ADVERTISEMENT

സാധാരണക്കാരന്റെയും സമ്പന്നന്റെയുമെല്ലാം ഒരുപോലെയുള്ള സ്വപ്‌നമാണ് വീട്. വീട് പണിയാനിറങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട ഓരോ കാര്യത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് വീടിന്റെ പെയിന്റിങ്ങും നിറവുമെല്ലാം. ഇന്ന മുറിക്ക് ഇന്ന നിറം വേണമെന്ന കാഴ്ചപ്പാട് പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഏതെല്ലാം നിറമാണ് മുറിക്ക് അടിക്കേണ്ടതെന്ന ആശയക്കുഴപ്പവുമായി നടക്കുന്നവരാണ് കൂടുതലും.

ബെഡ്‌റൂമിന്റെ കാര്യം ചര്‍ച്ച ചെയ്യാം തല്‍ക്കാലം. എന്തായിരിക്കണം നിങ്ങളുടെ ബെഡ്റൂമിന്റെ നിറം? ഓരോ നിറത്തിനും ഓരോ പ്രത്യേകതയുണ്ട്. ചുവപ്പിന് കുറച്ച് തീവ്രമായ അര്‍ത്ഥമാണ്. നീല സൗമ്യതയുടേതും. ബെഡ്‌റൂമിന്റെ നിറം തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം ആലോചിക്കേണ്ടത് അത് നിങ്ങളുടെ വ്യക്തിത്വത്തെ കൂടി പ്രതിഫലിപ്പിക്കാനുള്ളതാണെന്നാണ്. ഓരോ കളറിന്റെയും ഷെയ്ഡിലും സാച്ചുറേഷനിലും ബ്രൈറ്റ്‌നെസിലുമെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.

എപ്പോഴും ജ്വലിച്ച് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍. ഇന്നവേഷനും എന്തിലും തനതായ മാതൃകയും തേടുന്ന ആളാണോ? എങ്കില്‍ മഞ്ഞ നിറമാണ് നല്ലത്. മഞ്ഞ നിറം മനസ്സിന് ശാന്തമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള അവസരം നൽകുന്നു

bedroom-with-plants

നല്ല ക്രിയേറ്റിവിറ്റി ഭ്രാന്തന്മാരാണെങ്കില്‍ പര്‍പ്പിള്‍ കുടുംബത്തിലെ ലൈലാക്ക് നിറമാണ് നല്ലത്. ശാന്ത ഹൃദയമുള്ളവര്‍ മിക്കവാറും നേവി ബ്ലൂ നിറമാകും ബെഡ് റൂമിന് തെരഞ്ഞെടുക്കുക. തുറന്ന മനസ്ഥിതിയുള്ളവരുടെ കളറാണത്രെ ലൈറ്റ് ബ്ലൂ, അഥവാ ഇളം നീല.

 

master-bedroom-JPG

ചുവന്ന നിറം ബെഡ്‌റൂമിന് അടിക്കുന്നവര്‍ക്ക് ഒരു പ്രത്യേകതയുണ്ടാകും. അവര്‍ അറ്റന്‍ഷന്‍ സീക്കേഴ്‌സ് ആയിരിക്കും. അതായത് മറ്റുള്ളവരുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നവര്‍. റൊമാന്റിക് മനസുള്ളവര്‍ ഒരു പക്ഷേ പിങ്ക് നിറത്തിലാകും ബെഡ്റൂം പെയിന്റ് ചെയ്യുക. പച്ച നമ്മള്‍ കരുതുന്ന പോലെതന്നെ പരിസ്ഥിതി സ്‌നേഹികള്‍ക്കും പ്രകൃതിയെ കൂടുതല്‍ ആസ്വദിക്കുന്നവര്‍ക്കുമെല്ലാം ഇഷ്ടമാകും.

 


എപ്പോഴും സുരക്ഷ ആഗ്രഹിക്കുന്നവരാണത്രെ ഗ്രെ കളറില്‍ ബെഡ്‌റൂമിന് പെയിന്റടിക്കുക. സാഹസിക തല്‍പ്പരര്‍ക്ക് പ്രിയം ഓറഞ്ചായിരിക്കും. അപ്പോ ഇനി റൂമിന് ഏത് പെയിന്റടിക്കണമെന്നത് നല്ലവണ്ണം ആലോചിച്ച ശേഷം മാത്രാം തീരുമാനിക്കുക. വെറുതെ പെയിന്റിങ് ജോലി കോണ്‍ട്രാക്റ്ററെ ഏല്‍പ്പിച്ച് മാറി നില്‍ക്കരുത്. ഇഷ്ടങ്ങളും അഭിരുചികളും മനസിലാക്കി മാത്രം റൂമിന് നിറം നല്‍കുക.

English Summary- Color Psychology behing Bedroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com