സ്വപ്നഭവനം വാങ്ങി ജീവിച്ചത് 5 വർഷം: ഒടുവിൽ ഉടമ മറ്റൊരാളാണെന്ന് വിധി

house-fraud
©ABC News
SHARE

ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തങ്ങളുടെ ഇഷ്ടത്തിനൊത്ത ഒരു വീട് കണ്ടെത്തിയതോടെ ജെസ്സ് മോർക്രോഫ്റ്റും ഭാര്യ ജാക്കിയും രണ്ടാമതൊന്ന് ചിന്തിച്ചില്ല. 1.2 മില്യൺ ഓസ്ട്രേലിയൻ ഡോളർ (6.59 കോടി രൂപ) മുടക്കി ലേലത്തിൽ അവർ ആ വീട് സ്വന്തമാക്കി. പക്ഷേ വീടുവാങ്ങി താമസം ആരംഭിച്ച് അഞ്ചു വർഷത്തിന് ശേഷം ഇപ്പോൾ അതേവീടും സ്ഥലവും മറ്റൊരാളുടെ ഉടമസ്ഥതയിലാണെന്ന് കോടതി വിധിച്ചതിന്റെ ഞെട്ടലിലാണ് ഇവർ.

house-fraud-couples
©ABC News

അഞ്ചു വർഷങ്ങൾ കൊണ്ട് വീടിന്റെ വിലമതിപ്പ് 2.7 മില്യൺ ഓസ്ട്രേലിയൻ ഡോളറായി (14.83 കോടി രൂപ) ഉയർന്നിട്ടുണ്ട്. എന്നാൽ വീട് ഇപ്പോഴും മുൻ ഉടമസ്ഥയായ 83 കാരി ഹിൻഡ് ഇസയുടെ പേരിലാണ് എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. വീട് വാങ്ങുകയും പണം നൽകുകയും ചെയ്തെങ്കിലും ദമ്പതികളുടെ പേരിലേക്ക് ഒരിക്കൽപോലും വീട്  പ്രമാണം ചെയ്തിരുന്നില്ല എന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. ഹിൻഡ് ഇസയുടെ അറിവോ സമ്മതമോ കൂടാതെ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് ആരോ വീട് പണയപ്പെടുത്തുകയും പിന്നീട് ലേലത്തിൽ വിൽക്കുകയും ചെയ്തത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അവർ അധികൃതരെ സമീപിച്ചതോടെ രജിസ്ട്രാർ ഓഫ് ടൈറ്റിൽസ് ജെസ്സിനും ജാക്കിക്കും ഇതേക്കുറിച്ച് മുന്നറിയിപ്പും നൽകി.

എന്നാൽ തങ്ങൾ വിലകൊടുത്ത് വാങ്ങിയ വീട് തങ്ങളുടേത് മാത്രമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നിയമയുദ്ധത്തിന് ഇറങ്ങാനായിരുന്നു ദമ്പതികളുടെ തീരുമാനം. ഒടുവിൽ നീണ്ടനാളത്തെ വാദങ്ങൾക്ക് ശേഷം വീട് ഇസയുടേത് തന്നെ ആണെന്ന് ഉറപ്പിച്ചു കൊണ്ട് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. ഇതിനുപുറമേ നിയമപരമായി ദമ്പതികൾക്ക് വീടിനുമേൽ യാതൊരു അവകാശവുമില്ല എന്നും കോടതി വിധിച്ചിട്ടുണ്ട്. അൽഷൈമേഴ്സ് രോഗിയായ ഇസയും മകളുടെ സഹായത്തോടെ കോടതിയിൽ എത്തിയിരുന്നു.

house-fraud-home
©ABC News

നീണ്ട നാളത്തെ സമ്പാദ്യം ചേർത്തുവച്ച് വാങ്ങിയ വീട് തങ്ങളുടേതല്ല എന്ന് പറയുന്ന വിധി കുടുംബത്തെയാകെ തകർത്തു കളയുന്ന ഒന്നാണെന്ന് ജെസ്സ് പ്രതികരിച്ചു. അഞ്ചുവർഷം സ്വന്തമാണെന്ന ഉറച്ച വിശ്വാസത്തിൽ കഴിഞ്ഞ വീട് നഷ്ടപ്പെട്ടു പോകുന്നത് ചിന്തിക്കാൻ പോലുമാകുന്നില്ല എന്നാണ് ജാക്കിയുടെ പ്രതികരണം. 

കേരളത്തിലെ വ്യത്യസ്തമായ വീടുകൾ കാണാം...

English Summary- Couple Buy Dream Home and Lived 5 years- Lose Ownership of House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA