ഈ 10 ഗൃഹോപകരണങ്ങൾ ശരിയായി ഉപയോഗിക്കൂ; വൈദ്യുതി ലാഭിക്കാം

504754180
Representative Image: Photo credit: JazzIRT/ poplasen/istock.com
SHARE

വേനൽക്കാലമായതോടെ ഗൃഹോപകരണങ്ങളുടെ ഉപയോഗവും വർധിച്ചു. ഫലമോ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലും! ഗൃഹോപകരണങ്ങൾ ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ വൈദ്യുതി ലാഭിക്കാനാകും. ഇതിനായി അറിയേണ്ട ചില കാര്യങ്ങൾ...

1. റഫ്രിജറേറ്റർ

fridge

∙ആവശ്യത്തിനു മാത്രം വലിപ്പമുള്ളതും ഊർജകാര്യക്ഷമത കൂടിയതുമായ മോഡലുകൾ തെരഞ്ഞെടുക്കുക. 

∙ഇൻവെർട്ടർ റഫ്രിജറേറ്റർ കാര്യക്ഷമതയിൽ മുന്നിൽ.

∙റഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഭിത്തിയിൽ നിന്നും 15 cm അകലം പാലിക്കണം. 

∙കൂടെ  കൂടെ റഫ്രിജറേറ്റർ തുറക്കുന്നത് ഊർജനഷ്ടം ഉണ്ടാക്കും. 

∙ആഹാരപദാർഥങ്ങൾ ചൂടാറിയതിനുശേഷം മാത്രം റഫ്രിജറേറ്ററിൽ വയ്ക്കുക.

∙ആഹാരസാധനങ്ങൾ അടച്ചുമാത്രം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും, തൻമൂലം ലോഡ് കൂടുകയും ഇതുവഴി വൈദ്യുതി നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. 

∙റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ബീഡിങ്ങിലൂടെയുള്ള തണുത്ത വായുവിന്റെ ലീക്ക് ഇടയ്ക്ക് പരിശോധിക്കണം. 

∙ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജനഷ്ടം ഉണ്ടാക്കുന്നു. 

∙ഫ്രീസറിൽ നിന്ന് എടുക്കുന്ന സാധനങ്ങൾ അൽപനേരം ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ വച്ചാൽ നന്ന്. 

2. ഇസ്തിരിപ്പെട്ടി

iron-box-cleaning

∙ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടികൾ കാര്യക്ഷമത കൂടിയവാണ്. ഇവ ഈ സംവിധാനം ഇല്ലാത്തതിനേക്കാൾ പകുതി വൈദ്യുതി മാത്രം ഉപയോഗിക്കുന്നു. 

∙ഇസ്തിപ്പെട്ടി ഉപയോഗിക്കുന്ന സ്ഥലത്ത് കഴിവതും ഫാനിന്റെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുക വഴി ഇസ്തിരിപ്പെട്ടിയിൽ നിന്നും ചൂട് നഷ്ടപ്പെടുന്നത് ഒഴിവാക്കാം. 

∙ഒരാഴ്ചത്തേക്ക് വേണ്ട വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടുന്നത് ശീലമാക്കുക. 

∙അലക്കിയ വസ്ത്രങ്ങൾ പിഴിയാതെ ഉണക്കിയെടുക്കാൻ പറ്റുകയാണെങ്കിൽ ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം കുറയ്ക്കാം. 

3. ടെലിവിഷൻ

∙സി. ആർ. റ്റി  ടെലിവിഷനുകളെ അപേക്ഷിച്ച് എൽ. ഇ. ഡി/ എൽ. സി. ഡി ടെലിവിഷനുകൾ കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. 

∙ടെലിവിഷൻ റിമോട്ടിൽ മാത്രം ഓഫാക്കി ഇടുന്നത് വൈദ്യുതി നഷ്ടത്തിന് ഇടയാക്കും. അതിനാല്‍ സ്വിച്ച് ഓഫാക്കുക. 

∙ആവശ്യത്തിന് മാത്രം വലിപ്പമുള്ള സ്ക്രീൻ തെരഞ്ഞെടുക്കുക. വലിപ്പം കൂടുന്തോറും ഊർജഉപഭോഗം വർധിക്കും. 

4. കമ്പ്യൂട്ടർ

∙എൽ.ഇ.ഡി മോണിറ്ററിന് സി. ആർ. റ്റി മോണിറ്ററിന് വേണ്ടി വരുന്നതിന്റെ 1/8 ഭാഗം വൈദ്യുതി മതിയാകും. 

∙കുറച്ചു സമയത്തേക്ക് കമ്പ്യൂട്ടർ ആവശ്യമില്ലാതെ വരികയാണെങ്കിൽ, സ്റ്റാന്റ് ബൈ അല്ലെങ്കിൽ സ്ലീപിംഗ് മോഡിൽ ഇടുകയാണ് നല്ലത്. 

∙ഒരു പ്രാവശ്യം ഓഫാക്കി വീണ്ടും ഓണാക്കുമ്പോൾ ഒരു മണിക്കൂർ സ്ലീപ്പിംഗ്, സ്റ്റാന്റ് ബൈ മോഡിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ വൈദ്യുതിയാണ് ചെലവാകുന്നത്. 

5. മിക്സി

mixer-grinder

∙നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ജാറിൽ നിറയ്ക്കുന്നത് ഒഴിവാക്കുക. 

∙അരയ്ക്കാൻ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. എന്നാൽ കുറഞ്ഞാലോ മിക്സിയുടെ ലോഡ് കൂടും. 

∙ഓവർലോഡ് റിലേ ഉള്ളത് നല്ലത്. 

6. ഇൻഡക്ഷൻ കുക്കർ

∙വിറകോ, എൽ.പി.ജിയോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രം ഉപയോഗിക്കുക.

∙ഇവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ മൊത്തത്തിലുള്ള വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വരും. 

∙ഇൻഡക്ഷൻ കുക്കറിന്റെ പ്രതലത്തിലെ വൃത്തത്തേക്കാൾ കുറഞ്ഞ അടിവട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. 

7. വാഷിങ്ങ് െമഷീൻ

Washing Machine | Photo Shutterstock / Rozhnovskaya Tanya
പ്രതീകാത്മക ചിത്രം Photo Shutterstock / Rozhnovskaya Tanya)

∙ടോപ്പ് ലോഡിങ്ങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ്ങ് മെഷീനുകൾ കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നു. 

∙വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ്ങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. 

∙നിർദേശിച്ചിരിക്കുന്ന പൂർണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. 

∙എല്ലാ ദിവസവും ഉള്ള ഉപയോഗം ഒഴിവാക്കുക. 

8. വാട്ടര്‍ പമ്പ്

∙കിണറിന്റെ ആഴവും, ടാങ്കിന്റെ ഉയരവും കണക്കിലെടുത്ത് മാത്രം പമ്പ് സെറ്റുകൾ തെരഞ്ഞെടുക്കുക. 

∙പമ്പിന്റെ ഫൂട്ട് വാൽവുകൾ ആവശ്യത്തിന് വലിപ്പവും ധാരാളം സുഷിരങ്ങൾ ഉള്ളതുമായിരിക്കണം. ISI മാർക്ക് ഉള്ളത് നന്ന്. 

∙വെള്ളം കൊണ്ടു പോകുന്ന പൈപ്പുകൾക്ക് കഴിവതും വളവും തിരിവും ഒഴിവാക്കുക. 

∙ഓട്ടോമാറ്റിക് വാട്ടർലെവൽ കൺട്രോൾ ഉപയോഗിക്കുന്നത് നല്ലത്. 

∙ആഴം വളരെ കൂടിയ സ്ഥലങ്ങളിൽ സബ്മേഴ്സിബിൾ പമ്പുകൾ ഉത്തമം. 

9. വാട്ടർ ഹീറ്റർ

∙വാട്ടർ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ച് വയ്ക്കാമോ അത്രയും നല്ലത്. 

∙താപനഷ്ടം കുറയ്ക്കുന്നതിനായി താപജലവിതരണ പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുക. 

∙കഴിവതും സോളാർ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുക.   

10. ഇൻവെർട്ടർ

∙ഇൻവെർട്ടറുകൾ പ്രവർത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. കാര്യക്ഷമത കുറഞ്ഞ ഇൻവെർട്ടറും, ബാറ്ററിയും കൂടുതൽ വൈദ്യുതി പാഴാക്കും. 

∙സോളാർ  പാനൽ സ്ഥാപിച്ച് അതുവഴി ഇൻവെർട്ടർ ചാർജ് ചെയ്യുക വഴി വൈദ്യുത ഉപയോഗം കുറയ്ക്കാം. 

∙ഓരോ ഗാർഹിക വൈദ്യുത ഉപഭോക്താവും അവരവരുെട സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സൗരവൈദ്യുതോല്പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നത് എല്ലാ വിധത്തിലും നല്ലൊരു മുതൽ കൂട്ടായിരിക്കും. 

English Summary- 10 Home Appliances at Home-Power Saving Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS