ADVERTISEMENT

അടുക്കളത്തോട്ടം നിർമിക്കാൻ സ്ഥലപരിമിതി ഇന്നൊരു വിഷയമല്ല.  പല തരത്തിലുള്ള രീതികൾ വന്നിട്ടുണ്ട്. ഒന്ന് റൂഫ് ടോപ് ഗാർഡൻ. റൂഫ് ടോപ്പിൽ തന്നെ പച്ചക്കറികൾ വളർത്താനുള്ള സംവിധാനം വന്നിട്ടുണ്ട്. മുറ്റത്ത് പച്ചക്കറികൾ വളർത്തുന്നുണ്ട്. പച്ചക്കറിക്ക് നിരന്തരമായിട്ട് വെയിൽ വേണമെന്നില്ല ഇടയ്ക്ക് കിട്ടിയാൽ തന്നെ അത് സർവൈവ് ചെയ്യും.

അതുപോല തന്നെ സ്ഥലമുള്ള ചുറ്റുപാടിൽ പച്ചക്കറി വളർത്തിയാൽ അവിടെ ഉണ്ടാകുന്ന വേസ്റ്റ് പൂർണമായും ഇതിൽ കംപോസ്റ്റ് ആയിട്ട് ഉപയോഗിക്കാം. പച്ചക്കറിയുടെ ഇലയും കംപോസ്റ്റായി ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിന്റെ മറ്റൊരു പ്രധാന ഉപയോഗം എന്നു പറയുന്നത് ഖര മാലിന്യം സംസ്കരിക്കുന്നതിന് ഉപരിയായിട്ട് അവിടത്തെ ഗ്രേ വാട്ടർ കൈകാര്യം ചെയ്യുക എന്നുള്ളതാണ്.

നമ്മുടെ വീട്ടിലെ കുളിമുറിയില്‍ നിന്ന് വരുന്ന വെള്ളവും, പാത്രം കഴുകിയ വെള്ളവും റോഡിലേക്ക് ഒഴുക്കി വിടാനുള്ള പ്രവണത വീട്ടുകാർക്കുണ്ട്. അല്ലെങ്കിൽ മുറ്റത്ത് കെട്ടി നിന്ന് കൊതുകു വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. റോഡിലേക്ക് ഒഴുക്കുന്നത് മറ്റുള്ള ആളുകൾക്ക് ശല്യമായി മാറുന്നു അത് ഒഴിവാക്കാൻ അടുക്കളത്തോട്ടങ്ങൾ സഹായിക്കുന്നു.

അടുക്കളത്തോട്ടത്തിൽ ചീര വയ്ക്കുമ്പോൾ തടമെടുത്തിട്ടാണ് സാധാരണ വയ്ക്കുന്നത്. അപ്പോൾ ഇത്തരത്തിലുള്ള ഗ്രേ വാട്ടർ കുളിമുറിയിൽ നിന്ന് വരുന്നതും, പാത്ര കഴുകിയതുമായ വെള്ളം ഈ പാത്തിയിലേക്ക് ഒഴുക്കി വിട്ടാൽ സ്വാഭാവികമായും അത് മണ്ണിനടിയിലേക്ക് മാറും മണ്ണിന്റെ ഈർപ്പം നിലനിർത്തും ആ ഈർപ്പത്തിന്റെ സഹായത്തോടു കൂടി പച്ചക്കറി വളരുകയും ചെയ്യും. നിരന്തരം ഈ ഗ്രേ വാട്ടർ കിട്ടുന്നതു കൊണ്ട് പ്രത്യേക നനയുടെ ആവശ്യം വരുന്നില്ല അത് ഫലപ്രദമായിട്ട് ഉപയോഗിക്കാൻ പറ്റും. അങ്ങനെ ഗ്രേ വാട്ടറും, കംപോസ്റ്റും പച്ചക്കറിക്കുവേണ്ടി ഉപയോഗിക്കുമ്പോൾ മൊത്തത്തിലുള്ള ഒരു മാലിന്യ സംസ്കരണ സംവിധാനമായിട്ട് പച്ചക്കറി തോട്ടത്തിനെ ഉപയോഗിക്കുന്ന നിരവധി വീടുകൾ ഉണ്ട്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com