ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുടയാണ് ഷാബുവിന്റെയും സിമിയുടെയും പുതിയ വീട്. വിദേശ നിയോ കൊളോണിയൽ ശൈലി, കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയുമായി ഇഴചേർത്താണ് ഈ വീടൊരുക്കിയത്. പലതട്ടുകളായി ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂര വീടിന് ട്രോപ്പിക്കൽ ഭംഗിയേകുന്നു. 

iringalakuda-simple-home-overview

പുറംകാഴ്ചയിൽ ഒരുനില വീട് എന്നുതോന്നുമെങ്കിലും ഇരുനിലയുണ്ട്. വീടിനെ പൊതിഞ്ഞുപിടിക്കുന്ന പച്ചപ്പാണ് മറ്റൊരാകർഷണം. ചൂടിൽനിന്നും പൊടിയിൽനിന്നും ഇത് സ്വാഭാവിക സംരക്ഷണമേകുന്നു. വീടുമായി ഇഴുകിചേരുംവിധം ട്രസ് റൂഫിങ്ങിൽ ഓടുവിരിച്ച ഡിറ്റാച്ഡ് കാർപോർച്ചുമുണ്ട്.

iringalakuda-simple-home

ധാരാളം യാത്ര ചെയ്തിട്ടുള്ള വീട്ടുകാർ വിദേശരാജ്യങ്ങളിലെ വീടുകളിൽ കണ്ട ചില പുതുമകൾ, തങ്ങൾ നാട്ടിൽ വീട് പണിതപ്പോൾ അതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നാണ് ഈ വീട്ടിലെ ചുറ്റുമതിൽ. മതിൽ ഏത്, ഗെയ്റ്റ് ഏത് എന്ന് തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ വിദേശനിർമിതമായ വോവൻ മെഷ് (Woven Mesh Screen) ഉപയോഗിച്ചാണ് ഇത് ഇൻസ്റ്റാൾ ചെയ്തത്.

iringalakuda-simple-formal

ഫർണിച്ചറുകൾ ഇന്റീരിയർ പ്രകാരം കസ്റ്റമൈസ് ചെയ്തതിനാൽ അകത്തളവുമായി ഇഴുകിച്ചേരുന്നുണ്ട്. വാതിൽ അടച്ചാൽ മറ്റിടങ്ങളിൽനിന്ന് ഡിറ്റാച്ഡ് ആക്കാൻ സാധിക്കുംവിധമാണ് ഫോർമൽ ലിവിങ് ഡിസൈൻ. ഇവിടെയുള്ള ഗ്ലാസ് കോർണർ വിൻഡോ വഴി വെളിച്ചവും കാഴ്ചകളും ഉള്ളിലെത്തും.

iringalakuda-corner-window

ഫാമിലി ലിവിങ്- ഡൈനിങ് ഒറ്റ ഹാളിലാണ്. രണ്ടിടങ്ങളിൽനിന്നും കോർട്യാർഡിലേക്ക് കടക്കാം. ഗ്രിൽ അഴികൾ കൊണ്ട് സുരക്ഷയൊരുക്കിയ കോർട്യാർഡിലെ ഹരിതാഭ മനസ്സുനിറയ്ക്കുന്നു. കലാത്തിയ പോലെയുള്ള പരിപാലനം എളുപ്പമുള്ള ട്രോപ്പിക്കൽ ചെടികൾ  ഇവിടെയുണ്ട്.

iringalakuda-simple-home-court

ഡെഡ് സ്‌പേസ് കുറച്ച് ഒതുങ്ങിയ സ്‌റ്റെയർ ഒരുക്കി. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് പടികൾ.

iringalakuda-simple-home-stair

ഇടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ വീട്ടിലെ മുത്തശ്ശനും മുത്തശ്ശിക്കും പരിഗണന നൽകിയത് നല്ലകാര്യമാണ്. ഇവരുടെ കിടപ്പുമുറി തുറക്കുന്നത് വീട്ടിലെ ഒത്തുചേരൽ ഇടമായ കോർട്യാർഡിലേക്കാണ്. ഒറ്റപ്പെട്ട ഫീലിങ് ലഭിക്കില്ല എന്നുമാത്രമല്ല പച്ചപ്പിന്റെ കാഴ്ചകൾ സ്വാസ്ഥ്യ സുന്ദരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നു.

iringalakuda-corner-windows

കാറ്റും വെളിച്ചവും നന്നായി ലഭിക്കുംവിധമാണ് കിടപ്പുമുറിയുടെ ഡിസൈൻ. വുഡൻ ഫിനിഷ് ടൈലാണ് നിലത്തുവിരിച്ചത്.

ഒതുക്കമുള്ള മോഡേൺ കിച്ചൻ ഒരുക്കി. WPC പെയിന്റ് ഫിനിഷിലാണ് ക്യാബിനറ്റ്. നാനോവൈറ്റ് കൗണ്ടർടോപ്പ്, ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗിക്കാം. അനുബന്ധമായി വർക്കേരിയയുമുണ്ട്. 

iringalakuda-simple-home-kitchen

വീടിനുള്ളിൽ സദാനിറയുന്ന പ്രസാദാത്മകമായ അന്തരീക്ഷമാണ് ഏറ്റവും വലിയ സവിശേഷത. ആഗ്രഹിച്ചപോലെ സ്വച്ഛസുന്ദരമായി ജീവിക്കാൻ പാകത്തിൽ സ്വപ്നഭവനം ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി...

Project facts

Location- Iringalakuda, Thrissur

Area- 3000 Sq.ft

Owner- Shabu, Dr.Simi

Architect- Ajay Krishnan

Void Ventures, Kochi

email- projectsvoidventure@gmail.com

English Summary:

Simple Elegant House with Lush Green Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com