കേരളത്തിൽ നഗരങ്ങളിലെ വീടുകൾക്ക് ഡിമാൻഡ് ഏറുന്നു; പിന്നിൽ ഹൈവേ നഷ്ടപരിഹാരവും

real-estate-kerala
Representative Image: Photo credit:Deepak Sethi/istock.com
SHARE

കേരളത്തിലെ നഗരങ്ങളിൽ പെട്ടെന്ന് പാർപ്പിടങ്ങൾക്ക് ആവശ്യക്കാർ ഏറുന്നതിനു പിന്നിൽ ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പും അതിന്റെ നഷ്ടപരിഹാരവും. സ്ഥലം ഏറ്റെടുത്തപ്പോൾ ലഭിച്ച പണവുമായി ഭൂവുടമകൾ സ്ഥിരതാമസത്തിന് നഗരങ്ങളിലേക്ക് ചേക്കേറുകയാണ്. ഏറെനാളുകളായി നഗരമേഖലകളിൽ വിൽപനയ്ക്കു ശ്രമിച്ചിരുന്ന വീടുകളും ഫ്ലാറ്റുകളും ഇതുകാരണം വ്യാപകമായി വിറ്റുപോകുന്നു.

സ്ഥലത്തിന്റെ വലുപ്പവും ലൊക്കേഷനും അനുസരിച്ച് കോടികൾ ലഭിച്ചവർ തൊട്ടടുത്ത നഗരത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പാർപ്പിടവിപണിക്ക് അപ്രതീക്ഷിത നേട്ടമായി.

കൊടുങ്ങല്ലൂർ മുതൽ തുറവൂർ വരെ സ്ഥലം ഏറ്റെടുത്ത വകയിൽ പണം ഉടമകൾക്ക് ലഭിച്ചത് കൊച്ചിക്ക് ഗുണകരമായപ്പോൾ, ആറ്റിങ്ങൽ മുതൽ കഴക്കൂട്ടം വരെ സ്ഥലം ഏറ്റെടുക്കപ്പെട്ടവരുടെ പണമാണ് തലസ്ഥാനത്ത് ചെലവഴിക്കപ്പെടുന്നത്.

സ്വയം താമസിക്കാനല്ലാതെ നിക്ഷേപം എന്ന നിലയിലും നഗരത്തിൽ പാർപ്പിടത്തിനായി പണം ചെലവഴിക്കപ്പെടുന്നു. വിസ്തീർണവും ആഡംബരവും കുറഞ്ഞ ഫ്ളാറ്റുകൾക്ക് (അഫോഡബിൾ ഹൗസിങ്) കൂടുതൽ ആവശ്യക്കാരുണ്ടായത് ഇതിന്റെ ഭാഗമായിട്ടാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇത്തരം ഫ്ളാറ്റുകളുണ്ടെങ്കിലും കേരളത്തിൽ കുറവായിരുന്നു. 30-40 ലക്ഷം രൂപ വിലയുള്ള പാർപ്പിടങ്ങളാണിത്.

English Summary- Highway Land Procurement Compensation and Impact in Urban Housing Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS