Interiors- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS