ADVERTISEMENT

മുൻപൊക്കെ ഫ്ളാറ്റുകളിൽ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ മാലിന്യം ശേഖരിച്ച് കൊണ്ടു പോയി സംസ്കരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. അത്തരത്തിലുള്ള സംസ്കരണം ഒന്നും വേണ്ട രീതിയിൽ അക്കാലത്ത് നടന്നിരുന്നില്ല. 2016 ലെ ഖരമാലിന്യ പരിപാലന നിയമപ്രകാരം എല്ലാ വലിയ മാലിന്യ ഉല്പാദകരും സ്വന്തമായിട്ട് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് നിയമമുണ്ട്. 200 കുടുംബങ്ങളിൽ കൂടുതൽ അധിവസിക്കുന്ന കെട്ടിടങ്ങൾ അല്ലെങ്കിൽ 5000 ചതുരശ്ര മീറ്ററിൽ കൂടുതൽ വലുപ്പമുള്ള പ്ലോട്ടുകളിലുള്ള കെട്ടിടങ്ങളിലോ സ്വന്തമായിട്ട് മാലിന്യസംസ്കരണം വേണം. അത്തരത്തിൽ സ്വന്തമായിട്ട് മാലിന്യസംസ്കരണത്തിന് സ്ഥലം വിനിയോഗിച്ചിട്ടുള്ള പ്ലാനുകൾക്ക് മാത്രമേ അംഗീകാരം കൊടുക്കാവൂ എന്നും നിയമം ഉണ്ട്.

 

അവിടെയുള്ള ഓരോ വീട്ടിലും ഫ്ളാറ്റിലും മാലിന്യം തരംതിരിച്ചു വയ്ക്കാവുന്ന സംവിധാനവും, തരംതിരിച്ച് മാലിന്യം ശേഖരിക്കാനുള്ള സംവിധാനവും, അഴുകുന്ന മാലിന്യങ്ങൾ അന്നന്നു തന്നെ കമ്പോസ്റ്റ് ആക്കുന്നതിനോ ബയോഗ്യാസ് ആക്കുന്നതിനോ ഉള്ള സംവിധാനം വേണം. അഴുകാത്ത മാലിന്യങ്ങൾ റീസൈക്കിളിന് വേണ്ടി നൽകുന്ന സംവിധാനം വേണം. ഇത്തരം സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ടു മാത്രമേ ഫ്ളാറ്റുകൾ പ്രവർത്തിക്കാനായിട്ട് ഇന്നത്തെ നിലയിൽ സാധ്യമാകുകയുള്ളൂ.

 

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ. അജയകുമാർ വർമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com