നമ്മളിൽ ചിലരെങ്കിലും വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നു തോന്നിയ ചെറിയൊരു കാര്യമാണ് പറയുന്നത്. ചില വീടുകൾ സന്ദർശിക്കുമ്പോൾ അപൂർവ്വമായിട്ടെങ്കിലും ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടി വരാറുണ്ട്. അത്തരം അവസരങ്ങളിൽ ചില വീട്ടിലെയെങ്കിലും യൂറോപ്യൻ ക്ലോസറ്റ് യൂസ് ചെയ്യുമ്പോൾ തീരെ സുഖപ്രദം (comfortable) ആയി തോന്നാറില്ല. ക്ലോസറ്റിന്റെ സൈസ് തന്നെയാണ് അതിന് പ്രശ്നം.
യൂറോപ്യൻ ക്ലോസറ്റ് വാങ്ങിക്കുമ്പോൾ അതിന്റെ ഭംഗിയും വിലയുമെല്ലാം നമ്മൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ടങ്കിലും, ക്ലോസറ്റ് യൂസ് ചെയ്യുന്ന വീട്ടുകാരുടെ ശരീരപ്രകൃതിക്കനുസരിച്ചുള്ള ക്ലോസറ്റിന്റെ സൈസ് തിരഞ്ഞെടുക്കാൻ നമ്മളിൽ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
നമ്മുടെ ശരീരപ്രകൃതിക്കനുസരിച്ച് ക്ലോസറ്റിന്റെ സൈസ് അൽപം കൂടിയാലും പ്രശ്നമില്ല, പക്ഷേ സൈസ് കുറഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്റെ മേൽനോട്ടത്തിൽ പണി തീർത്തിട്ടുള്ള വീടുകളിലെ വീട്ടുകാരെ ഇത്തരം കാര്യങ്ങൾ ഞാൻ പ്രത്യേകം ഓർമ്മപ്പെടുത്താറുണ്ട്.
വീട് പ്ലാനും ഡിസൈനും ചെയ്യുമ്പോൾ ക്ലയന്റിന്റെ വീട്ടിലെ അംഗങ്ങളുടെ ശരീരപ്രകൃതി ചോദിച്ചു മനസ്സിലാക്കി അതിനനുസരിച്ചു (വീട്ടുകാരുടെ സമ്മതപ്രകാരം) ആവശ്യമുള്ള മാറ്റങ്ങളോടെയാണ് പ്ലാൻ ചെയ്യാറ്. പ്രത്യേകിച്ച് കിച്ചനിലെ സ്ലാബ്, സിങ്ക്, ഇതൊക്കെ ചെയ്യുമ്പോൾ കിച്ചൻ ഉപയോഗിക്കുന്ന സ്ത്രീകളുടെ ശരീരപ്രകൃതിക്കനുസരിച്ച് ചെയ്തില്ലെങ്കിൽ നടുവേദന, കഴുത്തുവേദന, കൈ കടച്ചിൽ ഇതൊന്നും വിട്ടുമാറുകയില്ല.
പുതിയതായി വീട് പണിയുന്നവർ ഇതുപോലുള്ള കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു!
English Summary- Size of Closet Matters- Bathroom Tips