sections
MORE

ആഹാരം ഫ്രഷായി കഴിക്കാന്‍ ഡ്യുവോ കൂളിങ്ങ് സാങ്കേതിക വിദ്യയുമായി ലിബയര്‍

liebherr-cooling-advt
SHARE

ജര്‍മ്മന്‍ എന്‍ജിനീയറിങ്ങിന്റെ മികവും അത്യന്താധുനിക റഫ്രിജറേഷന്‍ സാങ്കേതിക വിദ്യയുമായി ലിബയര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ആഹാരവിഭവങ്ങളുടെ പുതുമ ഒട്ടും നഷ്ടപ്പെടാതെ ഫ്രഷായി സൂക്ഷിക്കുന്ന ഡ്യുവോ കൂളിങ്ങ് സാങ്കേതിക വിദ്യയാണ് ലിബയര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. 

ആഹാരം ഫ്രഷായി കഴിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും സാധിക്കാറില്ല എന്നു മാത്രം. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ ചന്തയില്‍ നിന്നോ ഭക്ഷണ സാധനങ്ങള്‍ വാങ്ങി അത് കേടാകാതെ ഇരിക്കാന്‍ നേരെ ഫ്രിഡ്ജിലേക്കാണ് നാം വയ്ക്കാറുള്ളത്.  എന്നാല്‍  സാധാരണ ഫ്രിഡ്ജില്‍ നിന്നെടുക്കുമ്പോഴേക്കും പല ആഹാരസാധനങ്ങളും ഈര്‍പ്പം വറ്റി കട്ടിയായിട്ടുണ്ടാകും.

ഇവിടെയാണ് ലിബയര്‍ എന്ന സ്വിസ്-ജര്‍മ്മന്‍ കമ്പനിയുടെ ഡ്യുവോ കൂളിങ്ങ് സാങ്കേതിക വിദ്യ രക്ഷകരാകുന്നത്. ഭക്ഷണത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നിനൊപ്പം അവ ദീര്‍ഘകാലം പുതുമയോടെ വയ്ക്കാനും ലിബയര്‍ റഫ്രിജറേറ്ററുകള്‍ക്കാകുന്നു.

ഫ്രീസറും ഫ്രിഡ്ജും രണ്ട് സ്വതന്ത്ര വിഭാഗങ്ങള്‍ 

ഫ്രീസറില്‍ നിന്നുള്ള തണുത്ത് വിറങ്ങലിച്ച വായു ഫ്രിഡ്ജിലേക്ക് എത്തുന്നതിനാലാണ് സാധാരണ റഫ്രിജറേറ്ററുകളില്‍ ആഹാരത്തിന്റെ ഈര്‍പ്പം നഷ്ടമാകുന്നത്. ഇത് തടയുന്നതിന് ഫ്രീസര്‍, ഫ്രിഡ്ജ് വിഭാഗങ്ങള്‍ പ്രത്യേകം സ്വതന്ത്രമായി സൂക്ഷിക്കുകയാണ് ലിബയര്‍ റഫ്രിജറേറ്ററുകള്‍. ഇവയ്ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് വ്യത്യസ്ത കൂളിങ്ങ് സര്‍ക്യൂട്ടുകളും ഉണ്ടാകും. രണ്ട് വിഭാഗങ്ങളിലെയും താപനിലയും ഈര്‍പ്പവും അവിശ്വസനീയമായ കൃത്യതയോടു കൂടി നിലനിര്‍ത്താന്‍ ഇത് വഴി ലിബയറിന് സാധിക്കുന്നു. 

തണുത്ത വായു മാത്രമല്ല, മണങ്ങളും ഫ്രീസറില്‍ നിന്ന് ഫ്രിഡ്ജിലേക്കും തിരിച്ചും പകരുന്നത് തടയാന്‍ ഇത് സഹായിക്കും. ഫ്രീസറിലെ മീനിന്റെ മണം ഫ്രിഡ്ജിലിരിക്കുന്ന കേക്കിലേക്ക് പടരുന്നകാര്യം ഒന്നാലോചിച്ചു നോക്കൂ. ലിബയര്‍ റഫ്രിജറേറ്ററുകള്‍ അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നു.  

സ്‌പൈസ് ബോക്‌സ് മുതല്‍ കൂള്‍ പാക്ക് വരെ 

liebherr-cooling-ad

കറന്റ് പോയാലും ഫ്രീസര്‍ വിഭാഗത്തെ ദീര്‍ഘനേരം കൂളാക്കി വയ്ക്കുന്ന റിമൂവബിള്‍ കൂള്‍ പാക്ക്, താപനില നിയന്ത്രിക്കുന്നതിനുള്ള എളുപ്പം തിരിക്കാവുന്ന ഡയലുകള്‍, പച്ചക്കറികള്‍ സൂക്ഷിക്കാന്‍  പ്രത്യേകം കംപാര്‍ട്ട്‌മെന്റുകളും, ഹ്യുമിഡിറ്റി സ്ലൈഡറോടു കൂടിയതുമായ വെജിറ്റബിള്‍ ഡ്രോയര്‍ , റഫ്രിജറേറ്ററിന്റെ ഉയരം ക്രമപ്പെടുത്തി  വയ്ക്കാവുന്ന ഫീറ്റുകള്‍, എക്‌സ്ട്രാ ലാര്‍ജ് ഷെല്‍ഫുകള്‍ എന്നിങ്ങനെ നീളുന്നു ലിബയര്‍ റഫ്രിജറേറ്ററുകളുടെ പ്രത്യേകതകള്‍. 

ചെറിയ വോള്‍ട്ടേജ് വ്യതിയാനമുണ്ടായാലും ലിബയര്‍ റഫ്രിജറേറ്ററുകള്‍ക്ക് കുഴപ്പം കൂടാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. പുറത്ത് നിന്നുള്ള സ്റ്റെബിലൈസര്‍ ഉപയോഗിക്കാതെ തന്നെ ചെറിയ വോള്‍ട്ടേജ് വ്യതിയാനങ്ങളില്‍ നിന്ന് ഇത് സംരക്ഷണം നല്‍കും. 

ഡോര്‍ ശരിക്ക് അടഞ്ഞില്ലെങ്കില്‍   മുഴങ്ങുന്ന അലാം, ഐസ് ക്യൂബുകള്‍ വളരെ എളുപ്പം ശേഖരിക്കാന്‍ സഹായിക്കുന്ന ഫ്‌ളക്‌സിബിള്‍ ഐസ് ട്രേ, ശക്തമായ മണം പുറപ്പെടുവിക്കുകയോ വലിച്ചെടുക്കുകയോ ചെയ്യുന്ന ഭക്ഷണ സാധനങ്ങല്‍ സൂക്ഷിക്കാന്‍ ഫ്‌ളിപ്പ് ബോക്‌സ് എന്ന പ്രത്യേക സ്റ്റോറേജ് സ്‌പേസ്, 150 കിലോ വരെ ഭാരം താങ്ങുന്ന മൂണ്‍ കട്ട് ഡിസൈനിലെ ഗ്ലാസ് ഷെല്‍ഫുകള്‍, പേസ്ട്രികള്‍ പോലെ ചെറിയ വസ്തുക്കള്‍ പ്രത്യേകം സൂക്ഷിക്കാനുള്ള വേരിയോ സേഫ്,  പ്രത്യേക സ്‌പൈസ് ബോക്‌സ് തുടങ്ങിയ പ്രത്യേകതകളും ലിബയര്‍ റഫ്രിജറേറ്ററുകളെ പ്രിയപ്പെട്ടതാക്കുന്നു. ടിഡിസിഎസ് 4740, ടിഡിസിഎസ് 3540 എന്നീ രണ്ട് ശ്രേണികളിലാണ് ലിബയര്‍ ഡ്യുവോ കൂളിങ്ങ് റഫ്രിജറേറ്ററുകള്‍ വിപണിയിലെത്തിക്കുന്നത്. 

ലിബയര്‍ ഗ്രൂപ്പിനെ കുറിച്ച്

1954ല്‍ എന്‍ജിനീയറായ ഹാന്‍സ് ലിബയര്‍ ഓക്‌സന്‍ഹൗസനില്‍ ആരംഭിച്ചതാണ് ലിബയര്‍ ഡൊമെസ്റ്റിക് ആപ്ലയന്‍സസ്. ഇന്ന് 50ലധികം രാജ്യങ്ങളിലായി 130 ലധികം കമ്പനികളും 48,000 ഓളം ജീവനക്കാരും അടങ്ങുന്നതാണ് ലിബയര്‍ ഗ്രൂപ്പ്. ഓരോ വര്‍ഷവും 22 ലക്ഷം ഉപകരണങ്ങളാണ് വിവിധ നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്ന് ലിബയര്‍ പുറത്തിറക്കുന്നത്. 2019ല്‍ 11.45 ബില്യണ്‍ യൂറോ ആയിരുന്നു ലിബയറിന്റെ ആകെ വില്‍പന.

നാലു രാജ്യങ്ങളിലായി സ്വകാര്യ, വാണിജ്യ ഉപയോഗത്തിനുള്ള റഫ്രിജറേറ്ററുകളും ഫ്രീസറുകളും ലിബയറിന്റെ ഡൊമെസ്റ്റിക് ആപ്ലിയന്‍സസ് പ്രോഡക്ട് ഡിവിഷന്‍ നിര്‍മ്മിക്കുന്നു. ഔറംഗബാദിലെ പുതിയ നിര്‍മ്മാണ പ്ലാന്റ് കൂടി ചേരുന്നതോടെ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം അഞ്ചാകും. ജര്‍മ്മനിയിലെ ഓക്‌സന്‍ഹൗസനിലുള്ള ലിബയര്‍ ഹോസ്ജറേറ്റ് ജിഎംബിഎച്ച് ആണ് ഇതിന്റെ ഡിവിഷണല്‍ കണ്‍ട്രോളിങ്ങ് കമ്പനി.

ഗ്രൂപ്പിന്റെ പ്രധാന ഹോള്‍ഡിങ്ങ് കമ്പനിയായ ലിബയര്‍-ഇന്റര്‍നാഷണല്‍ എജി സ്ഥിതി ചെയ്യുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബുള്ളിയിലാണ്. എര്‍ത്ത്മൂവിങ്ങ് എക്വിപ്‌മെന്റ്, മൈനിങ്ങ്, മൊബൈല്‍ ക്രെയിനുകള്‍, ടവര്‍ ക്രെയിനുകള്‍, കോണ്‍ക്രീറ്റ് ടെക്‌നോളജി, മാരിടൈം ക്രെയിനുകള്‍, എയറോസ്‌പേസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ്, മെഷീന്‍ ടൂള്‍സ് ആന്‍ഡ് ഓട്ടമേഷന്‍ സിസ്റ്റംസ്, ഡൊമെസ്റ്റിക് ആപ്ലിയന്‍സസ്, കംപോണന്റ്‌സ് ആന്‍ഡ് ഹോട്ടല്‍സ് എന്നിങ്ങനെ 11 ഡിവിഷനുകളിലായി പരന്ന് കിടക്കുകയാണ് ലിബയര്‍ ഗ്രൂപ്പിന്റെ ഉത്പന്ന സേവനങ്ങള്‍.

English Summary- duo cooling solution from liebher

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA