ADVERTISEMENT

ഇ–വേസ്റ്റ് ഉൾപ്പെടെയുളള അജൈവ മാലിന്യങ്ങളുടെ ശേഖരണം, സംഭരണം എന്നീ കാര്യങ്ങളിൽ നിയമപരമായി മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ (ഗ്രാമപഞ്ചായത്ത്, മുനിസിപാലിറ്റി, കോർപറേഷൻ) ഉത്തരവാദിത്തമാണ്. ഈ സ്ഥാപനങ്ങളുടെ ഒരു പിന്തുണ സംവിധാനമായിട്ടാണ് ക്ലീന്‍ കേരള കമ്പനി പ്രവർത്തിക്കുന്നത്.

 

വീടുകൾ, ഫ്ലാറ്റ്, അപാർട്മെന്റ് പോലുളളവയിൽനിന്ന് രൂപം കൊള്ളുന്ന അജൈവമാലിന്യം ശേഖരിക്കുന്നതിനുളള ഒരു സംവിധാനമുണ്ട്. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ ആദ്യത്തെ സ്ലോഗന്‍ തന്നെ 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണ്' എന്നതാണ്.. അങ്ങനെ ഉത്തരവാദിത്തമെടുക്കുമ്പോൾ ഞാൻ ചില കടമകൾ നിർവഹിക്കേണ്ടി വരും. അതിൽ പ്രധാനപ്പെട്ടത് ഞാനുത്പാദിപ്പിക്കുന്ന മാലിന്യം അത് തരംതിരിച്ച് സൂക്ഷിക്കുക എന്നുളളതാണ്. അജൈവമാലിന്യം ആണ് തരംതിരിച്ച് സൂക്ഷിക്കേണ്ടത്. മറ്റ് ജൈവമാലിന്യം നമുക്ക് സൂക്ഷിച്ചുവയ്ക്കാന്‍ കഴിയില്ല. അത് നമുക്ക് അന്നന്നുതന്നെ സംസ്കരിക്കേണ്ടതായിട്ടുവരും. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമൊക്കെ ഹരിതകർമ്മസേനാംഗങ്ങളെ ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

കോളനികളിൽ താമസിക്കുന്ന ഇരുപത്തഞ്ചോ മുപ്പതോ കുടുംബങ്ങള്‍ അല്ലെങ്കിൽ അമ്പതോ നൂറോ കുടുംബങ്ങൾ വീടുകൾ അല്ലെങ്കിൽ ഫ്ലാറ്റുകളിൽ അവരുടേതായ ഒരു സൊസൈറ്റി ഉണ്ടാകും. ആ സൊസൈറ്റി തന്നെ ഈ തരംതിരിച്ച മാലിന്യം തരംതിരിച്ച് തന്നെ സ്വീകരിക്കുന്നതിനുളള ഒരു ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ മാലിന്യം വിലയുളളതാണ് അത് നമ്മൾ തിരിച്ചറിയണം. വീട്ടിലേക്ക് യൂബർ ഈറ്റ്സ് പോലുളള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്ന ആൾക്കാർ ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ, ഹോട്ടലുകളില്‍ മറ്റുമുളള ടേക്ക് എവെ കൗണ്ടറുകളിൽ നിന്ന് പായ്ക്ക് ചെയ്തുതരുന്ന മെറ്റീരിയലിലുളള അലുമിനിയം ഫോയിൽ, അലുമിനിയം കണ്ടെയ്നറുകൾ എന്നിവ ഇ–മാലിന്യങ്ങളുടെ ശ്രേണിയിൽ ഏറ്റവും കൂടുൽ വില കിട്ടുന്ന തരമാണ്. ഇത് ശേഖരിച്ചുവച്ചുകഴിഞ്ഞാൽ ആ സൊസൈറ്റിക്ക് ഇത് തരംതിരിച്ചുതന്നെ ശേഖരിച്ച് പുനചംക്രമണത്തിന് കൊടുക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനത്തേയോ അല്ലെങ്കിൽ ക്ലീൻകേരള കമ്പനിയേയോ ആശ്രയിക്കാതെ നേരിട്ടു തന്നെ വിപണനം ചെയ്യാൻ കഴിയുന്നതാണ് ഈ മേഖല.

 

ഇവിടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി എന്ന് സൂചിപ്പിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെല്ലാം പഞ്ചായത്തിൽ ഒന്ന് മുനിസിപ്പാലിറ്റിയിൽ വാർഡ് അടിസ്ഥാനത്തിലും ഈ മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റികൾ രൂപികരിക്കാറുണ്ട്. അമ്പതോ നൂറോ ഫ്ലാറ്റുകള്‍ അടങ്ങുന്ന ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നമുക്ക് തീർച്ചയായും ഒരു മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി അവിടെതന്നെ രൂപംകൊടുക്കാൻ പറ്റും. മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റിയിൽ വിവിധ ഇനം മാലിന്യങ്ങൾ തരംതിരിച്ചു സൂക്ഷിക്കേണ്ടതിനുളള സംവിധാനം ഒരുക്കേണ്ടതാണ്. അങ്ങനെ ഒരുക്കികഴിഞ്ഞാൽ ഒാരോ ദിവസവും ഒാരോ വീട്ടിൽനിന്നും ലഭ്യമാകുന്ന മാലിന്യം അതതു സ്ഥലത്തുതന്നെ നിക്ഷേപിച്ച് ഒരു നല്ല ക്വാണ്ടിറ്റി ആകുമ്പോള്‍ പുനചംക്രമണത്തിന് കൈമാറാൻ പറ്റും. ഏതെങ്കിലും സൊസൈറ്റിക്ക് അത്തരത്തില്‍ നേരിട്ട് വിപണനം നടത്താൻ കഴിയുന്നില്ലെങ്കിൽ ക്ലീൻ കേരള കമ്പനിക്ക് അവരെ സഹായിക്കാൻ പറ്റും. അതിന് ക്ലീൻകേരള കമ്പനി ഏജൻസികളെ എംപാനൽ‌ ചെയ്തിട്ടുണ്ട് ക്ലീൻകേരള കമ്പനി നേരിട്ട് തന്നെ പല തദ്ദേശ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നേരിട്ട് വിപണനം നടത്തുന്നുമുണ്ട്.

 

ഏറ്റവും പുതിയൊരുദാഹരണം തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റഷനിൽ കാണാം. റിസോഴ്സ് റിക്കവറി ഫെസിലിറ്റി അവിടെ അവസാനിക്കുന്ന ട്രെയിനുകളിൽ വരുന്ന മാലിന്യം എല്ലാം ഒരുസ്ഥലത്തുകൊണ്ടുവന്നിട്ട് അവിടെ വേർതിരിച്ച് തരംതിരിച്ച് അതിൽ റിജക്ടുകള്‍ മാത്രം ഷ്രെഡ് ചെയ്യുകയും മൂല്യമുളള മാലിന്യം അത് പുനചംക്രമണത്തിന് വേണ്ടി കൈയൊഴിയുകയും ചെയ്യുന്നു. ഇത് വിപണനമാണ്. അത് വിൽക്കുമ്പോൾ അതിന്റെ ഒരു വാല്യു കിട്ടും. ഞാൻ നേരത്തെ സൂചിപ്പിച്ച അലുമിനിയം ഫോയിൽ ഒരു കിലോഗ്രാമിനു 35 രൂപയ്ക്കാണ് ഏറ്റവും ഒടുവിൽ വിറ്റത്. അതുപോലെ ഒരു കിലോഗ്രാം 50 രൂപ പെറ്റ്ബോട്ടിൽ 18 മുതൽ 21 രൂപ വരെ കിട്ടും. ഫ്ലാറ്റുകളിലും മറ്റും ധാരാളം ഉപയോഗശൂന്യമായ പെറ്റ്ബോട്ടിലുകള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്. തീർച്ചയായും ഇതെല്ലാം കൂടി ശേഖരിച്ച് പ്രത്യേകമായി സംഭരിച്ച് വച്ചുകഴിഞ്ഞാൽ അതിൽനിന്നും മൂല്യം ലഭിക്കുന്നു ആ രീതിയിൽ ഒരു വിപണനസാധ്യതുള്ളതാണ് ഈ മാലിന്യങ്ങളെല്ലാം.

 

വിവരങ്ങൾക്ക് കടപ്പാട്

 

പി. കേശവൻ നായർ

 

മാനേജിങ് ഡയറക്ടർ

 

ക്ലീൻ കേരള കമ്പനി ലിമിറ്റഡ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com