ADVERTISEMENT

ഒരു വീട് സ്വന്തമാക്കണം എന്ന ആഗ്രഹം മനസ്സിൽ തോന്നിയാൽ പിന്നെയതിനെ മനസ്സിലിട്ടു വലുതാക്കുന്നവരാണ് നമ്മളിൽ പലരും. ഇടുക്കി സ്വദേശിനിയായ ആഞ്ജലീനയും ഇക്കൂട്ടത്തിൽ ഒരാളാണ്. സ്വന്തമായി ഒരു വീട് വയ്ക്കണം എന്ന ആഗ്രഹം തുടങ്ങിയിട്ട് ഏറെ നാളായി. മറ്റ് വീടുകളിൽ നിന്നും വ്യത്യസ്തമായി തീർത്തും ഒതുങ്ങിയ, എന്നാൽ നിറയെ പൂച്ചെടികളും ചില്ലുവാതിലുകളുമുള്ള ഒരു വീട് ആണ് സ്വപ്നം.

വിദേശമാതൃകയിലുള്ള ആ വീടിനെപ്പറ്റി പറയുമ്പോൾ ആർക്കും പെട്ടെന്ന് മനസിലാകുകയുമില്ല. എങ്കിൽ പിന്നെ തന്റെ സ്വപ്നഗൃഹത്തിന്റെ മാതൃക കുപ്പിയിൽ തീർക്കാൻ തീരുമാനിക്കുകയായിരുന്നു ആഞ്ജലീന. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ ഒതുങ്ങിക്കൂടിയ അവസ്ഥയിൽ ബോട്ടിൽ  ആർട്ട് ചെയ്തു തുടങ്ങിയതാണ് ആഞ്ജലീന. 

അത്തരത്തിൽ ലഭിച്ച പരിചയമാണ് തന്റെ സ്വപ്നഗൃഹത്തിന്റെ മാതൃക കുപ്പിയിൽ തീർക്കാൻ ആഞ്ജലീനയെ സഹായിച്ചത്. നാല് ദിവസം കൊണ്ടാണ് കുപ്പിയിൽ വീട് നിർമിച്ചെടുത്തത്. പോളിമർ ക്ലേ കൊണ്ടാണ് ജനലും വാതിലും മറ്റു ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്. ശേഷം അതിന്മേൽ അക്രിലിക് പെയിന്റിങ് ചെയ്തു. 

bottle-house-arts

ജനൽ ചില്ലുകൾ ഡിസൈൻ ചെയ്യുന്നതിനായി ഗ്ളാസ് പെയിന്റ് ആണ് ഉപയോഗിച്ചത്. വീടിനു കൂടുതൽ ഭംഗി നൽകുന്നതിനായി കുപ്പിക്കുള്ളിൽ ചെറിയ ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. വീടിന്റെ മാതൃകയോട് ചേർന്ന് ഒരു മരവും ഉണ്ട്. ഈ മരം ഡിസൈൻ ചെയ്യുന്നതിനായി വളരെ ചെറിയ പഞ്ചസാര മുത്തുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. 

പഞ്ചസാര മുത്തുകൾ നൂൽക്കമ്പിയിൽ കോർത്ത് മരത്തിന്റെ ആകൃതിയിലാക്കിയാണ് വച്ചിരിക്കുന്നത്. സ്വന്തം വീട് എന്ന ആഗ്രഹത്തെ കൂടുതൽ മനസ്സിനോട് അടുപ്പിക്കാൻ ഇത്തരം കലാസൃഷ്ടികൾ കൊണ്ട് കഴിഞ്ഞു എന്നാണ് ആഞ്ജലീന പറയുന്നത്.

English Summary- Bottle Art House Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com