sections
MORE

അലമാര എളുപ്പം അടുക്കിവയ്ക്കാം; ഇതാ 6 വഴികൾ

wadrobe-clean
SHARE

വീടൊന്ന് അടുക്കിപ്പെറുക്കി വയ്ക്കണം എന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി. പക്ഷെ എവിടെ തുടങ്ങണം എന്ന് ഒരു ധാരണയില്ലാതെ വിഷമിക്കുകയാണോ? രാവിലെ വസ്ത്രങ്ങൾ കണ്ടെടുക്കാനുള്ള തിരച്ചിൽ അവസാനിപ്പിക്കാൻ വസ്ത്രങ്ങളൊന്ന് തരംതിരിച്ചാലോ? അടുക്കിപ്പെറുക്കാൻ ചില പൊടിക്കൈകൾ വായിക്കാം.

1. തരം തിരിക്കാം

വീട് വൃത്തിയാക്കുമ്പോൾ ഇപ്പോൾ നിങ്ങൾ ഉപയോഗിക്കാത്ത വസ്ത്രങ്ങളുടെയും, ചെരുപ്പിന്റെയുമൊക്കെ നീണ്ട നിരകണ്ടെന്നു വരും. ഇങ്ങനെ ഉപേക്ഷിക്കേണ്ടി വരുന്ന വസ്ത്രങ്ങളും മറ്റും ആർക്കെങ്കിലും ഉപകാരപ്പെടുന്നതാണെങ്കിൽ ഒരു കവറിലാക്കി സൂക്ഷിച്ച് ആവശ്യക്കാർക്ക് കൊടുക്കാം. ഉപയോഗയോഗ്യമെന്ന് ഉറപ്പുള്ളത് മാത്രമേ ഇങ്ങനെ തിരഞ്ഞെടുത്ത് മാറ്റി വയ്ക്കാവു.

wadrobe-cleaning-tips

2. വേണോ വേണ്ടയോ?

വസ്ത്രങ്ങൾ തരം തിരിക്കുമ്പോൾ ചിലകാര്യങ്ങൾ സ്വയം ചോദിക്കാം 

1. ഇത് എനിക്ക് ഇഷ്ടമാണോ?

2.ഈ ഡ്രസ് ധരിക്കുന്നത് നല്ലതാണോ? 

3.ഈ വസ്ത്രം ധരിക്കുമ്പോൾ ആത്മവിശ്വാസം തോന്നാറുണ്ടോ? 

ഈ മൂന്ന് ചോദ്യങ്ങൾക്ക് അതേ...യെന്നാണ് ഉത്തരമെങ്കിൽ വൃത്തിയായി മടക്കി സൂക്ഷിക്കാം. മൂന്ന് ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരമില്ലെങ്കിൽ സ്ഥലനഷ്ടമാണോ...പഴയ വസ്ത്രമാണോ വലുത് എന്ന് ആലോചിച്ച് സൂക്ഷിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരിക്കലും ഉപയോഗിക്കാത്ത വസ്ത്രങ്ങൾ ചിലപ്പോൾ നമ്മുടെ അലമാരയിൽ ഇരിപ്പുണ്ടായിരിക്കും.  നിങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ സാധ്യതയില്ലെങ്കിൽ വെറുതെ സ്ഥലം കളയാം എന്ന് മാത്രമെയുള്ളു.

3. ഭംഗിയായി സൂക്ഷിക്കാം

നിങ്ങൾ സൂക്ഷിക്കാൻ തീരുമാനിച്ച ഡ്രസുകൾ ആയി. ഇനി അവ ഭംഗിയായി അടുക്കി വയ്ക്കാം. ഓഫിസിൽ ധരിക്കാനുള്ളത്, വീട്ടിൽ ധരിക്കുന്നത്, ആഘോഷവേളയിൽ, യാത്രകളിൽ ധരിക്കുന്നത് എന്നിങ്ങനെ തരം തിരിക്കാം. ഓരോ വിഭാഗത്തിലും പെട്ട വസ്ത്രങ്ങളെ നിറം അനുസരിച്ച് തരം തിരിച്ചു നോക്കു.

4. വൃത്തിയായി സൂക്ഷിക്കാം

നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നതാണ്. ചുളിവുകളില്ലാതെ വൃത്തിയായി നല്ല ഹാൻഗറിൽ തൂക്കിയിട്ടാൽ നിങ്ങളുടെ വസ്ത്രങ്ങൾ എപ്പോഴും മെച്ചപ്പെട്ടതായിരിക്കും. 

5. വേണ്ടെന്ന് വയ്ക്കരുത്...

ഇത്രയൊക്കെ ചെയ്താൽ മതിയല്ലോ എന്ന് വിചാരിക്കാൻ വരട്ടെ. വിചാരിച്ചതു പോലെ എളുപ്പമാകില്ല ഈ പുന:ക്രമീകരണം!...പകുതി എത്തുമ്പോൾചിലപ്പോൾ മടുപ്പു തോന്നാം. അലമാര വൃത്തിയായി ഇരിക്കുന്നത് ഭാവനയിൽ ആലോചിച്ച് കൂടിക്കുഴഞ്ഞു കിടക്കുന്നതൊക്കെ മടക്കി വൃത്തിയാക്കുക തന്നെ ചെയ്യണം.

6. ഇഷ്ടവസ്ത്രങ്ങൾ...

ചിലർ ഒരു ചെറിയ കടലാസ് കക്ഷണം മേശപ്പുറത്ത് വച്ചാലും അതിനൊരു ഭംഗിയുണ്ട്. എത്ര വിലപിടിച്ച വസ്തുക്കൾ ഉണ്ടെന്നല്ല എങ്ങനെ അത് സൂക്ഷിക്കുന്നു എന്നതിലാണ് കാര്യം. ചില വിലപിടിച്ച വസ്ത്രങ്ങളൊക്കെ കണ്ടില്ലെന്ന് വരാറില്ലേ...ഇങ്ങനെ ഒരു വൃത്തിയാക്കൽ പരിപാടിയിൽ ചിലപ്പോൾ നക്ഷ്ടപ്പെട്ടെന്നു കരുതിയ ഇഷ്ടവസ്ത്രങ്ങൾ പലതും തിരിച്ചു കിട്ടും.

English Summary- Arranging Wadrobe, Almirah Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA