ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പന; എസി, ഫ്രിജ്, വാഷിങ് മെഷീന് വന്‍വിലക്കിഴിവ്

amazon-republic-day-salelive
SHARE

ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക് ദിന വില്‍പന നടക്കുകയാണ്. ജനുവരി 15 മുതല്‍ 20 വരെയാണ് വില്‍പന. വൈകാതെ തന്നെ നിങ്ങള്‍ക്കിഷ്ടപ്പെട്ടവ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കൂ. മൈക്രോവേവ്, ബ്ലെന്‍ഡറുകള്‍, വാക്വം ക്ലീനര്‍, ഗീസറുകള്‍, മിക്സര്‍ ഗ്രൈന്‍ഡറുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടുക്കള ഉല്‍പ്പന്നങ്ങള്‍ക്കല്ലാം മികച്ച വിലക്കിഴിവാണ് നല്‍കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് ആമസോണ്‍ നല്‍കിയിരിക്കുന്ന കിഴിവുകള്‍ കാണാം. 

Haier 630 L Side By Side Refrigerator- 51% Off 

51% കിഴിവിലാണ് ഹെയറിന്റെ ഈ റഫ്രിജറേറ്ററിന്റെ വില്‍പന. വിദഗ്ദ്ധ ഇന്‍വെര്‍ട്ടര്‍ സാങ്കേതികവിദ്യയോടെയാണ് ഇത് വരുന്നത്. വലിയ കുടുംബങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ഫ്രിജുകളില്‍ ഒന്നാക്കി മാറ്റുന്ന അധിക ഡോര്‍ പോക്കറ്റുകളും ഇതിനുണ്ട്. 630 ലിറ്ററാണ് കപ്പാസിറ്റി. 5 സ്റ്റാര്‍ റഫ്രിജറേറ്ററാണ്. ഒരു വര്‍ഷത്തെ ഉല്‍പന്ന വാറന്റിയും 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയുമുണ്ട്. 1,31,990 രൂപയുണ്ടായിരുന്ന ഈ റഫ്രിജറേറ്റര്‍ 63990 രൂപയ്ക്ക് സ്വന്തമാക്കാം.

LG 7 Kg 5 Star Inverter Touch Panel Fully-Automatic Front Load Washing Machine

26% കിഴിവിലാണ് ഈ വാഷിങ് മെഷിന്റെ വില്‍പ്പന. 7 കി.ഗ്രാം കപ്പാസിറ്റിയുള്ള ഈ വാഷിങ് മെഷീന്റെ ഫ്രണ്ട് ലോഡാണ്. ഫുള്ളി ഓട്ടോമാറ്റിക്, ബെസ്റ്റ് വാഷ് ക്വാളിറ്റി, എല്ലാത്തരം വസ്ത്രങ്ങളും കഴുകാമെന്നതെല്ലാം എല്‍ജിയുടെ ഈ വാഷിങ് മെഷീന്റെ പ്രത്യേകതയാണ്. 2 വര്‍ഷത്തെ ഉല്‍പ്പന്ന വാറന്റിയും 10 വര്‍ഷത്തെ മോട്ടോര്‍ വാറന്റിയുമുണ്ട്. 38990 രൂപയുടെ ഉല്‍പ്പന്നം 28990 രൂപയ്ക്ക് സ്വന്തമാക്കാം.

Carrier 1.5 Ton 5 Star Inverter Split AC

ഫ്‌ലെക്‌സികൂള്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള സ്പ്ലിറ്റ് എസിയാണിത്. ഉയര്‍ന്ന ഊര്‍ജ്ജ ലാഭത്തിനും തണുപ്പിനും വേണ്ടി ഹീറ്റ് ലോഡ് അനുസരിച്ച് പവര്‍ ക്രമീകരിക്കുന്ന വേരിയബിള്‍ സ്പീഡ് കംപ്രസറുണ്ട്. കാരിയറിന്റെ ഈ എസിക്ക് 1.5 ടണ്‍ കപ്പാസിറ്റിയുണ്ട്. ഒരു വര്‍ഷത്തെ ഉല്‍പന്ന വാറന്റിയും 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയുമുണ്ട്. 5000 കി.വാട്‌സാണിതിന്റെ കൂളിങ് പവര്‍. 36% വിലക്കിഴിവിലാണ് ഇതിന്റെ വില്‍പന. 44990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം.

English Summary- Great Republic Day Sale till today in Amazon- Special Offers

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS