ഉച്ചയ്ക്കും ചൂടില്ല, മനംനിറയെ കുളിർമ; ഇത് മണ്ണിന്റെ മണമുള്ള കേരളീയവീട്

thalappara-house-side
SHARE

മലപ്പുറം തലപ്പാറയിലാണ് പ്രവാസിയായ അജ്നാസിന്റെയും കുടുംബത്തിന്റെയും പുതിയവീട്. കാലപ്പഴക്കത്തിൽ അസൗകര്യങ്ങൾ നിറഞ്ഞ പഴയ തറവാട് പൊളിച്ച് പുതിയ വീട് പണിയുകയായിരുന്നു. കേരളീയ ശൈലിയിലുള്ള പ്രകൃതിസൗഹൃദമായ വീടായിരുന്നു വീട്ടുകാരുടെ മനസ്സിൽ. ഇപ്രകാരമാണ് രൂപകൽപന.

thalappara-house-exterior

പ്രാദേശികമായി ലഭ്യമായ നിർമാണ സാമഗ്രികൾ ഉപയോഗിച്ച് പ്രകൃതിക്കുണ്ടാകുന്ന ഭാരം കഴിവതും കുറയ്ക്കുക എന്ന നയമാണ് ഇവിടെ സ്വീകരിച്ചത്. തട്ടുകളായി കിടന്ന പ്ലോട്ടിലെ മണ്ണെടുത്ത് സൈറ്റിൽവച്ചുതന്നെ മഡ് ബ്ലോക്ക് ഉണ്ടാക്കിയാണ് ഭിത്തികെട്ടിയത്. മണ്ണ് പ്രത്യേക ഷട്ടറുകളിൽ കുത്തിനിറച്ച് ഭിത്തി നിർമിക്കുന്ന റാംഡ് എർത് വോൾ ശൈലിയാണ് ഇവിടെ പിന്തുടർന്നത്. മണ്ണുതീർന്നപ്പോൾ ബാക്കി ബ്രിക്‌സ് സമീപമുള്ള ഫാക്ടറിയിൽനിന്ന് എത്തിച്ചു. മഡ് ബ്ലോക്ക് കൊണ്ടുനിർമിച്ച ഭിത്തികളിൽ ക്ലിയർ കോട്ട്, മഡ് ഫിനിഷ് പെയിന്റ് എന്നിവ അടിച്ചു. അങ്ങനെ മണ്ണിന്റെ തനിമ ഭിത്തികളിൽ നിറയുന്നു. പൊളിച്ച തറവാട്ടിലെ തടി, ഓട് തുടങ്ങിയവ പുനരുപയോഗിച്ചിട്ടുണ്ട്.

thalappara-house-sitout

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ഒരുകിടപ്പുമുറി, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിലുള്ളത്. മൊത്തം 2800 ചതുരശ്രയടിയാണ് വിസ്തീർണം. തുറന്ന നയത്തിൽ നടുമുറ്റത്തിന്റെ വശങ്ങളിലായാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നതിനാൽ വിശാലത അനുഭവപ്പെടുന്നു.

thalappara-house-interior

മഴ പെയ്യുന്ന തുറന്ന നടുമുറ്റം വേണം എന്ന വീട്ടുകാരന്റെ ആഗ്രഹവും നടപ്പാക്കി. സുരക്ഷയെ കരുതി ഓപ്പൺ റൂഫിൽ ഗ്രില്ലുകൾ കൊടുത്തു. ചൂടുവായു നടുമുറ്റംവഴി ബഹിർഗമിക്കുകയും തണുത്ത കാറ്റ് ഉള്ളിലെത്തുകയും ചെയ്യുന്നതിനാൽ അകത്തളത്തിൽ എപ്പോഴും സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.

thalappara-house-kitchen-view

വീടിന്റെ അകത്തളത്തിലെ ഏറ്റവും മനോഹരമായ കാഴ്ച നിലത്തുവിരിയുന്ന ആത്തങ്കുടി ടൈലുകളാണ്. കാരൈക്കുടിയിൽനിന്ന് വൈദഗ്ധ്യമുള്ള പണിക്കാരെത്തിയാണ് ഇത് വിരിച്ചത്. ഉപയോഗിക്കുംതോറും തിളക്കം വർധിക്കുമെന്ന പ്രത്യേകതയുണ്ട് ഈ ഹാൻഡ്‌മെയ്‌ഡ്‌ ടൈലുകൾക്ക്. ഇതിലൂടെ നടക്കാനും പ്രത്യേക സുഖമാണ്. 

thalappara-house-hall

മെറ്റൽ ഫ്രയിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്.

ലളിത സുന്ദരമായാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് അനുബന്ധമായുണ്ട്.

thalappara-house-bed

മൾട്ടിവുഡ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

thalappara-house-kitchen-view

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 60 ലക്ഷം രൂപയാണ് ചെലവായത്. സഹോദരൻ സമീപം താമസമുണ്ട്. വീട്ടുകാരന്റെ പിതാവും സഹോദരനുമാണ് വീടുപണി മേൽനോട്ടം നിർവഹിച്ചത്. വാട്സാപ് വഴി ഗൃഹനാഥനും പണി ഏകോപിപ്പിച്ചു. അവസാനഘട്ടത്തിൽ ഭാര്യ നാട്ടിലെത്തി. വീടുപണി തുടങ്ങിയശേഷം പാലുകാച്ചൽ സമയത്താണ് ഗൃഹനാഥൻ ആദ്യമായി നാട്ടിലെത്തി വീട് നേരിൽക്കാണുന്നത്. വീട്ടിലെത്തുന്നവർക്കെല്ലാം പറയാൻ നല്ലവാക്കുകൾ മാത്രം. ആഗ്രഹിച്ചതിനേക്കാൾ മനോഹരമായ വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

വീട് വിഡിയോസ് കാണാം..

Project facts

Location- Thalappara, Malappuram

Area- 2800 Sq.ft

Owner- Ajnas

Design- Earthern Habitats

Y.C- 2023

English Summary- Kerala Style Mud Block House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS