ADVERTISEMENT

മഞ്ചേരിക്കടുത്ത് കുറ്റിപ്പാറ എന്ന സ്ഥലത്താണ് സുനീറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 'തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് പരമാവധി ചെലവുകുറച്ച് സൗകര്യങ്ങളുള്ള വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം ആർഭാടങ്ങളുടെ അതിപ്രസരമില്ലാതെ ഒരുക്കിയ വീടാണിത്.

റോഡ് നിരപ്പിൽനിന്ന് അൽപം താഴെയുള്ള 7 സെന്റ് വസ്തുവിലുണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് കാലോചിതമായി പുതിയ വീട് പണിതത്.

സമകാലിക ഫ്ലാറ്റ്- ബോക്സ് എലിവേഷനിൽ വീടൊരുക്കി. താരതമ്യേന ചെറിയ പ്ലോട്ടിലുള്ള വീടിന് കൂടുതൽ വലുപ്പം തോന്നിക്കാൻ ഷോ വോൾ ഉപകരിക്കുന്നു.

25-lakh-home-manjeri-sitout

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ ചെറിയൊരു സ്റ്റഡി സ്‌പേസ് ഏരിയ മാത്രമാണ് നിലവിലുള്ളത്. ഭാവിയിൽ മുകളിലേക്ക് വീട് വിപുലപ്പെടുത്താനും സാധിക്കും. മൊത്തം 1182 ചതുരശ്രയടിയാണ് വിസ്തീർണം.

25-lakh-home-manjeri-living

കസ്റ്റമൈസ്ഡ് സിംഗിൾ സോഫ, രണ്ടു കസേരകൾ, ടീപോയ് അടങ്ങുന്ന സിംപിൾ ലിവിങ് ഒരുക്കി. 

ലളിത സുന്ദരമായാണ് അകത്തളങ്ങൾ ഒരുക്കിയത്. കടുംനിറങ്ങൾ വാരിപ്പൂശിയ ചുവരുകളോ പാനലിങ്ങോ ഒന്നും ഉള്ളിലില്ല. പുതിയ തടി കുറച്ചും പഴയ തടിയുടെ പുനരുപയോഗത്തിലൂടെയും ഫർണിഷിങ് ചെലവ് പിടിച്ചുനിർത്തി. ഇരുമ്പിന്റെ കട്ടിളകളാണ് ഉപയോഗിച്ചത്. പ്രധാനവാതിൽ ഒഴികെ ബാക്കിയെല്ലാം പഴയ വീട്ടിലെ തടി പുനരുപയോഗിച്ചു നിർമിച്ചു. ഫോൾസ് സീലിങ് ഒഴിവാക്കി ഡയറക്റ്റ് ലൈറ്റിങ്ങാണ് ഇവിടെ. ഇത് ചെലവ് കുറയ്ക്കാൻ ഉപകരിച്ചു. പ്രാദേശികമായി ലഭ്യമായ നിർമാണസാമഗ്രികൾ ഉപയോഗിച്ചത് ട്രാൻസ്‌പോർട് ചെലവുകൾ കുറയ്ക്കാൻ ഉപകരിച്ചു.

മെറ്റൽ ഫ്രയിമിൽ കരിമ്പനയുടെ തടി പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. സ്ക്വയർ പൈപ്പ് കൊണ്ടുള്ള കൈവരികളും വേറിട്ടുനിൽക്കുന്നു.

25-lakh-home-manjeri-stair

ഇറ്റാലിയൻ മാർബിൾ ഫിനിഷ് ലഭിക്കുന്ന ഇടത്തരം വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. ചെലവ് കുറച്ച് കൂടുതൽ ഭംഗി ലഭിക്കാൻ ഇതുപകരിക്കുന്നു.

25-lakh-home-manjeri-dine

ഫർണിഷിങ് ചെലവ് കുറയ്ക്കാനായി ഫെറോസിമന്റ് സ്ളാബ് വാർത്തശേഷം മൾട്ടിവുഡ്+ മൈക്ക ഫിനിഷിൽ ക്യാബിനറ്റ് നൽകുകയായിരുന്നു. കൗണ്ടറിൽ ടൈൽ തന്നെയാണ് പതിച്ചത്. സ്പ്ലാഷ്ബാക്കിൽ ഡിസൈനർ ടൈലുകളും ഉപയോഗിച്ചു.

25-lakh-home-manjeri-kitchen

പഴയ വീട്ടിലെ രണ്ടുകട്ടിലുകൾ ഒരുമിപ്പിച്ച് പ്ലൈവുഡ് പാനലിങ് ചെയ്ത് ഇവിടെ പുനരുപയോഗിച്ചിട്ടുണ്ട്. ആവശ്യമുള്ള പക്ഷം വേർപെടുത്തി സിംഗിൾ കട്ടിലായും ഉപയോഗിക്കാം.

25-lakh-home-manjeri-bed

കെട്ടിടനിർമാണ ചെലവുകൾ റോക്കറ്റ് പോലെകുതിക്കുന്ന ഈ കാലത്ത് സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായത് ചെറിയ കാര്യമല്ല. 

ചുരുക്കത്തിൽ ചെറിയ കുടുംബത്തിന് അധിക ബാധ്യതകളില്ലാതെ പണിയാവുന്ന വളരുന്ന വീടാണിത്. ഭാവിയിൽ സാമ്പത്തികം വരുന്ന മുറയ്ക്ക് മുകളിലേക്ക് വീട് വിപുലപ്പെടുത്തുകയുമാകാം.

 

Project facts

Location- Kuttippara, Manjeri

Plot- 7 cent

Area- 1182 Sq.ft

Owner- Suneer

Designer- Shafique MK

COB Archstudio, Calicut

Budget- 25 Lakhs

Y.C- 2023

English Summary- Cost Effective House Plans- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com