ADVERTISEMENT

ഓണം മലയാളികൾക്ക് പുതിയ തുടക്കങ്ങളുടെ കാലമാണ്. പുതിയ വീടിന്റെ ഗൃഹപ്രവേശം, പഴയ വീട് മിനുക്കിയെടുക്കുക തുടങ്ങിയവയെല്ലാം ഒത്തുചേരലുകളുടെ ഈ സീസണിൽ പതിവാണ്. വീടിന്റെ അകത്തളങ്ങൾക്ക് മിഴിവേകുന്നതിൽ ഫർണിച്ചറുകൾ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഈ ഓണക്കാലത്ത് ആകർഷകമായ ഓഫറിൽ വീടിന്റെ അകത്തളങ്ങൾക്ക് ഒരു മേക്കോവർ നൽകിയാലോ? അതിനുള്ള അവസരം ഒരുക്കുകയാണ് ഡിറ്റ്സ് ഫർണിച്ചർ.


1990 ൽ ആരംഭിച്ച ഡിറ്റ്സ് ഫർണിച്ചർ, കോട്ടയത്ത് സിഡ്കോ ഇൻഡസ്ട്രിയൽ സോണിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ ഫർണിച്ചർ വ്യവസായ മേഖലയിലെ ആദ്യകാല കമ്പനികളിൽ ഒന്നുകൂടിയാണ് ഡിറ്റ്സ്. ഗുണമേന്മയിലും സേവനത്തിലും മികച്ച നിലവാരം പുലർത്തുന്നു എന്നതാണ് ഡിറ്റ്സിന്റെ മുഖമുദ്ര. വീടുകളോ ഓഫീസുകളോ എന്തുമാകട്ടെ ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, മീഡിയ സ്പേസ് എന്നിങ്ങനെ അകത്തളത്തിനും ഔട്ട്ഡോർ ലിവിംഗ് സ്പേസുകൾക്കും മോടികൂട്ടാൻ സഹായിക്കുന്ന ഏതുതരം ഫർണിച്ചറുകളും ഡിറ്റ്സിൽനിന്ന് ലഭിക്കും.

ഓണം ഓഫറായി സോഫകളും ഡൈനിങ് സെറ്റുകളും ഡിറ്റ്സിൽ നിന്നും 50 ശതമാനംവരെ ഡിസ്കൗണ്ടിൽ സ്വന്തമാക്കാം. ലോകോത്തര നിലവാരമുള്ള സോഫകളുടെയും ഡൈനിങ് സെറ്റുകളുടെയും വിപുലമായ ശേഖരമാണ് ഡിറ്റ്സിന്റെ കോട്ടയം ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ഡിറ്റ്സിന്റെ ഫാക്ടറി ഔട്ട്ലെറ്റിൽനിന്നും ഗുണമേന്മ ഉറപ്പുവരുത്തി ഉത്പന്നങ്ങൾ നേരിട്ടു വാങ്ങാനുള്ള സൗകര്യവും ഉണ്ട്. ഫാക്ടറി വിലയിൽ സോഫകളും ഡൈനിങ് സെറ്റുകളും ലഭ്യമാക്കുന്ന കോട്ടയത്തെ ഒരേ ഒരു സ്ഥാപനം എന്നതും ഡിറ്റ്സിന്റെ പ്രത്യേകതയാണ്.

ഉപഭോക്താക്കളുടെ സങ്കല്പങ്ങൾക്കും സംതൃപ്തിക്കും മുൻതൂക്കം നൽകിക്കൊണ്ട് വീടുകളിൽ എത്തി അളവെടുത്ത് ഓരോ വീടിനും അനുയോജ്യമായ തരത്തിലുള്ള സോഫ സെറ്റുകൾ നിർമിച്ച് കേരളത്തിലെവിടെയും ഡിറ്റ്സ് എത്തിച്ചു നൽകുന്നു. 130 ൽ പരം ഡിസൈനുകളിൽ 200ൽ പരം നിറങ്ങളിലുള്ള സോഫ സെറ്റുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗ്ലാസ് ടോപ്പിലും വുഡ് ഫിനിഷിങിലുമുള്ള ഡൈനിങ് സെറ്റുകളുടെ 90ൽ പരം ഡിസൈനുകളും ഡിറ്റ്സിലുണ്ട്.

ഇവയ്ക്ക് പുറമെ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിധത്തിൽ എഴുപതിൽപരം മോഡലുകളിലുള്ള ഓഫിസ് ചെയറുകൾ, 30ൽ പരം കോട്ടുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു. ഗുണനിലവാരമുള്ള സ്പ്രിങ് മെത്തകളുടെ നിർമാണത്തിൽ കേരളത്തിൽ മുൻനിരയിൽ തന്നെയാണ് ഡിറ്റ്സിന്റെ സ്ഥാനം. വ്യത്യസ്ത സൈസുകളിലുള്ള ബോണൽ സ്പ്രിങ്, പോക്കറ്റഡ് സ്പ്രിങ് മാട്രസുകൾ എന്നിവ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം നിർമിച്ചുകൊടുക്കുന്നു. ഇതുകൂടാതെ സ്പ്രിങ് മാട്രസ്, മെമ്മറി ഫോം മാട്രസ്, ലാറ്റക്സ് ഫോം മാട്രസ്, സോഫകൾ എന്നിവയും കസ്റ്റമൈസ് ചെയ്തു നൽകുന്നുണ്ട്.

ഓരോ ഉപഭോക്താവിനും അവരുടേതായ സവിശേഷ ആവശ്യകതകൾ ഉണ്ടെന്ന് മനസ്സിലാക്കി അതിനുയോജിച്ച വിധത്തിൽ ഉത്പന്നങ്ങൾ നിർമ്മിച്ചു നൽകാൻ പ്രൊഫഷനലുകളുടെ ഒരു ടീം തന്നെ ഡിറ്റ്സിലുണ്ട്. സാധാരണക്കാർക്കും പ്രാപ്യമായ രീതിയിൽ വ്യത്യസ്ത നിരക്കിലുള്ള ഉത്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ISO 9001 സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഓരോ ഉത്പന്നവും നിർമിക്കുന്നത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പുവരുത്തുകയും നൂതനസാങ്കേതികവിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പുവരുത്താനും ഡിറ്റ്സിന് സാധിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്ക്

www.ditssofa.in

www.ditsmattress.in

Office No- 04812536706

Mob- 9946726111

English Summary- Onam Offers and discounts for furnitures at Ditts Furniture Shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com