ADVERTISEMENT

Living എന്നാൽ ജീവനുള്ളത്, സജീവമായത് എന്നൊക്കെയാണ് അർഥം. ലിവിങ് ഹാൾ എന്നാൽ വീട്ടിലെ എപ്പോഴും ആളനക്കമുള്ള സ്ഥലം എന്ന് ചുരുക്കം. വീടിന്റെ എല്ലാ ഭാഗവും പ്രധാനപ്പെട്ടതാണങ്കിലും അതിൽ എറ്റവും പ്രധാനപ്പെട്ടത് ലിവിങ് ഏരിയ തന്നെയാണ്.

അതുകൊണ്ടുതന്നെ ലിവിങ് ഏരിയ (sitting hall) അൽപം വിശാലമായതും ഭംഗിയുള്ളതുമായിരിക്കാൻ ശ്രദ്ധിക്കണം. കിടപ്പുമുറി ആയാലും അടുക്കളയായാലും അതെല്ലാം അതിന്റേതായ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതാണങ്കിൽ, ലിവിങ് ഏരിയ അങ്ങനെയല്ല. അവിടം വീട്ടിലെ എല്ലാവരും എല്ലാ സമയത്തും ഒത്തുകൂടുന്ന സ്ഥലമാണ്.

അതിഥികൾ വന്നാൽ സ്വീകരിക്കുന്നതും ലിവിങ് ഹാളാണ്. ഇതുകൊണ്ടൊക്കെ തന്നെയാകും 'ജീവനുള്ള, എപ്പോഴും സജീവമായ' എന്നൊക്കെ അർഥം വരുന്ന Living എന്ന പേര് ഈ സ്ഥലത്തിന് വന്നത്. വീടിനെ എപ്പോഴും ജീവനുള്ളതാക്കി വയ്ക്കുന്നതിൽ മുഖ്യപങ്ക് ലിവിങ് ഹാളിന് തന്നെയാണ്.

ഇതുപോലെതന്നെ വീട്ടിലെ സത്രീകളുടെ ഇഷ്ടസ്ഥലമാണ് അടുക്കള. വീട്ടിലെ മറ്റേതു സ്ഥലത്തേക്കാളും വിശാലവും ഭംഗിയും വേണ്ടത് അടുക്കളയായിരിക്കണം എന്നാണ് മിക്ക സ്ത്രീകളുടേയും ആഗ്രഹം. (സ്ത്രീകളുടെ അതിഥി-സ്വീകരണമുറികൂടിയാണ് അടുക്കള)

മറ്റെന്തു കുറവുണ്ടങ്കിലും വീടിന് നല്ലൊരു അടുക്കളയുണ്ടങ്കിൽ വീട്ടിലെ സ്ത്രീകൾ ഹാപ്പിയാണ്. സ്ത്രീകൾ അടുക്കളയിൽ തളയ്ക്കപ്പെടേണ്ടവരാണ് എന്നൊന്നും ഈ പറഞ്ഞതിന് അർഥമില്ല.

വീട്ടിലെ സ്ത്രീകൾ എന്നല്ല, അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്ന ഏതൊരു സ്ത്രീയുടേയും അടുക്കളയോടുള്ള മനസ്സും പ്രിയവും അങ്ങനെയാണ്.

ലിവിങ് എരിയയുടേയും അടുക്കളയുടേയുമെല്ലാം പ്രാധാന്യം ശരിക്കും അറിയുന്നത് കൂട്ടുകുടുംബങ്ങൾ ഒത്തുകൂടുമ്പോഴും വീട്ടിലെ മറ്റുവിശേഷ ദിവസങ്ങളിലുമാണ്. പുതുതായി വീട് പണിയുന്നവർ വീടിന് പ്ലാൻ ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ഓർമയിൽ വയ്ക്കുന്നത് നല്ലതാണ്!

English Summary- Mutually Communicating Interiors-Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com