ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ഡോ. ഷിജുവിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. ജർമനിയിൽ താമസിക്കുന്ന വീട്ടുകാർക്ക് കൊളോണിയൽ ശൈലിയിലുള്ള വീടിനോടായിരുന്നു താൽപര്യം. അതിൽ നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന അൽപം ട്രോപ്പിക്കൽ ഘടകങ്ങളും കൂട്ടിയിണക്കിയാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയത്. ഇവിടേക്ക് എത്തുമ്പോൾ ആദ്യം ശ്രദ്ധയാകർഷിക്കുന്നത് മനോഹരമായ ലാൻഡ്സ്കേപ്പാണ്. 38 സെന്റില്‍ 7000 സ്ക്വയർഫീറ്റോളം ഗാർഡനും ലാൻഡ്സ്കേപ്പിനായും മാറ്റിവച്ചു.

attingal-home-landscape

പല തട്ടുകളായി ഷിംഗിൾസ് വിരിച്ച ചരിഞ്ഞ മേൽക്കൂര കൊളോണിയൽ ഭംഗിയേകുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, നാല് ബെഡ്റൂമുകൾ, രണ്ട് കോർട്യാഡ്, കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം, സർവന്റ്സ് റൂം, ബാൽക്കണി എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. കൂടാതെ വീടിന്റെ മിനിയേച്ചർ മാതൃകയിൽ ഒരു ഔട്ട്ഹൗസും ഒരുക്കിയിട്ടുണ്ട്. 

attingal-home

മാംഗല്യം എന്ന സീരിയലിൽ മുഖംകാണിച്ചതോടെ മിനിസ്ക്രീനിലും താരമാണ് ഈ വീട്. നിലവിൽ ഇടവേളകളിൽ സീരിയൽ ചിത്രീകരണം ഇവിടെ തകൃതിയായി പുരോഗമിക്കുന്നു. 

പ്രധാന വാതിൽ തുറന്ന് ചെല്ലുന്നത് ഒരു ഫോയർ സ്പേസിലേക്കാണ്. ഇവിടെനിന്ന് ഡബിൾ ഹൈറ്റിലൊരുക്കിയ വിശാലമായ ഫോർമൽ ലിവിങ്ങിലേക്ക് പ്രവേശിക്കാം. അടുത്തതായി ഓപൺ ഹാളിലേക്കാണ് കടക്കുന്നത്. ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ ഇവിടെ വിന്യസിച്ചു. ഡൈനിങ് ഏരിയ വ്യത്യസ്തമായി ഒരുക്കി. ഇവിടെ വശത്തെ ഭിത്തിയിൽ സൈക്കിൾ റിം കൊണ്ടുള്ള അലങ്കാരവേലകൾ കാണാം.

attingal-home-court

സ്റ്റീലിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ ഒരുക്കിയത്. ഇവിടെയുള്ള ഡബിൾ ഹൈറ്റ് സ്‌പേസിൽ വെർട്ടിക്കൽ പർഗോളകൾ നൽകി പ്രകാശം ഉള്ളിലേക്കെത്തിക്കുന്നു. നാച്ചുറല്‍ ക്ലാഡിങ്ങ് പതിച്ച് ഭിത്തി ഹൈലൈറ്റ് ചെയ്തു. മുകളിലെ നിലയിൽ ഒരു ലിവിങ് സ്പേസ്, ബാൽക്കണി, രണ്ടു ബെഡ്റൂമുകൾ എന്നിവയുണ്ട്. പരിപാലനം കണക്കിലെടുത്ത് ലളിതമായാണ് മുകൾനില ഒരുക്കിയത്.

attingal-home-dine

ഡൈനിങ്ങിൽനിന്ന് ഗ്ലാസ് ഡോർ വഴി പാറ്റിയോയിലേക്ക് കടക്കാം. ഇവിടെ നിന്ന് വശത്തെ ഗാർഡനിലേക്ക് ഇറങ്ങാം. വീട്ടുകാരുടെ പ്രിയയിടമാണ് ഇത്. ഇവിടെ അധികസുരക്ഷയ്ക്കായി റിമോട്ട് വഴി നിയന്ത്രിക്കാവുന്ന റോളിങ്ങ് ഷട്ടറും നൽകി.

attingal-home-upper

കിടപ്പുമുറികൾ കമനീയമായി ഒരുക്കി. വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ച്ഡ് ബാത്റൂം എന്നിവ അനുബന്ധമായി ക്രമീകരിച്ചു. 

ഗ്രേ, ടീക് വുഡ് കളർ തീമിലാണ് കിച്ചൻ ഒരുക്കിയത്. ധാരാളം സ്റ്റോറേജ് ക്യാബിനറ്റുകൾ നൽകി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

attingal-home-kitchen

വീടിന്റെ കൂടുതൽ വിശേഷങ്ങൾ കണ്ടറിയാം- തുടക്കത്തിലുള്ള വിഡിയോ മറക്കാതെ കാണുമല്ലോ...

Project facts

Location- Attingal

Owner- Dr.Shiju

Architects- Kiran Suresh, Aswathy Asok

Finespace Architects, Kollam

Mob- 9495945567

English Summary:

This house is a Tv Serial shooting location- Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com