ബാർബി വീട്ടിൽ സൗജന്യമായി താമസിക്കാം: ബാർബി സിനിമ ആരാധകർക്ക് സന്തോഷവാർത്ത

barbie-house
© instagram @Airbnb/Mattel
SHARE

അനിമേഷൻ സീരീസുകളിലൂടെയും കാർട്ടൂണുകളിലൂടെയും ലോകമെമ്പാടും ആരാധകരെ നേടിയ 'ബാർബി'യുടെ വീട്ടിൽ താമസിക്കാൻ അവസരം ഒരുങ്ങുന്നു. സ്വപ്നസമാനമായ വിധത്തിൽ പിങ്ക് നിറത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ഇതേപോലെ ഒരു 'ബാർബി വീട്' ഒരുപക്ഷേ മറ്റൊന്നുണ്ടാകില്ല. ജൂലൈ 21ന് ബാർബി സിനിമ പുറത്തിറങ്ങുന്നതിന്റെ മുന്നോടിയായാണ് കലിഫോർണിയയിലെ മാലിബുവിൽ സ്ഥിതി ചെയ്യുന്ന വ്യത്യസ്തമായ ഈ വീട് എയർബിഎൻബിയിലൂടെ വാടകയ്ക്ക് കൈമാറുന്നത്. ബാർബിയുടെ ബോയ്ഫ്രണ്ടായ 'കെൻ' ആതിഥേയത്വം വഹിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.

കളിപ്പാട്ട കടകളിൽ മാത്രം കണ്ടുപരിചയിച്ച 'ബാർബി വീട്' യഥാർത്ഥത്തിൽ കൺമുന്നിൽ എത്തുന്ന കാഴ്ച ഏറെ കൗതുകം ഉണർത്തുന്നതാണ്. കടലിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന മൂന്നുനിലകളുള്ള വീടാണിത്. പൂർണ്ണമായും ബാർബി തീമിലാണ് നിർമ്മാണം. തൂണുകളും കർട്ടനുകളും മേൽക്കൂരയും മുറ്റത്തെ ഇരിപ്പിടങ്ങളും സ്ലൈഡും അങ്ങനെ സർവ്വതും പിങ്ക് മയം. ഒറ്റനോട്ടത്തിൽ കണ്ടാൽ യഥാർഥ  വീടുകളുടെ വലുപ്പത്തിൽ ഒരു ടോയ്ഹൗസ് നിർമ്മിച്ചിരിക്കുകയാണെന്നേ ആരുംപറയൂ..

കൗബോയ് ബൂട്ടുകൾ, ഹാറ്റുകൾ, റഗ്ഗുകൾ എന്നിവ കൊണ്ടാണ് വീട്ടിലെ ഓരോ മുറിയും അലങ്കരിച്ചിരിക്കുന്നത്. ഡിസ്കോ ഡാൻസ് ഫ്ലോർ, റോളർ റിങ്ക്, ജിം, ബാർ, ഇൻഫിനിറ്റി പൂൾ എന്നിവയെല്ലാം ഇവിടെയുണ്ട്. എന്നാൽ അടുക്കള ഈ വീട്ടിൽ ഇല്ല. ജൂലൈ 21, 22 തീയതികളിലേക്കാണ് ബുക്കിങ് തുറന്നിരിക്കുന്നത്. എന്നാൽ ഒരാൾക്ക് ഒരുദിവസത്തേക്ക് മാത്രമായിരിക്കും ബുക്കിങ് അനുവദിക്കുക. ജൂലൈ 17ാം തീയതി മുതൽ ആരാധകർക്ക് ബുക്കിങ് നടത്താം.

തികച്ചും സൗജന്യമായാണ് താമസസൗകര്യം ഒരുക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. ബാർബിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബറിലും ഈ വീട് അതിഥികൾക്കായി തുറന്നു കൊടുത്തിരുന്നു. അന്ന് ഒരു രാത്രി തങ്ങുന്നതിന് 60 ഡോളറാണ് ഈടാക്കിയിരുന്നത്.

മികച്ച വീട് വിഡിയോസ് കാണാം

English Summary- Barbie Dreamhome in Malibu available for Rent

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS