കുറഞ്ഞ ചെലവിൽ ഹോം ഓഫിസ് ഒരുക്കാം

office-cubicle-green
SHARE

കോവിഡ് കാലം ഏതാണ്ട് അവസാനിച്ചെങ്കിലും തൊഴിലിടങ്ങളിൽ ഇപ്പോഴും 'വർക് ഫ്രം ഹോം' നിലനിൽക്കുന്നുണ്ട്. ഇപ്പോൾത്തന്നെ പൂർണമായി 'റിമോട്ട്' ശൈലിയിലുള്ള (ഓഫിസിൽ പോകാതെ വീട്ടിലിരുന്നുള്ള ജോലി) തൊഴിലവസരങ്ങളും ഐടി കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  ഇനിയുള്ള കാലം ആഴ്ചയിൽ പകുതിദിവസം ഓഫിസിലും പകുതിദിവസം വീട്ടിലും ഇരുന്ന് ജോലിചെയ്യുന്ന 'ഹൈബ്രിഡ്' മോഡൽ സാർവത്രികമാകും. അപ്പോൾ വീട്ടിൽ ഇനിയുള്ളകാലം ഒരു ഓഫിസ് സ്‌പേസ് അത്യാവശ്യമാണ്. എന്നാൽ സാധാരണക്കാർക്ക് അതിനായി ഒരുപാട് പണം ചെലവഴിക്കാൻ ഉണ്ടാകില്ല. അതിനാൽ കുറഞ്ഞ ചെലവിൽ ഓഫിസ് ഒരുക്കാൻ ചില വിദ്യകൾ പ്രയോഗിക്കാം.

നമ്മുടെ വീടിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഉചിതമായ സ്ഥലം ഹോം ഓഫിസിനായി കണ്ടുപിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികളോ ഗാരേജോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കിയെടുക്കുക. ഇരുനില വീടാണെങ്കിൽ മുകൾനിലയിൽ ഉപയോഗിക്കാതെ കിടക്കുന്ന കിടപ്പുമുറി ഓഫിസ് റൂമാക്കി മാറ്റാം. സ്വകാര്യതയും ലഭിക്കും.

ഹോം ഓഫിസിന് അത്യാവശ്യം വേണ്ടത് സുഗമമായി ഇരുന്ന് ജോലിചെയ്യാൻ പാകത്തിലുള്ള ഫർണിച്ചറാണ്. ഒരുപാട് വിലകൂടിയവ വേണമെന്നില്ല, മികച്ച ഓഫറിൽ ആമസോണിൽനിന്ന് ഹോം ഓഫിസ് ഫർണിച്ചറുകൾ വാങ്ങാം. ദീർഘനേരം ഇരുന്ന് ജോലിചെയ്യേണ്ടി വരുന്നതിനാൽ നടുവിന് സപ്പോർട് ലഭിക്കുന്ന കസേരകൾ തിരഞ്ഞെടുക്കണം. അതുപോലെ മോണിറ്റർ വയ്ക്കുന്ന ടേബിളിന്റെ ഉയരവും പ്രധാനമാണ്. മോണിറ്ററിന്റെ മുകൾഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തിൽ, ഏകദേശം ഒരു കയ്യകലത്തിൽ ക്രമീകരിക്കുന്നതാണ് നല്ലത്. പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ സൂക്ഷിച്ചുവയ്ക്കാനായി കൺസീൽഡ് സ്‌റ്റോറേജുള്ള വർക്കിങ് ടേബിളുകൾ കുറഞ്ഞ വിലയ്ക്ക് ആമസോണിൽ ലഭ്യമാണ്.

വെളിച്ചം പ്രധാനമാണ്. നല്ല കാറ്റും വെളിച്ചവുമുള്ള മുറിയോ ഇടമോ തിരഞ്ഞെടുക്കുക. ഇതിലൂടെ അധിക ലൈറ്റുകളുടെയോ എസിയുടെയോ ഉപയോഗം നിയന്ത്രിക്കാം. അടച്ചിട്ട ശ്വാസം മുട്ടിക്കുന്ന മുറിയെക്കാൾ,  ഇടവേളകളിൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് നോട്ടം ലഭിക്കുന്ന ഒരു തുറന്ന സ്‌പേസാണെങ്കിൽ, അത് ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കും.

English Summary- Setting up Low Cost Home Office- Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}