മോഡുലാർ കിച്ചൻ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

modular-kitchen-ramco
Representative Image: Photo credit:stocknroll /istock.com
SHARE

പണ്ടുകാലത്തെ അടുക്കളയും തിണ്ണയും (പര്യമ്പുറം) ഇന്ന് മോഡുലാർ കിച്ചനും, വർക്ക് ഏരിയയുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അഗ്നി ജ്വലിപ്പിക്കുന്ന കർമങ്ങൾ സൂര്യന് അഭിമുഖമായി നിന്നുവേണം ചെയ്യുവാനെന്നു വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു. സൂര്യപ്രകാശം ശക്തമായി വീഴുന്നിടത്ത് അണുസാധ്യത കുറയുന്നുവെന്ന ശാസ്ത്രസത്യവും ഇതോടൊപ്പം കണക്കിലെടുക്കണം. അതുകൊണ്ട് പാചകം ചെയ്യുമ്പോൾ കിഴക്കോട്ട് തിരിഞ്ഞ് ചെയ്യാൻ സാധിക്കുന്ന തരത്തിൽവേണം അടുപ്പ് സ്ഥാപിക്കുവാൻ. അതിനാൽ ഗ്യാസടുപ്പുകളും ഇത്തരത്തിൽ വയ്ക്കുന്നതാണ് ഉചിതം. െതക്കു കിഴക്ക് അഗ്നിമൂലയിലോ വടക്ക് –കിഴക്ക് ഈശാന മൂലയിലോ അടുക്കളയുടെ സ്ഥാനം രൂപകൽപന ചെയ്യാവുന്നതാണ്. കേരളത്തിലെ കാലാവസ്ഥയും, കാറ്റിന്റെ ദിശയും കണക്കിലെടുത്താണ് വടക്ക് – കിഴക്കു ഭാഗത്ത് അടുക്കളയുടെ സ്ഥാനം ഉത്തമമായി വരുന്നത്. 

മോഡേൺ കിച്ചനിൽ ആവശ്യമനുസരിച്ച് പണിതെടുത്ത മോഡ്യൂളുകൾ ഉറപ്പിക്കുകയാണ് പതിവ്. ഇത്തരം മോഡ്യൂളുകൾ ഉപയോഗിച്ചുള്ള നിർമാണമായതിനാലാണ് മോഡുലാർ കിച്ചൺ എന്ന വിളിപ്പേര് വന്നത്. ഇത്തരം മോ‍ഡുലാർ കിച്ചനിൽ ഹുഡും, ഹോബും, കിച്ചൻ സിങ്കും, കോർണർ ഷെൽഫുകളും, പൂൾ ഔട്ടുകളും ആവശ്യമനുസരിച്ച് നൽകാവുന്നതാണ്. കട്ട്‌ലേറിയും, സ്പൂൺ, നൈഫ് ട്രേയും ഡിഷ് വാഷറുമടക്കമുള്ള സൗകര്യങ്ങൾ മോഡുലാർ കിച്ചണിൽ ഉണ്ടാകും. 

ഇത്തരം മോഡ്യൂളുകൾക്ക് മുകളിലാണ് പാതകം നിർമിക്കുക. ഗ്രാനൈറ്റോ ഫുള്‍ബോഡി വിട്രിഫൈഡ് സ്ലാബോ, സ്റ്റെയിൻലെസ്സ് സ്റ്റീലോ, ഗ്ലാസ്സോ, സൗകര്യവും സാമ്പത്തികവും അനുസരിച്ച് പാതകത്തിനായി നൽകാം. 

കേരളത്തിൽ ലഭ്യമായ തേക്ക്, ചെറുതേക്ക്, മഹാഗണി, ആഞ്ഞിലി, പ്ലാവ് ഇവയൊക്കെയാണ് മുൻപ് അടുക്കള നിർമാണത്തിൽ കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ MDF(Medium Density Fibre), Multiwood, പ്രത്യേകതയുള്ള marine ply തുടങ്ങിയവ ഇന്നത്തെ കാലത്ത് ഉപയോഗിക്കാറുണ്ട്. മേൽപറഞ്ഞ മെറ്റീരിയൽസിനു പി. യു. പെയിന്റ് (പോളിയുറത്തീൻ) അല്ലെങ്കിൽ മേൽത്തരം വുഡ്പോളീഷ് ചെയ്ത് ഭംഗിയും ഈടും കൂട്ടാനും സാധിക്കും. അതിനു പുറമേ ലാമിനേറ്റഡ്, മാറ്റ്, ഗ്ലോസ്സി, അക്രലിക് വിനയൽ തുടങ്ങിയ ഫിനിഷുകളിലും ലഭ്യമാണ്. ചില മോഡുലാർ കിച്ചൻ കമ്പനികൾ പൗഡർ കോട്ടെഡ് സ്റ്റീലിലും പണിത് നൽകിവരുന്നുണ്ട്. 

വിറകടുപ്പും, സാധാരണ ഗ്യാസടുപ്പുമെല്ലാം വർക്ക് ഏരിയായിൽ നല്‍കാറുള്ളതിനാൽ മോഡുലാർ കിച്ചൻ കഴിവതും ആവശ്യമനുസരിച്ചുള്ള കുറഞ്ഞ വലുപ്പത്തിൽ നൽകാൻ ശ്രദ്ധിച്ചാൽ ചെലവ് കുറഞ്ഞിരിക്കും. പ്രവർത്തന ത്രികോണത്തിൽ (Working Triangle) വരുന്ന അടുപ്പ്, ഫ്രിഡ്ജ്, സിങ്ക് എന്നീ പോയിന്റുകൾ തമ്മിലുള്ള അകലം അഞ്ചടിയിൽ കൂടാതിരിക്കാൻ രൂപകൽപന സമയത്തുതന്നെ ശ്രദ്ധിച്ചാൽ സ്ത്രീകൾക്ക് പണിസൗകര്യം കൂടും. പാതകത്തിന്റെ പൊക്കം 85–90 സെ.മീ. വരെ സ്ത്രീകളുടെ സൗകര്യം കൂടി കണക്കിലെടുത്ത് നൽകണം.

∙കബോഡ്/ ഷെല്‍ഫുകൾ

ഷെൽഫ് സ്ലാബുകൾ രണ്ട് ഇഞ്ച് കനത്തിൽ ആർ.സി.സി. 1:2:4– ൽ വാർത്ത്, തേച്ചെടുക്കുന്ന രീതിയിൽ നിന്നും ഒരു ഇഞ്ച് കനമുള്ള പ്രീകാസ്റ്റ് ഫെറോസിമന്റ് സ്ലാബുകൾ എടുത്തു വയ്ക്കുന്ന നിർമാണരീതിയിലേക്ക് ഭൂരിഭാഗം ആളുകളും ചുവട് മാറിയിരിക്കുന്നു. കൂടുതൽ ഫിനിഷിങ്ങോടെയും, ചെലവ് കുറച്ചും, സമയക്കുറവിലും ചെയ്തെടുക്കാനാകുമെന്നതാണ് ഫെറോസിമന്റ് സ്ലാബുകളെ ജനപ്രിയമാക്കുന്നത്. 

English Summary- Modular Kitchen things to know

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS