അടുക്കളയിൽ പഴവര്‍ഗ്ഗങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കണോ? എളുപ്പവഴികളുണ്ട്

fruits-in-kitchen
SHARE

പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ വേണ്ടി മുറിച്ചശേഷം ബാക്കി വന്നത് കേടുകൂടാതെ സൂക്ഷിക്കുക അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ചില എളുപ്പവഴികള്‍ അറിഞ്ഞാല്‍ ഈ പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്യാം. അത്തരം ചില വിദ്യകള്‍ അറിയാം.

ആപ്പിള്‍ മുറിച്ചാല്‍ പിന്നെ ബാക്കി വയ്ക്കരുതെന്നു പറയും. കാരണം പെട്ടെന്ന് നിറവ്യത്യാസം സംഭവിക്കുന്നതാണ് ആപ്പിള്‍. മുറിച്ച ഭാഗത്തെ നിറവ്യത്യാസം മൂലം പലപ്പോഴും ചിലര്‍ അത് കഴിക്കുകയും ഇല്ല. ആപ്പിള്‍ മുറിച്ചാല്‍ ഉടന്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ഇതില്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനെഗര്‍ തളിച്ച് ഒരു പാത്രത്തില്‍ വായു കടക്കാതെ അടച്ചു സൂക്ഷിക്കുക. അല്ലെങ്കില്‍ അൽപം നാരങ്ങാ നീരോ പഞ്ചസാരയോ തളിച്ചാലും മതിയാകും.

ഇതുപോലെ മുറിച്ചാൽ നിറം മാറുന്ന മറ്റൊന്നാണ് പേരയ്ക്ക. അയണ്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് പേരയ്ക്ക മുറിച്ചാല്‍ പെട്ടെന്നു നിറം മാറും. ഇതില്‍ അല്‍പം നാരങ്ങാനീരോ പെപ്പറോ ഉപയോഗിച്ചാല്‍ നിറം മാറാതിരിക്കും. അവക്കാഡോയും മുറിച്ചാല്‍ അല്‍പം നാരങ്ങാനീര് തളിച്ച് ഒരു പാത്രത്തില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

fruits-in-fridge

ചെറുനാരങ്ങാ മുറിച്ചാല്‍ ചെറുനാരങ്ങ ഒരു പോളിത്തീന്‍ ബാഗില്‍ പൊതിഞ്ഞു സൂക്ഷിക്കാം. ഇങ്ങനെ ദിവസങ്ങളോളം ഫ്രിഡ്ജില്‍ ഇത് വച്ചാലും ഇതിലെ ജ്യൂസ് നഷ്ടമാകില്ല. ഒരു പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചാല്‍ തണ്ണിമത്തന്റെ പുതുമ നഷ്ടമാകില്ല.

പപ്പായ മുറിച്ച കഷ്ണം ആണെങ്കില്‍ അതൊരു കടലാസില്‍ പൊതിഞ്ഞു ഫ്രിഡ്ജില്‍ വെയ്ക്കാം. തൊലി കളഞ്ഞ കഷ്ണങ്ങള്‍ ആണെങ്കില്‍ ഒരു പാത്രത്തിലിട്ട് അതിനു മുകളില്‍ പ്ലാസ്റ്റിക്‌ പൊതിഞ്ഞു സൂക്ഷിക്കാം.

English Summary- Keep Fruits Fresh; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA