ADVERTISEMENT

ഗൾഫിൽ സ്ഥിരതാമസമായിരുന്ന ഷാജിയുടെ കുടുംബം നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ, 2001–ൽ നിർമിച്ച വീട് കാലോചിതമായി നവീകരിച്ച കഥയാണിത്. ടോട്ടൽ റിനവേഷൻ ആണ് വീട്ടുകാർ ഉദ്ദേശിച്ചത്. അതുകൊണ്ടുതന്നെ എക്സ്റ്റീരിയറും ഇന്റീരിയറും പ്ലമിങ്ങും ലാൻഡ്സ്കേപിങ്ങും കോമ്പൗണ്ട് വാളും എല്ലാം മാറ്റിയെടുത്തു.

Before

വീടിന്റെ നിലവിലുള്ള ഡിസൈനിലേക്ക് എളുപ്പത്തിൽ മാറ്റിയെടുക്കാൻ സ്പാനിഷ് റിവൈവൽ തീം ബേസിൽ ഉള്ള ഒരു ഡിസൈനാണ്  ഡിസൈനർ നൽകിയത്. പൊളിക്കുന്ന സമയത്തിൽ ലഭ്യമായ നല്ല മെറ്റീരിയൽസ് പുനരുപയോഗിക്കണമെന്ന് ക്ലയന്റിന് താൽപര്യമുണ്ടായിരുന്നു അതുകൊണ്ടുതന്നെ പഴയ മരങ്ങളെയെല്ലാം റീയൂസ് ചെയ്തിട്ടുണ്ട്. സൈഡിലേയും പുറകിലേയും സൺഷേഡിൽ പഴയ ഓടുകളും പുനരുപയോഗിച്ചിട്ടുണ്ട്

exterior-view

പഴയ വീട് ഹെക്സാഗൊനൽ ഷേപ്പിലായതിനാൽ വീട്ടിലെ ചിലയിടങ്ങളിലെല്ലാം ഉപയോഗത്തിന് പ്രയാസമുണ്ടാക്കിയിരുന്നു. അതിനാൽ ചില ഭാഗങ്ങളിലുള്ള ഇത്തരം ഷേപ്പുകൾ മാറ്റി ഉപയോഗപ്രദമാകുന്ന രീതിയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. പഴയ വീട്ടിൽ മഴ പെയ്യുമ്പോൾ മഴവെള്ളം ചാറ്റൽ അടിക്കുന്ന പ്രശ്നം ഉണ്ടായിരുന്നു. അതിനാൽ മുന്നിലെ സൺഷേഡുകൾ എക്സ്റ്റെൻഡ് െചയ്ത് കുറച്ചുകൂടി വിശാലമായ കാർ പോർച്ച് ആക്കി മാറ്റി. 

renovated-home-living

വീടിന്റെ വലതുവശത്ത് നായക്കൂടും സൈഡിലായി ഗാരിജ് സ്പേസും നൽകിയിട്ടുണ്ട്. മുൻവശത്തെ മതിലിനും വീടിന്റെ ചുമരിലും കരിങ്കൽ ക്ലാഡിങ് സ്റ്റോണും നൽകിയിട്ടുണ്ട്. റൂഫിൽ ചൂട് കുറയ്ക്കുന്നതിനായി ട്രീറ്റ്മെന്റ് ചെയ്തിട്ടുണ്ട്. അതിന്റെ മുകളിലായി ട്രസ് ചെയ്ത് സ്പാനിഷ് ഓടുകൾ നൽകി. 

renovated-home-glass

ലിവിങ് റൂമിന്റെ ചുവരുകൾ തട്ടി മുൻപിലേക്കും സൈഡിലേക്കും എക്സ്റ്റന്റ് ചെയ്തു. മുൻപിലെ വലിയ ജനലുകൾക്ക് ചേർത്ത് പ്ലാന്റർ ബോക്സും നൽകി. സൈഡിലെ എക്സ്റ്റൻഷൻ കോർട്യാർഡ് ആക്കി വലിയ UPVC ജനലുകൾ നൽകി. ഗ്രില്ലില്ലാതെ പുറത്തെ ലാൻഡ്സ്കേപിന്റെ സൗന്ദര്യം കാണുന്ന രീതിയിലാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. സേഫ്റ്റിക്കായി ടഫൻഡ് ഗ്ലാസാണ് ഉപയോഗിച്ചത്. റിമോട്ടിൽ വർക്ക് ചെയ്യുന്ന ഷട്ടറും നൽകിയിട്ടുണ്ട്. 

renovated-home-dine

എക്സ്റ്റെൻഡ് െചയ്ത ഭാഗങ്ങളിലെ ബീം മറയ്ക്കുന്നതിനായി വെനീർ വച്ച് പാനലിങ് ചെയ്തു. CNC കട്ടിങ്ങിൽ ചെയ്ത ഒരു അറബിക് കാലിഗ്രഫി വർക്കും ലിവിങ് റൂമിന്റെ ചുമരിൽ നൽകിയിട്ടുണ്ട്. ലിവിങ് റൂമിലും ഡൈനിങ് ഹാളിലും വൈറ്റ് മാർബിൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. 

ഹാളിൽ നേരത്തേ ഉണ്ടായിരുന്ന ഷോകേസ്, പ്ലൈവുഡ്+ വെനീർ വച്ച് പുതിയ ഡിസൈനിലേക്ക് മാറ്റി. സ്റ്റെയർകേസിന്റെ ഹാൻഡ് റെയിൽ മാറ്റി ഗ്ലാസ് ആക്കി. അവിടെ ചുമരുകൾക്ക് സിമെന്റ് ടെക്സ്ചർ നൽകി. സ്റ്റെയറിന്റെ അടിയിലായി ഒരു സ്റ്റഡി ഏരിയയും സെറ്റ് ചെയ്തു. പഴയ വാഷ് ബേസിൻ ഏരിയയും പുതുക്കി എടുത്തു. ഇവിടെ ചുമരുകൾക്ക് മൊറോക്കൻ ടൈൽ ആണ് ഉപയോഗിച്ചത്. 

renovated-home-bed

ഡൈനിങ് ടേബിളിന് ഒരുവശത്ത് ബെഞ്ചും 4 ചെയറും നൽകി. സീലിങ്ങിൽ വെനീർ ഉപയോഗിച്ചുള്ള ഡിസൈനും അതിൽ ഹാങ്ങിങ് ലൈറ്റും നൽകിയിട്ടുണ്ട്. ഇവിടെയും UPVC സ്ലൈഡിങ് വിൻഡോ ആണ് നൽകിയിട്ടുള്ളത്. സേഫ്റ്റിക്കായി റിമോട്ട് ഷട്ടറും നൽകി. ഷീർ കർട്ടൻ ആണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. 

ഡൈനിങ് ഹാളിൽനിന്നും ഒരു അറ്റാച്ച്ഡ് ഡെസ്ക്ക് സ്പേസും നൽകിയിട്ടുണ്ട്. ഇവിടെ ചെയറും കോഫീ ടേബിളും ഉണ്ട്. വുഡനും ഗ്ലാസ്സും ഉപയോഗിച്ചിട്ടുള്ള ഹാൻഡ് റെയിൽ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

വീടിന്റെ പിറകിലായി ഒരു Gazebo നൽകിയിട്ടുണ്ട്. വർക് ഫ്രം ഹോം വരുന്ന ഘട്ടത്തിൽ റിലാക്സ് ആയി ജോലി ചെയ്യുന്നതിന് ഒരിടം വേണമെന്ന് ക്ലയന്റിന് ആഗ്രഹം ഉള്ളതുകൊണ്ടാണ് Gazebo യ്ക്ക് ചുറ്റും പച്ചപ്പ് കൊണ്ട് വരുന്നതിനായി ചെടികൾ നൽകിയത്. ഒരു ലൈബ്രറി ഷെൽഫും കോഫീ ടേബിളും ചെയറും അതിന് പുറമെ വർക്ക് ചെയ്യുന്നതിനായി ഒരു ഓഫിസ് ടേബിളും ഇവിടെ ഉണ്ട്. സ്പാനിഷ് ഓടുകൾ തന്നെയാണ് Gazebo യുടെ റൂഫിലും ഉപയോഗിച്ചിട്ടുള്ളത്. നർസാപുര സ്റ്റോണും Cobble stone ഉം ചേർന്നുള്ളചിലയിടത്ത് കടപ്പ സ്റ്റോണും സന്തൂർ സ്റ്റോണും ഉപയോഗിച്ചിട്ടുണ്ട്. 

പ്രധാന ഇടങ്ങളെല്ലാം പച്ചപ്പിനോട് ഇഴുകിച്ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഈ വീട് ഒരുക്കിയിട്ടുള്ളത്.

 

Project facts

Owner - Shaji

Area-4500 sqft

Design - COB Arch studio, Calicut

cobarchstudio@gmail.com

English Summary- Elegantly Designed Renovation- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com