ADVERTISEMENT

പൊതുവെ ഭൂരിഭാഗം മലയാളികളും വീടുപണിയുമ്പോൾ പുറംകാഴ്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. എന്നാൽ മാവേലിക്കരയിലുള്ള ഈ വീടിന്റെ സമീപനം നേരെമറിച്ചാണ്. 'അകത്താണ് വീട്' എന്ന കൺസെപ്റ്റിൽ, പുറംകാഴ്ച അണിയിച്ചൊരുക്കുന്നതിനേക്കാൾ ഹൃദ്യമായ അകത്തളങ്ങൾ ഒരുക്കാനാണ് ഇവിടെ ശ്രദ്ധിച്ചിരിക്കുന്നത്.

സ്ഥലപരിമിതി മറികടന്ന് വിശാലമായി ഒരുക്കിയ വീടാണിത്. വീതികുറഞ്ഞു നീളത്തിലുള്ള 8 സെന്റ് പ്ലോട്ടിലാണ് വീട് നിർമിച്ചിരിക്കുന്നത്. പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ബോക്സ് മാതൃകയിലാണ് എലിവേഷൻ. ടെറാക്കോട്ട ജാളി വോളും ഗ്രില്ലിട്ട ബാൽക്കണിയുമാണ് പുറംകാഴ്ചയിലെ താരങ്ങൾ.

മൂന്നു നിലകളിലായി ഇടങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പൂജാമുറി, കിച്ചൻ,വർക്കേരിയ, സൈഡ് കോർട്യാർഡ്, ഒരു കിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫസ്റ്റ് ഫ്ലോറിൽ മൂന്നു കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. സെക്കൻഡ് ഫ്ലോറിൽ പാർട്ടി സ്‌പേസ്, ഹോം തിയറ്റർ പ്രൊവിഷൻ എന്നിവയുമുണ്ട്. ഏകദേശം 3350 സ്ക്വയർഫീറ്റുണ്ട്. 

ഫർണിഷിങ് മികവാണ് ഈ വീടിന്റെ ആത്മാവ്. ഏറ്റവും മികച്ച മെറ്റീരിയലുകൾ ഉപയോഗിച്ച് മനോഹരമായി അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു.

mvk-home-dine

ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം കുറച്ചത് ശ്രദ്ധേയമാണ്. സ്റ്റീൽ വാതിലുകളും മെറ്റൽ യുപിവിസി ജനാലകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം കൊടുത്താണ് വീട് നിർമിച്ചിരിക്കുന്നത്. 

mvk-home-balcony

ലിവിങ്ങിൽ കുഷ്യൻ ഫർണീച്ചർ, ടിവി യൂണിറ്റ്, വാൾ ഡെക്കറേഷൻസ് എന്നിവ അറേഞ്ച് ചെയ്തിരിക്കുന്നു. ലിവിങ്ങിൽ ഫുൾ ലെങ്ത് യുപിവിസി ജാലകങ്ങളുള്ള സൈഡ് കോർട്യാർഡുണ്ട്. ലിവിങ്, ഡൈനിങ് സെമി ഓപൺ തീമിലാണ്. സ്വകാര്യത വേണ്ടപ്പോൾ ഇടങ്ങൾ വേർതിരിക്കാനായി ട്രാൻസ്‌ലൂസന്റ് മെറ്റീരിയൽ ഉപയോഗിച്ച് സ്ളൈഡിങ് സെമി പാർട്ടീഷൻ കൊടുത്തിരിക്കുന്നു. 

mvk-home-living

സ്റ്റെയർ ടീക് ഫിനിഷിലാണ് നിർമിച്ചിരിക്കുന്നത്. കയറുമ്പോൾ ലൈറ്റുകൾ തെളിയുന്ന സെൻസറുകൾ ഇതിലുണ്ട്. വീടിനുള്ളിലെ മറ്റൊരു സർപ്രൈസ് കോംപാക്ട് തീമിൽ ഒരുക്കിയ ലിഫ്റ്റാണ്. രണ്ടുപേർക്ക് കയറാവുന്ന സുതാര്യമായ ലിഫ്റ്റാണിത്. ഇനി കേരളത്തിൽ പണിയുന്ന വീടുകളിൽ ആവശ്യമായി വരുന്ന ഒരുകാര്യമാണ് ലിഫ്റ്റ്. പടികയറാനുള്ള മടിമൂലം പലരും മുകള്നിലയിലേക്ക് കയറാത്ത സ്ഥിതിയുണ്ട്. ഇതിന് പരിഹാരമാണ് ഇത്തരം ലിഫ്റ്റുകൾ.

mvk-home-lift

ഓപൺ കൺസെപ്റ്റിൽ വൈറ്റ്+ പിസ്ത ഗ്രീൻ തീമിലുള്ള കോംപാക്റ്റ് കിച്ചനാണ് ഇവിടെ. മധ്യത്തിൽ ബ്രേക് ഫാസ്റ്റ് കൗണ്ടറുമുണ്ട്. ചെറിയ സ്പേസിൽ ധാരാളം സ്റ്റോറേജ് സ്പേസും ക്രമീകരിച്ചു. ഇതിനോടനുബന്ധമായി ഒരു വർക്കിങ് കിച്ചനുമുണ്ട്.

mvk-home-kitchen

ചെറിയ സ്ഥലത്തു വീടു പണിയുമ്പോഴുള്ള വലിയ വെല്ലുവിളിയാണ് വേസ്റ്റ് മാനേജ്മെന്റ്. ഇതിനുപരിഹാരമായി ഇവിടെ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഒരുവിധം വേസ്റ്റുകൾ ഇതിലിട്ട് കത്തിച്ചു കളയാം.

താഴെ ഒരുകിടപ്പുമുറിയും മുകളിൽ മൂന്നു കിടപ്പുമുറിയുമാണുള്ളത്. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം നൽകി.

mvk-home-bed

ഇനിയും ധാരാളം വിശേഷങ്ങളുണ്ട്. അവ മനസ്സിലാക്കാൻ വിഡിയോ ഉറപ്പായും കാണുമല്ലോ...

English Summary:

Modern Smart Home in Small Plot - Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com