യോഗ മാറ്റ് കൊണ്ട് ഇങ്ങനെയും ഉപയോഗമോ? ചിരി പടർത്തി ട്വീറ്റ്

yoga-matt
SHARE

വ്യായാമം  ചെയ്യാനും  യോഗ ചെയ്യാനുമെല്ലാം നമ്മള്‍ യോഗ മാറ്റിനെ ആശ്രയിക്കാറുണ്ട്‌. എന്നാല്‍ ഇതൊന്നും അല്ലാത്ത ചില ഉപയോഗങ്ങള്‍ യോഗ മാറ്റ് കൊണ്ട് ഉണ്ടെന്നു അറിയാമോ ?ബ്രെയിൻ നിബ്ബലർ (@MindExcavator) എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ്  യോഗ മാറ്റിന്റെ വ്യത്യസ്തവും രസകരവുമായ  ഉപയോഗങ്ങള്‍ കാട്ടി തരുന്നത്.

"യോ​ഗ മാറ്റ് ഞാൻ എല്ലാ ദിവസവും ഉപയോ​ഗിക്കാറുണ്ട്.  ഞാൻ കാശുകൊടുത്ത് വാങ്ങിയതാണ് ഈ മാറ്റ്, അതുകൊണ്ട് വെറുതെ ഇടാൻ പറ്റില്ലല്ലോ" എന്ന കുറിപ്പോടെയാണ് ബ്രെയിൻ നിബ്ബലർ ട്വീറ്റ് ചെയ്തത്. ഉപയോഗം എന്താണെന്നോ ?ചുരുട്ടി വച്ച യോഗ മാറ്റ് കുത്തനെ നിർത്തി ചുവരിലെ പ്ലഗ് പോയിന്റിന്റെ താഴെ സ്ഥാപിച്ചു ഫോണ്‍ ചാര്‍ജ് ചെയ്യുക. അതായതു യോഗ മാറ്റ് ഒരു കിടിലന്‍ സ്റ്റൂളാക്കി അദ്ദേഹം മാറ്റി കഴിഞ്ഞു.

ബ്രെയിനി‍ന്റെ പോസ്റ്റിന് താഴേ രസകരമായ കമന്റുകളും ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രെയിനിന്റെ പോസ്റ്റ് വൈറൽ ആയതോടെ ധാരാളം പേർ ഇത്തരത്തിലുള്ള പോസ്റ്റുകൾ കമന്റ് സെക്ഷനിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

English Summary- Yoga Matt Multipurpose Use, Tweet Viral

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA