ADVERTISEMENT

പാറ്റ കഴിഞ്ഞാൽ വീട്ടമ്മമാർക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. എന്നാൽ രോഗങ്ങൾ പരത്തുന്ന കാര്യത്തിൽ പാറ്റയേക്കാൾ മുൻപനാണ് ഇവൻ. പലമാരകരോഗങ്ങളും പടര്‍ന്നു പിടിക്കുന്നത്‌ ഈച്ചകള്‍ വഴിയാണ്. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും. എങ്ങനെയാണ് ഈച്ചയെ വീട്ടില്‍ നിന്നും പറപറത്തുന്നത്? അതിനുള്ള ചില പൊടികൈകള്‍ ഇതാ :

 

1. കര്‍പ്പൂരം 

കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്. 

 

2. ഓറഞ്ച്

ഓറഞ്ച് തൊലി ഈച്ചയെ ഓടിക്കും. ഓറഞ്ച് തൊലിയ്ക്കു മുകളില്‍ ഗ്രാമ്പൂ കുത്തി വച്ച് അടുക്കളയില്‍ പല സ്ഥലത്തു വച്ചാല്‍ ഈച്ച ശല്യം ഒരു പരിധി വരെ നിയന്ത്രിക്കാം. 

3. തുളസി

housefly-in-kitchen

 ഔഷധ ഗുണങ്ങള്‍ മാത്രമല്ല, ഈച്ചകളെ തുരത്താനുള്ള കഴിവും തുളസിക്കുണ്ട്. തുളസിയുടെ ഇല നല്ലപോലെ കശക്കി പലയിടത്തു വയ്ക്കുന്നതും ഈച്ചയെ തുരത്താന്‍ നല്ലതാണ്.

 

4. ഈച്ചക്കെണി

ഈച്ചയെ ഓടിക്കാന്‍ പറ്റിയ ഒരു മാര്‍ഗ്ഗം ആണിത്. കുപ്പിയില്‍ ശര്‍ക്കരയോ പഞ്ചസാര ലായനിയോ പഴം നല്ലപോല ഉടച്ചിളക്കി കുപ്പിയിലിട്ടു വെള്ളമൊഴിച്ചതോ പൈനാപ്പിളിട്ട് വെള്ളമൊഴിച്ചതോ ഉപയോഗിക്കാം.. ഇതെല്ലാം തന്നെ ഈച്ചകളെ ആകർഷിക്കുന്നവയാണ്.  അതിനാൽ ഇതൊരു ഈച്ചക്കെണിയായി ഉപയോഗിക്കാവുന്നതാണ്.

 

5. സുഗന്ധദ്രവ്യങ്ങള്‍

കര്‍പ്പൂരതൈലം, യൂക്കാലിപ്റ്റസ്, പുതിന, ഇഞ്ചിപ്പുല്ല് തുടങ്ങിയവയ്ക്ക് സുഗന്ധം മാത്രമല്ല ഈച്ചകളെ തുരത്താനുള്ള കഴിവുമുണ്ട്.

 

6. വിനാഗിരി 

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിച്ച് ഈച്ചകളെ വേഗത്തില്‍ അകറ്റാനാവും. അൽപം വിനെഗര്‍ ഒരു പാത്രത്തിലെടുത്ത്, ഈച്ചകള്‍ രക്ഷപെടാതിരിക്കാന്‍ അൽപം ലിക്വിഡ് ഡിറ്റര്‍ജന്‍റും അതില്‍ ചേര്‍ക്കുക. ഇതിന്‍റെ ഗന്ധം ഈച്ചകളെ ഇവയിലെക്ക് ആകര്‍ഷിച്ചു ഇല്ലാതാക്കും.

 

7. ഗ്രാമ്പൂ 

എണ്ണയില്‍ ഗ്രാമ്പൂ ഇട്ട് വയ്ക്കുക. ഇത് കുറച്ച് നേരം കഴിഞ്ഞ് പുറപ്പെടുവിക്കുന്ന ഗന്ധം ഈച്ചയെ ഒഴിവാക്കും.

English Summary- Tips to Avoid Housefly; Homecare

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com