sections
MORE

ചാലിയാറിന്‍റെ സൗന്ദര്യവുമായി ശോഭ റിയോ വിസ്റ്റ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍

Rio-2
SHARE

നിക്ഷേപം എന്ന നിലയിൽ മലയാളി റിയൽ എസ്‌റ്റേറ്റ് മേഖലയെ സമീപിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാൽ അതിൽ അൽപം ആഢംബരവും സൗന്ദര്യവും മേമ്പൊടി ചേർക്കുന്നതിൽ തെറ്റില്ലെന്നാണ് പുതുതലമുറയുടെ  പക്ഷം. നിക്ഷേപം, ആഢംബരം, സൗന്ദര്യത്തികവ്. ഇവ മൂന്നും സമ്മേളിക്കുന്ന ഒരു അഡാർ പദ്ധതി കോഴിക്കോട് ഫെറോക്കിൽ ചാലിയാറിന്റെ കരയിൽ ലോക മലയാളി സമൂഹത്തിനായി ഒരുങ്ങുകയാണ്. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വിശ്വാസ്യതയുടെ പര്യായമായി മാറിയ ശോഭ ലിമിറ്റഡാണ് റിയോ വിസ്റ്റ എന്ന പേരിൽ ഈ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍ അണിയിച്ചൊരുക്കുന്നത്. 

Rio-3

ചാലിയാറിന്റെ പൂർണ്ണ സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്ന നിർമ്മാണ മികവ് തന്നെയാണ് റിയോ വിസ്റ്റയുടെ മുഖ്യ ആകർഷണം. റിയൽ എസ്‌റ്റേറ്റ് നിക്ഷേപകരുടെ പ്രിയ ഇടമായി മാറിയ കോഴിക്കോട് ജില്ലയിലെ വളർന്നു വരുന്ന റെസിഡൻഷ്യൽ ഹബ്ബാണ് ഫെറൂക്ക്. നഗരഹൃദയത്തിൽ നിന്ന് വെറും 15 മിനിട്ട് അകലെ സ്ഥിതി ചെയ്യുന്ന ഇവിടം തിരക്കുകളൊഴിഞ്ഞ പ്രശാന്തിയുടെ ചെറു തുരുത്താണ്. നഗരത്തിന്റെ എല്ലാ ആഢംബരങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെ ശാന്ത സുന്ദരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രിയങ്കരമാകുന്ന  ലൈഫ് സ്റ്റൈല്‍ പ്രൊജക്റ്റ് ആണ് റിയോ വിസ്റ്റ. 

Rio-1

ആര്‍ക്കിടെക്ചറല്‍ മികവുകൊണ്ട് വ്യത്യസ്തമായ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകളാണ് റിയോ വിസ്റ്റയുടെ പ്രത്യേകത. ഒപ്പം ശോഭ ലിമിറ്റഡ് നല്കുന്ന സമാനതകളില്ലാത്ത സൗകര്യങ്ങളും ഈ പ്രൊജക്റ്റിനെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. 

Rio-4

3.66 ഏക്കറില്‍ സ്ഥിതിചെയ്യുന്ന പ്രൊജക്റ്റിന്‍റെ 75 ശതമാനത്തിലധികവും ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമുള്ള ഫ്രീ സ്പേസ് ആണ്. ടൈപ്പ് എ, ബി, സി, ഡി വിഭാഗത്തിലുള്ള 216 അപ്പാർട്ട്മെന്റ് യൂണിറ്റുകളാണ് റിയോ വിസ്റ്റയിലുള്ളത്. ഇതിൽ ടൈപ്പ് എ വിഭാഗത്തിലുള്ള 54 യൂണിറ്റുകൾ 4 BHK വിഭാഗത്തിലുള്ളതും ശേഷിക്കുന്നവ 3 BHK വിഭാഗത്തിലുമുള്ളതാണ്. കവേര്‍ഡ് കാര്‍ പാര്‍ക്കിംഗ് ഒരുക്കുന്ന 3 ബേസ്മെന്‍റ് ഫ്ളോറുകളും ഗ്രൗണ്ട് ഫ്ളോറും അടക്കം 27 നിലകളാണ് ഈ അപ്പാർട്ട്മെന്റ് സമുച്ചയത്തിലുള്ളത്. 

9000 ചതുരശ്ര അടിയില്‍ ലോകോത്തര സൗകര്യങ്ങളോടു കൂടി നിര്‍മ്മിച്ച ക്ലബ് ഹൗസ്,   മള്‍ട്ടിപര്‍പ്പസ് ഹാള്‍, ജിംനേഷ്യം, ആക്റ്റിവിറ്റി റൂം, ഹോബി റൂം, ടേബിള്‍ ടെന്നിസ്, ബില്ല്യാര്‍ഡ്സ് റൂം, അസോസിയേഷന്‍ റൂം, ചാലിയാർ പുഴയെ നോക്കി നടക്കാവുന്ന മനോഹരമായ വാക്ക് വേ, ഡിസൈനര്‍ ലാന്‍ഡ്സ്കേപ്പ്,  വിശാലമായ സ്വിമ്മിംഗ് പൂള്‍, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ജോഗിംഗ് ട്രാക്ക് എന്നിങ്ങനെ അവസാനിക്കാത്ത ആഢംബര കാഴ്ചകളുമായാണ് ഈ പ്രോജക്ട് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്.   

കരിപ്പൂർ വിമാനത്താവളം, എൻ.എച്ച് ബൈപ്പാസ്,  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ബേപ്പൂർ തുറമുഖം തുടങ്ങി അനന്ത വികസന സാധ്യതയുള്ള സ്ഥലങ്ങളുടെ സാമീപ്യവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപരംഗത്തെ റിയോയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

Rio-6

കോഴിക്കോട് നഗരത്തില്‍ ഒരു അത്യാഢംബര ജീവിതശൈലി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് റിയോ വിസ്റ്റ സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്‍റുകള്‍. ഈ സ്വപ്ന സമാനമായ  ഭവനപദ്ധതി നേരിട്ട് കണ്ടറിഞ്ഞ് സ്വന്തമാക്കാൻ  വിളിക്കൂ: 96330 07070 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA