ADVERTISEMENT

നിർമാണച്ചെലവുകൾ റോക്കറ്റ് പോലെകുതിക്കുന്ന ഈ കാലത്തും മനസ്സുവച്ചാൽ താരതമ്യേന ചെറിയ ബജറ്റിൽ മൂല്യമുള്ള വീട് പണിയാനാകും. അതിനുതെളിവാണ് കാസർഗോഡ് നീലേശ്വരത്തുള്ള ഉണ്ണിയുടെ വീട്.

25-lakh-house-kasargod-sitout-JPG

വെറും 25 ലക്ഷം രൂപയ്ക്ക് 1770 ചതുരശ്രയടിയുള്ള ഇരുനിലവീട് പൂർത്തിയാക്കി എന്നതാണ് ഇവിടെ ഹൈലൈറ്റ്. സമീപം വയലുള്ള കൃത്യമായ ആകൃതിയില്ലാത്ത 8 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. വയലിൽനിന്നുള്ള കാറ്റിനെ സ്വീകരിക്കുംവിധമാണ് വീട്ടിലെ തുറസ്സുകൾ വിന്യസിച്ചത്.

25-lakh-house-kasargod-view-JPG

സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ഇളംനിറങ്ങളാണ് അകത്തും പുറത്തും അടിച്ചത്. ഇത് അകത്തളം കൂടുതൽ വിശാലമായി തോന്നിക്കാൻ ഉപകരിക്കുന്നു.

25-lakh-house-kasargod-inside

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു ബാത്ത് അറ്റാച്ഡ് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു ബാത്ത് അറ്റാച്ഡ് കിടപ്പുമുറി, ബാൽക്കണി എന്നിവയൊരുക്കി

25-lakh-house-kasargod-living-JPG

പകൽ ഈ വീട്ടിലെത്തുന്നവർ ശ്രദ്ധിക്കുന്ന ഒരുകാര്യമുണ്ട്. ലൈറ്റും ഫാനും ഓൺ ആക്കേണ്ട കാര്യമില്ല. വയലിൽനിന്നുള്ള കാറ്റ് വീടിനുള്ളിൽ ഒഴുകിനിറയുന്നു. ഒപ്പം നാച്ചുറൽ ലൈറ്റും. അതിനാൽ കറണ്ട് ബില്ലിലും നല്ല കുറവുണ്ട് എന്ന് വീട്ടുകാർ പറയുന്നു.

25-lakh-house-kasargod-dine

എല്ലാം കയ്യെത്തുംദൂരത്തുള്ള ഒതുങ്ങിയ കിച്ചനൊരുക്കി. കിച്ചനിലേക്ക് കടക്കുന്ന ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ്  കൗണ്ടറും ഹൈ ചെയറുകളും നൽകി. മൾട്ടിവുഡ് ക്യാബിനറ്റുകളാണ് ഇവിടെയുള്ളത്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.

25-lakh-house-kasargod-kitchen-JPG

നിലവിലെ നിരക്കുകൾ വച്ചുനോക്കിയാൽ 1700 ചതുരശ്രയടി വീട് ഫർണിഷ് ചെയ്ത് പൂർത്തിയാക്കാൻ ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും വേണം. അവിടെയാണ് 25 ലക്ഷത്തിൽ വീടൊരുക്കിയത്...അതാണ് ഇവിടെ ഹൈലൈറ്റ്.

25-lakh-house-kasargod-bed

ചെലവ് കുറച്ച ഘടകങ്ങൾ

  • ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയ്രന്തിച്ചു. ഇത് നിർണായകമായി.
  • ജിപ്സം ഫോൾസ് സീലിങ് ഒഴിവാക്കി.
  • ചുവരുകൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ഇതുവഴി പെയിന്റിങ് ചെലവുകൾ കുറയ്ക്കാനായി.
  • ജിഐ സ്ക്വയർ ട്യൂബ് ഫ്രയിമിൽ ഫർണിച്ചർ ഒരുക്കി. കട്ടിലുകൾ ഇൻബിൽറ്റായി നിർമിച്ചു.
  • വാഡ്രോബ്, കബോർഡ് എന്നിവ ഫെറോസിമൻറ് കൊണ്ട് നിർമിച്ചു.
വീട് വിഡിയോസ് കാണാം...

Project facts

25-lakh-house-kasargod-plan-JPG

Location- Nileswaram, Kasargod

Plot- 8 cents

Area- 1770 Sq.ft

Owner- Unni, Vijisha

Architect- Nandakishor

Erayam Architecture Studio, Nileswaram

English Summary:

Budget House Construction- House for 25 Lakhs, Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com