ADVERTISEMENT

ഇപ്പോൾ വീടുപണിയുന്ന സാധാരണക്കാർക്ക് ഇരട്ടിഭാരമാണ് വിലക്കയറ്റം. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ അധിക ബാധ്യതകളില്ലാതെ സൗകര്യമുള്ള വീട് പണിയാം എന്ന് ഈ വീട്ടുകാർ തെളിയിക്കുന്നു. വീട്ടുകാരൻ റിയാസും കുടുംബവും ആ വിശേഷങ്ങൾ പറയുന്നു. 

തൃശൂർ കൊടുങ്ങല്ലൂരാണ് സ്വദേശം. 17 ലക്ഷം രൂപയായിരുന്നു ബജറ്റ് നിശ്ചയിച്ചത്. അതിനുള്ളിൽ ഒതുങ്ങുന്ന കൊച്ചുവീട് മതി.

19-lakh-home-yard

മേൽക്കൂര നിരപ്പായി വാർത്തശേഷം  ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. ചരിഞ്ഞ മേൽക്കൂരയ്ക്കടിയിൽ ചെറിയ സ്‌റ്റോറേജ് സ്‌പേസ് ഉപയോഗപ്പെടുത്താം. ഭാവിയിൽ മുകളിലേക്ക് വിപുലപ്പെടുത്തണമെങ്കിൽ അതുമാകാം. വെള്ള നിറമാണ് അകത്തും പുറത്തും അടിച്ചത്. ഇത് തെളിച്ചമുള്ള അകത്തളം ലഭിക്കുന്നതിനൊപ്പം പെയിന്റിങ് ചെലവും പിടിച്ചുനിർത്തി.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

19-lakh-home-inside

ചതുരശ്രയടി പരമാവധി കുറച്ചതാണ് ചെലവ് പിടിച്ചുനിർത്തിയത്. ഞങ്ങളുടെ ജീവിതശൈലിക്ക് സിറ്റൗട്ട്, പോർച്ച് എന്നിവ ആവശ്യമില്ല, അതിനാൽ അവ ഒഴിവാക്കി.

ഫർണിഷിങ്ങിൽ തടി ആവശ്യത്തിന് ഉപയോഗിച്ചു. പരിചയമുള്ള ഇടത്തുനിന്ന് തടിയെടുത്തതുകൊണ്ട് പണിക്കൂലി, വണ്ടിക്കൂലിയിനത്തിൽ ഇളവ് ലഭിച്ചു. ഫർണിച്ചർ റബ്‌വുഡ് കൊണ്ടാണ് നിർമിച്ചത്.

19-lakh-home-dine

സാധനങ്ങളുടെ വിലക്കയറ്റം മൂലവും മറ്റ് അപ്രതീക്ഷിത ചെലവുകൾ മൂലവും രണ്ടു ലക്ഷം കൂടി അധികം ചെലവായി. അങ്ങനെ 19 ലക്ഷം രൂപയ്ക്ക് ഞങ്ങൾക്ക് ആവശ്യമുള്ള സൗകര്യങ്ങളുള്ള, ഏറ്റവും പ്രധാനമായി  'കടമില്ലാത്ത, മനഃസമാധാനമുള്ള വീട്' പൂർത്തിയാക്കാനായി.

19-lakh-home-kitchen

 

ചെലവ് കുറച്ച വഴി...

19-lakh-home-hall

ഒരുപാട് ലക്ഷുറി ബ്രാൻഡുകൾ ഒഴിവാക്കി, എന്നാൽ തീരെ തരംതാഴ്ന്നതും ഒഴിവാക്കി. ഇടത്തരം ബ്രാൻഡഡ് സാമഗ്രികളാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ഇത് ബജറ്റ് പിടിച്ചുനിർത്താൻ ഉപകരിച്ചു.

സ്ക്വയർഫീറ്റിന് 60 രൂപ വരുന്ന ടൈൽസ് വാങ്ങി. ജോയിന്റ് ഫ്രീയായാണ് ടൈൽ വിരിച്ചത്. ഇതിലൂടെ ഇപോക്സി, പണിക്കൂലിയിനത്തിൽ ചെലവ് ലാഭിക്കാനായി.

 

Project facts

Location- Kodungallur, Thrissur

Area- 1100 Sq.ft

Owner- Riyas Chulliparambil

Designer- Zakkaria Kappat

SB Architecture, Malappuram

email- zakkariyakappat@gmail.com

English Summary- Cost Effective House for Small Family- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com