ഇത്ര എളുപ്പമാണോ! സ്പോഞ്ച് ഉപയോഗിച്ചും പെയിന്റ് ചെയ്യാം

1204159075
istock © Antonbr Anton
SHARE

സ്പോഞ്ച് ഉപയോഗിച്ചും പെയിന്റ് ചെയ്യാമോ എന്നദ്ഭുതപ്പെടേണ്ട. പഠിച്ചാൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയാണ് സ്പോഞ്ച് പെയിന്റിങ്. ലാറ്റക്സ് പെയിന്റുകളാണ് സ്പോഞ്ച് പെയിന്റിങ് രീതികൾക്ക് ഏറ്റവും അഭികാമ്യം. ഗ്ലോസി ഫിനിഷല്ല ഭിത്തിക്ക് നൽകാനുദ്ദേശിക്കുന്നതെങ്കിൽ സ്പോഞ്ച് െപയിന്റിങ് രീതി പരീക്ഷിക്കാം. പരിപാലനം അധികം ആവശ്യം വരാത്ത മികച്ച പെയിന്റിങ് രീതിയാണ് ഇത്. നല്ല സ്പോഞ്ച് പെയിന്റ് ഫലം കിട്ടാൻ ഒരു ‘ത്രീ കളര്‍’ രീതി ഉപയോഗിക്കാം:

ആദ്യത്തേത് ബേസ് കോട്ടാണ്. രണ്ടാമത്തെ കോട്ടിന് ഫസ്റ്റ് സ്പോഞ്ച് കളർ എന്നു പറയും. ബേസ് കോട്ടിന്റെ അതേ തിളക്കമുള്ള പെയിന്റാണ് രണ്ടാമത്തെ കോട്ടിനുമുപയോഗിക്കേണ്ടത്. മൂന്നാമതുപയോഗിക്കുന്നതാണ് സെക്കൻഡ് സ്പോഞ്ച് കളർ. ഇതിനും ബേസ് കോട്ടിന്റെ അതേ ഷീൻ ഉപയോഗിക്കണം. സ്പോഞ്ച് പെയിന്റ് ചെയ്യുമ്പോൾ സാധാരണ പെയിന്റിങ്ങിനൊരുങ്ങുമ്പോൾ ശ്രദ്ധിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ഒപ്പം ഫസ്റ്റ് സ്പോഞ്ച് കളറും സെക്കൻഡ് സ്പോഞ്ച് കളറും രണ്ട് പാത്രങ്ങളിലാക്കി വയ്ക്കുക. സ്പോഞ്ച് മുഴുവനായും പെയിന്റിൽ മുക്കരുത്. 

ഫസ്റ്റ് സ്പോഞ്ച് കളർ അടിക്കുന്ന അതേ ദിശയിലും സ്റ്റൈലിലും തന്നെ സെക്കൻഡ് സ്പോഞ്ച് കളറും അടിക്കുക. ഫസ്റ്റ് കോട്ട് വേണ്ടത്ര ശരിയായിട്ടില്ലാത്തയിടങ്ങളിലാണ് സെക്കൻഡ് കോട്ടിൽ ഊന്നൽ കൊടുക്കേണ്ടത്. പെയിന്റിങ് കഴിഞ്ഞ് ഉണങ്ങിയതിനുശേഷം ഇളം ചൂടുവെള്ളത്തിൽ ഭിത്തി കഴുകുക. സ്പോഞ്ച് നന്നായി കഴുകി സൂക്ഷിക്കാൻ മറക്കരുത്.

English Summary- Innovative Methods in House Painting

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}