മനോഹരം; ഇത് 150 വയസ്സുള്ള തറവാടിന്റെ പുനർജന്മം
![guruvayur-house guruvayur-house](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ഗുരുവായൂരിനടുത്ത് ബ്രഹ്മകുളത്താണ് രാകേഷിന്റെയും ഇന്ദുവിന്റേയും ഈ സ്വപ്നഭവനം. 150 വർഷത്തിലേറെ പഴക്കമുള്ള തറവാടിനെ കഴിവതും സംരക്ഷിച്ച് കാലോചിതമായി പുതുക്കിപ്പണിത കഥയാണിത്.
![guruvayur-old-house guruvayur-old-house](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
കാലപ്പഴക്കത്തിന്റെ ജീർണതകളും കുടുസുമുറികളുമായിരുന്നു തറവാടിന്റെ പോരായ്മകൾ. മേൽക്കൂരയിലെ കഴുക്കോലുകൾ പലതും ജീർണിച്ചിരുന്നു. ഉയരവും കുറവായിരുന്നു. മേൽക്കൂര അഴിച്ചുമാറ്റി ഉയരംകൂട്ടി ജിഐ ട്രസ് ചെയ്ത് പുനർനിർമിച്ചു. പുതിയ ഓടുകൾ വിരിച്ചതോടെ വീടിന്റെ പരമ്പരാഗതത്തനിമ മടങ്ങിവന്നു. ഈ ഘട്ടം വെല്ലുവിളി ഉയർത്തി എന്ന് ആർക്കിടെക്ട് പറയുന്നു.
![tiny-house-ramco tiny-house-ramco](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
അകത്തളത്തിലെ ചെറിയ ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. ചില ഭിത്തികൾ നീക്കം ചെയ്യുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത് അകത്തളം വിശാലമാക്കി. പരമ്പരാഗത 'നാലുകെട്ട്' ആശയം പിന്തുടർന്നതിനാൽ കാറ്റും വെളിച്ചവും കൂടുതലായി വീടിനുള്ളിൽ എത്താൻതുടങ്ങി.
![guruvayur-house-court guruvayur-house-court](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
വീട്ടിലുണ്ടായിരുന്ന മിക്ക ഫർണിച്ചറുകളും തടി വസ്തുക്കളും വീണ്ടും പോളിഷ് ചെയ്ത് പുനരുപയോഗിച്ചു. പുറത്ത് ഒരു ഗസീബോയും പൂമുഖവും കൂട്ടിചേർത്തു.
![guruvayur-house-sitout guruvayur-house-sitout](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പടിഞ്ഞാറ് നിന്ന് ഒരു സ്വകാര്യ റോഡിലൂടെയാണ് പ്ലോട്ടിലേക്കുള്ള പ്രവേശനം. തെക്ക് പടിഞ്ഞാറ് കോണിലുള്ള പരമ്പരാഗത പൂമുഖം, തെക്കും പടിഞ്ഞാറും നീട്ടിയ വരാന്തകൾ എന്നിവ ഉച്ചകഴിഞ്ഞുള്ള ചൂടിനെ തടയുന്നു. പൂമുഖത്തുനിന്ന് പ്രവേശിക്കുന്നത് മനോഹരമായ നടുമുറ്റവും മറുവശത്ത് ഊഞ്ഞാലുമുള്ള വലിയ സ്വീകരണമുറിയിലേക്കാണ്.
![guruvayur-house-interior guruvayur-house-interior](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
നാലുകെട്ടിന്റെ അടിസ്ഥാനമായ നടുമുറ്റത്തിന്റെ ചുറ്റുമുള്ള വരാന്തയോടുചേർന്ന് 3 അറ്റാച്ച്ഡ് കിടപ്പുമുറികൾ നൽകിയിട്ടുണ്ട്. നാലുകെട്ടിലൂടെ ദൃശ്യമാകുന്ന 'അനന്തശയനം' മ്യൂറൽ പെയിന്റിങ് ഉള്ളിലെ ദൃശ്യഭംഗി വർധിപ്പിക്കുന്നു. ഈ സ്ഥലത്തുനിന്ന് ഡൈനിങ്ങിലേക്ക് പ്രവേശിക്കുന്നത് ഒരു യൂട്ടിലിറ്റി സ്പേസിലൂടെയാണ്.
![guruvayur-house-dine guruvayur-house-dine](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഡൈനിങ് റൂമിൽ നാലാമത്തെ കിടപ്പുമുറി, അടുക്കള, പിൻവശത്തെ വരാന്ത എന്നിവയിലേക്കുള്ള ഓപ്പണിങ്ങുകളുണ്ട്. അടുക്കളയിൽ നിന്നും പുറകുവശത്തെ വരാന്തയിലേക്ക് എത്താം. ഇതിന് നടുവിൽ വാഷ്ബേസിനും ഒരറ്റത്ത് ടോയ്‌ലറ്റും ഒരറ്റത്ത് വർക്ക് ഏരിയയും ഉണ്ട്.
![guruvayur-house-bed guruvayur-house-bed](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
പഴമയുടെ സ്പർശം അനുഭവിക്കാവുന്ന അകത്തളങ്ങളിൽ പോസിറ്റീവ് എനർജി സദാനിറയുന്നു. ചുരുക്കത്തിൽ ആഗ്രഹിച്ച പോലെ പഴയ ഓർമകൾ നിലനിർത്തി, എന്നാൽ കാലോചിതമായി പരിഷ്കരിച്ച് വീട് സഫലമായതിൽ വീട്ടുകാർ ഹാപ്പി.
Project facts
![Model Model](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
Location- Brahmakulam, Thrissur
Area- 2750 Sq.ft
Owner- Rakesh Menon, Indu
Architects- Mahesh Ramakrishnan, Aishwarya Kappil
View Point Dezigns
Budget- 60 Lakhs
English Summary- Traditional Tharavad Renovation- Veedu Magazine Malayalam