ADVERTISEMENT

നമ്മുടെ ജോലി എളുപ്പമാക്കാനാണ് നാം പൊതുവേ വീട്ടുപകരണങ്ങള്‍ വാങ്ങുക. എന്നാല്‍ നിലവിലെ കോവിഡ് സാഹചര്യത്തിൽ സൗകര്യം മാത്രമല്ല സുരക്ഷയും അതിപ്രധാനമാണ്. ഈ ഓണക്കാലത്ത് ഉയര്‍ന്ന ഗുണമേന്മയുള്ള രാജ്യാന്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ആരോഗ്യ സുരക്ഷയെ കൂടി മുന്‍നിര്‍ത്തി അവതരിപ്പിക്കുകയാണ് പ്രമുഖ ബ്രാൻഡായ ഐഎഫ്ബി.

സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങളുടെ ഒരു വലിയ നിര തന്നെ ഐഎഫ്ബി ഇത്തവണ വിപണിയിലെത്തിക്കുന്നു. ഇവ നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യവും ഉറപ്പാക്കും.

 

ifb-onam-ad2

വാഷിങ് മെഷീന്‍

ifb-onam-ad3

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡീപ് ക്ലീനിങ് ഉറപ്പ് നല്‍കുന്നവയാണ് ഐഎഫ്ബി വാഷിങ് മെഷീനുകള്‍. ഇത് തുണികളെ പുതിയത് പോലെ വയ്ക്കുമെന്ന് മാത്രമല്ല 99.9 % ആരോഗ്യ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

 

ഐഎഫ്ബി ഡീപ് ക്ലീന്‍ സാങ്കേതിക വിദ്യയുടെ പ്രത്യേകതകള്‍

കറകള്‍ക്കും അഴുക്കിനും മേല്‍ വളരെ ഉയര്‍ന്ന ഡിറ്റര്‍ജന്‍റ് പ്രവര്‍ത്തനം സാധ്യമാക്കും വിധം വെള്ളത്തെ ഉത്തേജിപ്പിച്ചാണ് ഐഎഫ്ബി വാഷിങ് മെഷീന്‍ ഡീപ് ക്ലീനിങ് സാധ്യമാക്കുന്നത്. ഇതിലെ ഡ്രമ്മിന്‍റെ പല വശങ്ങളിലേക്കുള്ള റോട്ടറി ചലനം തുണികളെ കൂടുതല്‍ നനയ്ക്കുകയും അലക്കുകയും ചെയ്യും. ഇത് ഉള്ളിലേക്ക് വളരെ ആഴത്തില്‍ കടന്ന് ഇഴകളിലെയും തന്തുക്കളിലെയും അഴുക്കും കറയും അകറ്റാൻ ഡിറ്റര്‍ജന്‍റിനെ സഹായിക്കും.ഐഎഫ്ബി വാഷിങ് മെഷീനിലെ '9 സ്വിര്‍ല്‍' സാങ്കേതികവിദ്യ കൈകൊണ്ടുള്ള അലക്കിനെ അനുകരിച്ച് തുണികളുടെ ഇഴയടുപ്പവും നിറവും രൂപഭംഗിയും നഷ്മാകാതെ കാക്കുന്നു. ഇതിലെ ഹോട്ട് ആന്‍ഡ് സ്റ്റീം വാഷ് മനുഷ്യശരീരത്തിന് ഹാനികരമായ എല്ലാ ബാക്ടീരിയകളെയും ഫംഗസുകളെയും വൈറസുകളെയും പൂപ്പലുകളെയുമെല്ലാം നീക്കി വസ്ത്രങ്ങളെ 100 ശതമാനം സുരക്ഷിതമാക്കുന്നു. ഈ കോവിഡ് കാലത്ത് വൃത്തിയുള്ള ശരീരവും ചുറ്റുപാടുകളും മാത്രമല്ല വൃത്തിയുള്ള വസ്ത്രങ്ങളും നമുക്കാവശ്യമാണ്. ഈ ആവശ്യകതയെ നിറവേറ്റുന്നതാണ് ഐഎഫ്ബി വാഷിങ് മെഷീനുകളുടെ ഡീപ് ക്ലീന്‍ സാങ്കേതിക വിദ്യ.

 

ഡിഷ് വാഷര്‍

ഇന്ത്യയില്‍ ആദ്യമായി ഡിഷ് വാഷർ അവതരിപ്പിച്ച കമ്പനി ഐഎഫ്ബിയാണ്. നിലവിൽ രാജ്യത്തെ ഏറ്റവും റേറ്റ് ചെയ്യപ്പെട്ട ഡിഷ് വാഷറുകളും ഐഎഫ്ബിക്ക് സ്വന്തം. ഇന്ത്യന്‍ വീടുകളിലെയും അടുക്കളകളിലെയും പ്രത്യേക ആവശ്യങ്ങളെ മുന്നില്‍ കണ്ടാണ് ഐഎഫ്ബി ഡിഷ് വാഷറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡിഷ് വാഷറുകളുടെ മികച്ച ശ്രേണിക്കൊപ്പം ഡിഷ് വാഷിങ് ഡിറ്റര്‍ജെന്‍റുകളും ഐഎഫ്ബി അവതരിപ്പിക്കുന്നു. ഐഎഫ്ബി ഡിഷ് വാഷറുകള്‍ അതിന്‍റെ 70 ഡിഗ്രി സെല്‍ഷ്യസ് വാഷിലൂടെ പാത്രങ്ങളിലെ കറയും എണ്ണമയവും അഴുക്കും അണുക്കളുമെല്ലാം പൂര്‍ണ്ണമായും നീക്കുന്നു. ഇതിലെ സ്റ്റീം ഡ്രൈ ഓപ്ഷന്‍ ഓരോ പാത്രത്തെയും അണുവിമുക്തമാക്കിയെടുക്കുന്നു.

 

എസി

ഇന്ത്യയില്‍ നിര്‍മ്മിച്ച യഥാര്‍ത്ഥ ഫാസ്റ്റ്കൂള്‍ എസി നല്‍കുന്ന ഒരേയൊരു ബ്രാന്‍ഡാണ് ഐഎഫ്ബി. മികച്ച താപവൈദ്യുതവാഹക ശേഷിയുള്ള 100 % കോപ്പർ ട്യൂബുകള്‍ ഉപയോഗിക്കുന്ന ട്വിന്‍ റോട്ടറി ഇവര്‍ട്ടര്‍ കംപ്രസറും പ്രത്യേകമായി രൂപകല്‍പന ചെയ്ത ഹീറ്റ് എക്സ്ചേഞ്ചറുകളും ചേരുന്നതാണ് ഐഎഫ്ബി എസി. പുറത്ത് 58 ഡിഗ്രി ചൂടാണെങ്കില്‍ പോലും ഏതൊരു മുറിയെയും തണുപ്പിക്കാന്‍ ഈ എസിക്ക് സാധിക്കും. ഏഴ് ഘട്ടങ്ങളിലായി നീളുന്ന എയര്‍ ട്രീറ്റ്മെന്‍റ് നടത്തുന്ന ഐഎഫ്ബി എസി വിപണിയിലെ ഏറ്റവും മികച്ച വാറന്‍റിയോട് കൂടിയാണ് വില്‍പനയ്ക്കെത്തുന്നത്. പൊടിപടലങ്ങളും അഴുക്കും മാത്രമല്ല വായുവിലെ 99.99 % അണുക്കളെയും ഐഎഫ്ബി എസി ഫില്‍റ്റര്‍ ചെയ്ത് നീക്കുന്നു. പുറത്ത് വയ്ക്കുന്ന കോപ്പർ ട്യൂബുകള്‍ക്ക് നല്‍കുന്ന നാനോ ടെക് ആവരണവും ഔട്ട്ഡോര്‍ യൂണിറ്റിന് നല്‍കുന്ന വെതര്‍ പ്രൂഫ് ഓട്ടോമോട്ടീവ് ഗ്രേഡ് ആവരണവും വര്‍ഷങ്ങളോളം തുരുമ്പെടുക്കാതിരിക്കാൻ ഐഎഫ്ബി എസിയെ സഹായിക്കും. ഇന്‍സ്റ്റലേഷനൊപ്പം പുറത്ത് വയ്ക്കുന്ന സ്റ്റാന്‍ഡും ഐഎഫ്ബി സൗജന്യമായി നല്‍കുന്നു.

 

മൈക്രോവേവ്

ഐഎഫ്ബി മൈക്രോവേവ് വെറുതെ ഭക്ഷണം ചൂടാക്കാന്‍ മാത്രം ഉപയോഗിക്കുന്നതല്ല. എണ്ണയില്ലാത്ത പാചകം ഈ മൈക്രോവേവ് സാധ്യമാക്കുന്നു. കുഞ്ഞുങ്ങളുടെ പാല്‍ക്കുപ്പികള്‍ അണുവിമുക്തമാക്കാനും ന്യൂജെൻ മാതാപിതാക്കള്‍ ഐഎഫ്ബി മൈക്രോവേവ് ഉപയോഗിച്ച് വരുന്നു. ഗ്രില്ലിങ്ങും ചൂടാക്കലും അടങ്ങുന്ന സംയോജിത പാചകത്തിനും ഈ മൈക്രോവേവ് സഹായിക്കുന്നു. ഒരു ബട്ടണ്‍ മാത്രം അമര്‍ത്തി യോഗര്‍ട്ടും ഡിസേര്‍ട്ടും വരെ ഈ മൈക്രോവേവിൽ ഉണ്ടാക്കാനാകും. ഈ ഓണക്കാലത്ത് അനായാസവും ആരോഗ്യ സമ്പൂർണ്ണവുമായ ഒരു ജീവിതത്തിനായി ഐഎഫ്ബി ഉത്പന്നങ്ങളെ കൂടെ കൂട്ടാം.

English Summary- IFB Home Appliances for Healthy Happy Lifestyle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com