ADVERTISEMENT

പ്രകൃതിയുമായി ഇഴുകിചേർന്നുനിൽക്കുന്ന വീട്. ആർക്കിടെക്ട് സെറീനിന്റെയും അലന്റെയും വീടാണിത്. എറണാകുളം കാക്കനാട്, നഗരത്തിന്റെ തിരക്കുകളിൽനിന്നകന്ന് സ്വച്ഛസുന്ദരമായ പ്രദേശത്താണ് ഈ സ്വർഗം.

kakkanad-green-home-ext

നാം കണ്ടു ശീലിച്ച മാതൃകകളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീടാണിത്. നിയതമായ എലിവേഷനില്ല, പ്രധാന വാതിലില്ല. വീടിന്റെ പുറകുവശം പാടമാണ്. ആ പാടത്തിന്റെ ഹരിതാഭയിലേക്ക് ഇഴുകിച്ചേരുന്നതിനായി മേൽക്കൂരയിലും രാമച്ചം വളർത്തി പച്ചപ്പട്ടുമെത്ത ഒരുക്കി. ദൂരക്കാഴ്ചയിൽ നോക്കുമ്പോൾ വീടും പാടവും ഒറ്റഫ്രെയിമിൽ ഇഴുകി ചേർന്നുനിൽക്കുന്ന കാഴ്ച സുന്ദരമാണ്.

kakkanad-green-home-aerial

പ്രകൃതിസൗഹൃദമായി എങ്ങനെ ജീവിക്കാം എന്നത് വാക്കുകളിൽ ഒതുക്കാതെ ജീവിതത്തിലൂടെ പ്രാവർത്തികമാക്കുകയാണ് വീട്ടുകാർ. വീട്ടുകാരോടൊപ്പം പട്ടിയും പൂച്ചയും അടക്കമുള്ള ജീവജാലങ്ങൾ സഹവർത്തിത്വത്തോടെ ഇവിടെ ജീവിക്കുന്നു. വീടിന്റെ എൻട്രൻസിൽ ഈ ആശയം ഉൾക്കൊണ്ടുകൊണ്ടുള്ള ‘ഭൂമി നമ്മുടെ സ്വന്തം വീട്’ എന്നർഥം വര‍ുന്ന ഡച്ച് ഭാഷയിലുള്ള ഒരു ലിഖിതവുമുണ്ട്. 

kakkanad-green-home-living

സോളർ പാനൽ കാർ പോർച്ചിന്റെ റൂഫാക്കി മാറ്റിയിരിക്കുന്നു. വീടിന്റെ ഊർജാവശ്യങ്ങൾ 90 ശതമാനവും സോളർവഴി നിർവഹിക്കുന്നു. ഇരുവശത്തും ഫുൾ ലെങ്ത് ഗ്ലാസ് ഡോർ തുറന്നാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. തെർമൽ ഇൻസുലേഷൻ ഉള്ള ഗ്ലാസ് അകത്തേക്കുള്ള ചൂടിനെ 65 ശതമാനം കുറയ്ക്കുന്നു. വയലിൽനിന്നുള്ള കാറ്റ് വീടിനുള്ളിൽ സദാനേരവും ഒഴുകിയിറങ്ങുന്നു.

kakkanad-green-home-bed

കാർപോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റ ഹാളില്‍ ക്രമീകരിച്ചിരിക്കുന്നു. ഉള്ളിൽ അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ രണ്ടുകിടപ്പുമുറികളുണ്ട്. സന്ദർശകർക്കായി ഡിറ്റാച്ഡ് ആയി മറ്റൊരു കിടപ്പുമുറിയുമുണ്ട്. കിച്ചൻ, ഔട്ഡോർ ഡൈനിങ്, പൂൾ എന്നിവ ഉൾപ്പെടെ 4090 സ്ക്വയർഫീറ്റാണ് വിസ്തീർണം.

kakkanad-green-home-back

ഫർണിച്ചറിനായി പഴയതും പുതിയതുമായ തടികളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രീകാസ്റ്റ് കോൺക്രീറ്റ് സ്ലാബാണ് കിച്ചനിലും ഡൈനിങ്ങ് ടേബിളിലും ഉപയോഗിച്ചിരിക്കുന്നത്. കിച്ചനിൽ നല്ല രീതിയിൽ വെന്റിലേഷൻ ഉള്ളതു കൊണ്ട് ചിമ്മിനിയുടെ ആവശ്യം വരുന്നില്ല. സെറാമിക് ടൈലിൽ തീർത്ത ധാരാളം സ്റ്റോറേജ് സ്പേസും കിച്ചനിൽ കൊടുത്തിരിക്കുന്നു. 

kakkanad-green-home-outdoor

ലിവിങ്- ഡൈനിങ് ഹാളിൽ നിന്ന് പുറകുവശത്തുള്ള ഓപ്പൺ സിറ്റൗട്ടിലേക്കാണ് വരുന്നത്. ഇവിടെ ഒരു ഓപ്പൺ ഡൈനിങ് സ്പേസും വശത്തായി പൂളൂം ഒരുക്കിയിരിക്കുന്നു. ഇവിടിരുന്നാൽ വയലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം വയലില്‍ നിന്നുള്ള കാറ്റും സമൃദ്ധമായി ലഭിക്കും. സസ്പെന്റഡ് ക്യാന്റിലിവർ രീതിയിൽ ചെയ്ത ഫ്ലോട്ടിങ് മേൽക്കൂരയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

kakkanad-green-home-pool

പ്രകൃതിയോട് ഇഴുകിച്ചേർന്നുള്ള ജീവിതം ആഘോഷമാക്കുകയാണ് വീട്ടുകാർ. വീടിന്റെ കൂടുതൽ സർപ്രൈസുകൾക്കായി വിഡിയോ കാണുമല്ലോ..

kakkanad-green-home-hall

Project facts

Location- Kakkanad

Plot- 40 cent

Area- 4090 Sq.ft

Owner- Zarine H. Jamshedji

Architects- Zarine H. Jamshedji, Abhishek, Surya

Zarine Jamshedji Architects, Vyttila

Y.C- 2023

English Summary:

This Green Home feels lika a Heaven- Swapnaveedu Video- Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com