വാഷ്ബേസിൻ, സിങ്ക്; കാര്യങ്ങൾ മാറുകയാണ്; ഇവ ശ്രദ്ധിക്കുക

wash-basin
Representative Image: ©Sergey Ryzhov/ Shutterstock.com
SHARE

പ്ലമിങ് ലേഔട്ടിൽ വാഷ് ബേസിനുകളുടെ സ്ഥാനം മാർക്ക് ചെയ്തിരിക്കും പ്രധാനമായും ഡൈനിങ് ഹാളിലെ വാഷ്ബേസിനും ബാത്റൂമുകളിലെ വാഷ്ബേസിനുകളുമാണ് ഉപയോഗക്രമത്തിൽ വരിക. ഡൈനിങ് ഹാളിൽ നിന്നും നേരിട്ട് കാണാതെ ഒരു കോർണറിലോ, ചെറിയൊരു മുറിക്കുള്ളിലോ മാറ്റിയാണ് വാഷ്ബേസിനുകൾ സ്ഥാപിക്കുക. പെഡസ്റ്റലുള്ള വാഷ്ബേസിനുകൾ ഇന്ന് കൗണ്ടർ ടോപ്പ് മാതൃകയിലേക്ക് ചുവട് മാറിയിരിക്കുന്നു.

പണിതെടുക്കുന്ന മോഡുലാർ ഫ്രെയിമുകൾക്ക് മേലെ ഗ്രാനൈറ്റ് സ്ലാബ് ഉറപ്പിച്ച് അതിനുമേലെ കൗണ്ടർ ടോപ്പ് കൗണ്ടർ ബിലോ വാഷ്ബേസിനുകൾ ഫിറ്റ് ചെയ്യുകയാണു പതിവ്. കുറഞ്ഞത് ഒരു മീറ്റർ നീളവും, അറുപത് സെ.മീ വീതിയുമുള്ള ഗ്രാനൈറ്റ് സ്ലാബിലാണ് വാഷ്ബേസിൻ ഉറപ്പിക്കേണ്ടത്. പുറത്തേക്ക് ജലം തെറിച്ചു വരാത്ത കൗണ്ടർ ടോപ്പ് വാഷ് ബേസിനുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. വാഷ് ബേസിനുകളുടെ വശങ്ങളിലുള്ള സ്വിച്ചുകൾ ഇടതുവശത്താണ് സൗകര്യാർഥം സജ്ജീകരിക്കേണ്ടത്. ടൂത്ത് ബ്രഷ് /പെയ്സ്റ്റ് /യൂട്ടിലിറ്റി സ്റ്റാൻഡുകളും, നാപ്കിൻ ഹോൾഡർ ഇവയെല്ലാം വാൾഹാംഗറായോ ചെറിയ കബോർഡിലോ ഉറപ്പിക്കാം.

വാഷ്ബേസിനുകൾ ഉപയോഗവും സൗകര്യവും കണക്കാക്കി ബാത്റൂമുകൾ തുറന്ന് കയറുന്ന കതകിനടുത്തായിതന്നെ പ്ലാൻ ചെയ്യണം. ഒരു ബാത്റൂമിൽ സാധാരണ ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിക്കുന്ന സ്ഥലവും വാഷ്ബേസിൻ ഏരിയ തന്നെയാണ്. ബാത്റൂമുകളുടെ നീളവും വീതിയും അനുസരിച്ച് ചെറിയ വാഷ്ബേസിനുകൾ മുതൽ മുൻപ് പറഞ്ഞ കൗണ്ടർ ടോപ്പ് വരെ ഉപയോഗിക്കാം.

അടുക്കളയിലും, വർക്ക് ഏരിയായിലും, അത്യാവശ്യം വേണ്ട സിങ്കുകൾ സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമിക്കുന്നത്. ഡബിൾ ബൗൾ, സിംഗിൾ ബൗൾ വിത്ത് പ്ലാറ്റ്ഫോം, വിത്തൗട്ട് പ്ലാറ്റ്ഫോം മോഡലുകളിലും, 16 ഇഞ്ച് സ്ക്വയർ ചതുരം, ഏഴ് ഇഞ്ച്, എട്ട് ഇഞ്ച്, ഒൻപത് ഇഞ്ച് തുടങ്ങിയ ഡെപ്തിലും ലഭ്യമാണ്. ഉപയോഗ ത്രികോണത്തിന് (അടുപ്പ്, സിങ്ക്, ഫ്രിഡ്ജ്) അടുക്കളയുടെ രൂപരേഖയിൽ ഏറെ പ്രാധാന്യമുള്ളതുകൊണ്ട് സിങ്കിന്റെ സ്ഥാനം വളരെയധികം പ്രാധാന്യ മർഹിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙രൂപകൽപനയിൽ ‍ഡൈനിങ് ഹാളിൽ നിന്നും തെല്ലുമാറി കോർണറിലോ, നേരിട്ട് കാണാനാവാത്ത ഒതുങ്ങിയ സ്ഥലത്തോ വാഷ്ബേസിന്റെ സ്ഥാനം നൽകുക.

∙പെഡസ്റ്റൽ ടൈപ്പ്, കൗണ്ടർ ബിലോ, കൗണ്ടർ ടോപ്പ് തുടങ്ങിയ മോഡലുകളിൽ ഏത് വേണമെന്ന് തീരുമാനിക്കുക.

∙അടുക്കളയിൽ സിങ്കിന്റെ സ്ഥാനം അടുപ്പിൽ നിന്നും, ഫ്രിഡ്ജിൽ നിന്നും സൗകര്യപ്രദമായ അകലത്തിലാക്കാൻ ശ്രദ്ധിക്കുക. (വർക്ക് ട്രയാംഗിൾ)

വീട് വിഡിയോസ് കാണാം...

English Summary- Wash Basin, Sink Position, Tips to Know

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS