ADVERTISEMENT

തെങ്ങിന്റെ ഒരു ഭാഗവും വെറുതെ കളയാനില്ല എന്ന് നമ്മള്‍ പറയാറുണ്ട്‌. എന്നാല്‍ തൊണ്ട് കൊണ്ട് വീട് വയ്ക്കാന്‍ സാധിക്കുമോ? സാധിക്കുമെന്ന് കാണിച്ചു തരികയാണ് രണ്ടു മുംബൈ സ്വദേശികള്‍.

മനീഷ് അദ്വാനി മുംബൈയില്‍ ഒരു മാർക്കറ്റിങ് പ്രൊഫഷണല്‍ ആണ്. മുംബൈ പോലെയൊരു നഗരത്തില്‍ മാലിന്യ നിർമാർജനം എത്ര ബുദ്ധിമുട്ടാണ് എന്ന് മനീഷിനും കുടുംബത്തിനും നന്നായി അറിയാം. അതുകൊണ്ട് തന്നെ വീട്ടില്‍ ഒരു കമ്പോസ്റ്റ് അദ്ദേഹം തയ്യാറാക്കിയിരുന്നു. ഒരിക്കല്‍ കമ്പോസ്റ്റ് ചെയ്യാന്‍ ഭാര്യ ഒരു പൊതിച്ച തേങ്ങയുടെ തൊണ്ട് നല്‍കിയപ്പോഴാണ് മനീഷ്, തൊണ്ട് എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് ചിന്തിച്ചത്.

കൊതുകിനു മുട്ടയിട്ട് പെരുകാനുമുള്ള സാഹചര്യം തൊണ്ട് വെറുതെ കളയുന്നതിലൂടെ ഉണ്ടാകുന്നുണ്ട് എന്ന് മനീഷ് ഓര്‍ത്തു.  പൊതിച്ച തേങ്ങയുടെ തോട് ചെളി ഉപയോഗിച്ച് മൂടി ചെറിയ ഹോള്‍ താഴ്ഭാഗത്ത് നല്‍കി അത് ചെടി വയ്ക്കുന്ന പോട്ട് ആയി ഉപയോഗിക്കാന്‍ അതോടെ മനീഷ് തീരുമാനിച്ചു. 

manish-coco-house

പ്രകൃതിസൗഹൃദ ഭവനങ്ങൾ നിർമിക്കുന്ന ജയ്നീല്‍ ത്രിവേദി എന്ന ആര്‍ക്കിടെക്റ്റിനെ മനീഷ് പരിചയപെട്ടതോടെ തൊണ്ട് ഉപയോഗിച്ചുള്ള എക്കോഫ്രണ്ട്ലി വീടുകളെ കുറിച്ച് അവര്‍ ചിന്തിച്ചു തുടങ്ങി. മുംബൈ സോമയ്യ കോളേജിലെ ഇരുപതുകുട്ടികളെ കൂടെ കൂട്ടിയാണ് ഇവര്‍ ഈ ആശയം പ്രാവര്‍ത്തികമാക്കിയത്. പതിനെട്ടുദിവസം തൊണ്ട് ഉണക്കി തടി ഫ്രെയിമുണ്ടാക്കിയാണ് ഇവര്‍ വീട് നിര്‍മ്മിക്കാന്‍ ആരംഭിച്ചത്.  വീടിന്റെ പുറം ഭാഗം വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ആയാണ് സെറ്റ് ചെയ്തിരിക്കുന്നത്. 10,000 രൂപയില്‍ താഴെ താഴെ മാത്രമേ ചെലവുള്ളൂ!

jayneel-with-award

തൊണ്ടുകള്‍ക്ക് ഇടയിലുള്ള നാച്ചുറല്‍ കാവിറ്റികള്‍ വീടിനുള്ളില്‍ നല്ല വായൂസഞ്ചാരം ഉണ്ടാക്കുന്നുണ്ട് അതിനാല്‍ ഒരിക്കലും ഈ വീട്ടിനുള്ളില്‍ ചൂട് അറിയുന്നുമില്ല. മനീഷിനും ത്രിവേദിയ്ക്കും ഈയടുത്ത് ഇവരുടെ ഈ ആശയത്തിന്  ഇന്റര്‍നാഷണല്‍ ഗ്രീന്‍ അപ്പിള്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com