sections
MORE

കോട്ടയത്ത് ഹോം ബേസിക്സിന്റെ റാഞ്ച്, നെപ്റ്റ്യൂണ്‍ വില്ല അപ്പാർട്മെന്റുകൾ സ്വന്തമാക്കാം

neptune-apartments
SHARE

കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഏറ്റവും മികച്ച റെസിഡൻഷ്യൽ ലൊക്കേഷനുകളിൽ, ഉന്നത ഗുണമേന്മയും അതിമനോഹരമായ രൂപകൽപനയുമായി വില്ലകളും, അപ്പാർട്ട്മെന്റുകളും നിർമ്മിച്ച് കോട്ടയത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ ബിൽഡറാണ് ഹോം ബേസിക്സ്. പ്രകൃതിസൗഹാർദ്ദമായ ജീവിതം എല്ലാ ആധുനിക സുഖസൗകര്യങ്ങളുടേയും മേന്മകൾക്കൊപ്പം; ഇതാണ് ഹോബേസിക്സിനെ വേറിട്ടതാക്കുന്നത്.

നെപ്റ്റ്യൂണ്‍ വില്ലകളും, അപ്പാർട്ട്മെന്റുകളും

neptune-aerial

കോട്ടയത്ത് സുഖകരമായ ജീവിതം ആഗ്രഹിക്കുന്നവരുടെ മറ്റൊരു ഇഷ്ടലൊക്കേഷനാണ് കളത്തിപ്പടി. ഇവിടെയാണ് ഹോംബേസിക്സിന്റെ റസിഡന്‍ഷ്യൽ പ്രോജക്ടായ നെപ്റ്റ്യൂൺ വില്ലാസ് & അപ്പാർട്ട്മെന്റ്സ് സ്ഥിതി ചെയ്യുന്നത്.

കളത്തിപ്പടിയിൽ നിന്നും വെറും 1.1 കിലോമീറ്റർ മാറി കളത്തിപ്പടി– റബർ ബോർഡ് റോഡിലുള്ള ഈ പ്രോജക്ട് കോട്ടയത്ത് അനായാസമായ ജീവിതത്തിന് വേണ്ട എല്ലാ അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നു.

ഹോം ബേസിക്സിന്റെ ഈ പുതിയ പ്രോജക്ടിൽ 3 & 4 ബെഡ്റൂം വില്ലകൾ നാലെണ്ണവും, 2 & 3 ബെഡ്റൂമുകളുടെ ആകെ 12 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന ഒരു സമുച്ചയവുമുണ്ട്.

പ്രശസ്ത സ്കൂളുകൾ, കോളജുകൾ, ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ, പ്രാർത്ഥനാലയങ്ങൾ എന്നിവയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രോജക്ട് തികഞ്ഞ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയാണ്. എ.സി ജിംനേഷ്യം, എ.സി ക്ലബ് ഹൗസ് എന്നിവ ആരോഗ്യകരമായ ആധുനിക ജീവിതത്തെ സമ്പന്നമാക്കുന്നു. 24 മണിക്കൂർ ജനറേറ്റർ ബാക്ക് – അപ്പും നെപ്്റ്റ്യൂണിലുണ്ട്.

അപ്പാർട്ട്മെന്റുകളുടെ വില 40 ലക്ഷം രൂപ മുതലും, വില്ലകൾ 70.5 ലക്ഷം മുതലും ആരംഭിക്കുന്നു. ഉന്നത ഗുണമേന്മ ഉറപ്പാക്കുന്ന നിർമ്മാണം, ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കുന്ന ഭവനം അല്ലെങ്കിൽ ഒരു നിക്ഷേപം, ഏതായാലും ഉപഭോക്താക്കൾക്ക് തികഞ്ഞ സംതൃപ്തിയേകും ഈ പ്രോജക്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

റാഞ്ച് സൂപ്പർ ലക്ഷ്വറി വില്ലകൾ

ranch-night-view

അതിവേഗം വളരുന്ന കോട്ടയം നഗരത്തിന്റെ ഹൃദയത്തിൽ ഒരു ആ‍ഡംബര ജീവിതം; ഹോംബേസിക്സിന്റെ റാഞ്ച് സൂപ്പർ ലക്ഷ്വറി വില്ലകൾ വാഗ്ദാനം ചെയ്യുന്നത് മറ്റൊന്നുമല്ല. കോട്ടയം നഗരത്തിൽ കഞ്ഞിക്കുഴിയിലാണ് റാഞ്ച് വില്ലകളുടെ ലൊക്കേഷൻ. നഗരത്തിനോട് തൊട്ടടുത്താണെങ്കിലും സ്വസ്ഥ മായ ജീവിതത്തിനുള്ള മികച്ച അന്തരീക്ഷമുള്ളതിനാൽ കോട്ടയത്തെ ഏറ്റവും പ്രിയപ്പെട്ട റസിഡൻഷ്യൽ ലൊക്കേ ഷനുകളിൽ ഒന്നാണിത് എന്ന് നിസ്സംശയം ശ്രദ്ധേയം.

ആധുനിക ശൈലിയിൽ, അതിമനോഹരമായി രൂപകൽപന ചെയ്ത്, പുതുയുഗത്തിന്റെ ആഡംബര ജീവിതത്തിന് വേണ്ട എല്ലാ അത്യാധുനിക സൗകര്യങ്ങളും സുസജ്ജമാക്കിയ ഇൻഡിപെൻഡന്റ് സൂപ്പർ ലക്ഷ്വറി വില്ലകളാണ് ഈ പ്രോജ ക്ടിന്റെ പ്രത്യേകത.

അകത്ത് സുഖകരമായ താമസം ഉറപ്പാക്കുമ്പോൾ തന്നെ പുറത്തെ ലാൻഡ്സ്കേപ്പിങ് ആ മികവിന് മാറ്റുകൂട്ടുന്നു, വിശ്രമസമയങ്ങൾ കൂടുതൽ മേന്മയേറിയതാക്കുന്നു.

കഞ്ഞിക്കുഴിയിൽ നിന്നും വെറും 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നതിനാൽ പ്രശസ്ത സ്കൂളുകൾ, കോളജുകൾ, ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ, പ്രാർത്ഥനാലയങ്ങൾ എല്ലാം തൊട്ടടുത്തുണ്ട്. തികഞ്ഞ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയാണ് റാഞ്ച്. കൂടാതെ 25 സെന്റ് സ്ഥലത്ത് റിക്രിയേഷൻ ഏരിയ, സ്വിമ്മിംഗ് പൂൾ, എ.സി ഹെൽത്ത് ക്ലബ്, എ.സി ക്ലബ് ഹൗസ് എന്നിവ ജീവിതത്തെ കൂടുതൽ ഹൃദ്യമാക്കുന്നു. 24 മണിക്കൂർ ജനറേറ്റർ ബാക്ക് – അപ്പും, സെക്യൂരിറ്റിയും ഇവിടെയുണ്ട്.

നിർമ്മാണം പൂർത്തിയായി, താമസത്തിന് റെഡിയായ ഈ പ്രോജക്ടിൽ ഏതാനും യൂണിറ്റുകൾ മാത്രമേ ശേഷിക്കുന്നുള്ളു. ഉന്നതഗുണമേന്മ ഉറപ്പാക്കുന്ന നിർമ്മാണം, ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കുന്ന ഭവനം അല്ലെങ്കിൽ ഒരു നിക്ഷേപം; ഏതായാലും ഉപഭോക്താക്കൾക്ക് വിശ്വാസത്തോടെ തെരഞ്ഞെടുക്കാം റാഞ്ച് സൂപ്പർ ലക്ഷ്വറി വില്ലകൾ.

കൂടുതൽ വിവരങ്ങൾക്ക്: 99 61 59 1111, 95 440 22 000

www.homebasics.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA