കെട്ടിയടച്ചില്ല വീടും മനസ്സും: ഈ വീട് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

edappally-open-house
SHARE

തിരക്കേറിയ ഇടപ്പള്ളി ജംക്‌ഷനുസമീപമാണ് വിമലിന്റെയും ലക്ഷ്മിയുടെയും പുതിയ വീട്. നഗരഹൃദയത്തിലായിട്ടും ശാന്തസുന്ദരമായ അന്തരീക്ഷമുള്ള പ്രദേശം. വർഷങ്ങളായി താമസിക്കുന്ന സ്ഥലത്ത്, അയൽപക്കവുമായി ബന്ധം വിച്ഛേദിച്ച് അടച്ചിട്ട വീടായിരുന്നില്ല ഇവർക്ക് വേണ്ടിയിരുന്നത്. മറിച്ച് അയൽപക്കവുമായി തുറന്ന ആശയവിനിമയം സാധ്യമാകുന്ന വീടായിരുന്നു. സമീപനത്തിലെ ഈ വ്യത്യസ്തതയാണ് വീടിനെയും വ്യത്യസ്തമാക്കുന്നത്.

edappally-open-home-ext

14 സെന്റിലുള്ള  പഴയ തറവാട് പൊളിച്ചുകളഞ്ഞു ലക്ഷ്മിയുടെ മാതാപിതാക്കൾ വസ്തു തുല്യമായി വീതിച്ചു. അങ്ങനെ വീതി കുറഞ്ഞു നീളത്തിലുള്ള 7 സെന്റിലാണ് വീടുപണിതത്. തറവാട്ടിൽ വീട്ടുകാർക്ക് വൈകാരികമായ അടുപ്പമുള്ള ഒരു കണിക്കൊന്നയുണ്ടായിരുന്നു. അത് സംരക്ഷിച്ചാണ് പുതിയ വീടൊരുക്കിയത്.

edappally-open-house-wall

വീടിന്റെ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. ട്രസ് ചെയ്ത് ഓടുവിരിച്ച സ്ലോപ് റൂഫും ജാളി ഭിത്തിയുമാണ് പറയാനുള്ള ആകർഷണം. ഹൃദ്യമായ അകത്തളങ്ങളും ചുറ്റുപാടുകളും  ഒരുക്കാനാണ് ഇവിടെ ശ്രദ്ധപുലർത്തിയത്.

edappally-open-home-hall

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. അപ്പർ ലിവിങ്, ബാൽക്കണി, രണ്ടു കിടപ്പുമുറികൾ, യൂട്ടിലിറ്റി സ്‌പേസ് എന്നിവയാണ് മുകളിലുള്ളത്. മൊത്തം 3030 ചതുരശ്രയടിയാണ് വിസ്തീർണം.

edappally-open-home-upper

വീട് മറയുന്ന രീതിയിൽ മതിൽ കെട്ടിയടയ്ക്കുന്ന രീതിയേയല്ല ഇവിടെ. ഇൻബിൽറ്റ് ഇരിപ്പിടമായി ഉപയോഗിക്കാവുന്ന ഉയരംകുറഞ്ഞ മതിലാണിവിടെ. അയൽക്കാരുമായി ഇവിടെയിരുന്ന് സംസാരിക്കാം.

സ്റ്റെയറിന്റെ ലാൻഡിങ് ഏരിയയിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ നൽകി. ഇതിനോട് ചേർന്ന് യൂട്ടിലിറ്റി ഏരിയയുമുണ്ട്.

edappally-open-house-interiors

ഡബിൾഹൈറ്റിലുള്ള നടുമുറ്റമാണ് വീടിന്റെ ശ്രദ്ധാകേന്ദ്രം. ഇവിടെ ഇൻബിൽറ്റ് ഇരിപ്പിടങ്ങളും ആട്ടുകട്ടിലും നൽകി.

കണിക്കൊന്ന സംരക്ഷിക്കാനായി വീടിന്റെ ചുവരിന്റെ ചിലഭാഗങ്ങൾ വളച്ചുകെട്ടിയിരുന്നു. ഇവിടെ ടെറസിൽ ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. കണിക്കൊന്നയുടെ തണലിൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ വീട്ടുകാർക്ക് ഇഷ്ടമുള്ള ഇടമാണിത്.

edappally-open-home-court

ചുരുക്കത്തിൽ വീട്ടുകാരുടെ വ്യത്യസ്ത സമീപനം കൊണ്ട് ഹൃദ്യമായ അനുഭവമാവുകയാണ് ഈ വീട്.

വീട് വിഡിയോസ് കാണാം...

Project facts

Location- Edappally, Kochi

g-f

Area- 3030 Sq.ft

f-f

Owner- Vimal Vijayan

Design- Soumya & Jills Architects, Kochi

Email- soumya.jills@gmail.com

English Summary- Unique Open Theme House- Veedu Magazine Malayalam

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS