ADVERTISEMENT

മീൻ കുളം ശാസ്ത്രീയമായിട്ട് തന്നെ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഒരു സംവിധാനമായിട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. അതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട രണ്ടു മൂന്ന് കാര്യങ്ങളുണ്ട്. മത്സ്യം കുളങ്ങളിൽ വളരുന്നതിന് രണ്ട് കാര്യങ്ങളാണ് വേണ്ടത്. ഒന്ന് വെള്ളത്തിൽ ഓക്സിജന്റെ അളവ് നല്ല രീതിയില്‍ ഉണ്ടാകണം. രണ്ട് മത്സ്യങ്ങൾക്ക് ഭക്ഷണം വെള്ളത്തിൽ നിന്ന് കിട്ടണം. ധാരാളം വേസ്റ്റ് കുളത്തിൽ ഇട്ടു കഴിയുമ്പോൾ ഇടുന്ന ഈ വേസ്റ്റ് അഴുകാൻ വേണ്ടി വെള്ളത്തിൽ നിന്ന് ഓക്സിജൻ വലിച്ചെടുക്കും. അപ്പോൾ മത്സ്യങ്ങൾക്ക് വളരാനുള്ള ഓക്സിജൻ ആ ജലത്തിൽ ഉണ്ടാവില്ല. അപ്പോൾ മത്സ്യങ്ങൾ ചത്തു പോകും. പക്ഷേ തീരെ വേസ്റ്റ് ഇട്ടില്ലാ എങ്കിൽ മത്സ്യങ്ങൾക്ക് ഭക്ഷണം കിട്ടാതെ വരികയും ചെയ്യും. അപ്പോൾ ഇതു രണ്ടും തമ്മിലുള്ള ബാലൻസിങ് ഉറപ്പാക്കി കൊണ്ട് മാലിന്യം നിക്ഷേപിച്ചുകൊണ്ട് മത്സ്യങ്ങളെ വളർത്തി മാലിന്യ സംസ്കരണം സാധ്യമാകുന്ന രീതിയുണ്ട്. അത് ശ്രദ്ധയോടെ നിർവഹിക്കുക എന്നതാണ് പ്രധാനം.

വളരെ ആഴം കുറഞ്ഞ കുളങ്ങളിലോ വളരെ ചെറിയ കുളങ്ങളിലോ ഒക്കെ വളരെ കുറച്ച് മാലിന്യങ്ങൾ ഇടാനോ വളരെ കുറച്ച് മത്സ്യങ്ങൾ മാത്രമേ പറ്റുകയുള്ളൂ. അതുകൊണ്ട് ഫ്ലാറ്റു പോലെയുള്ള സംവിധാനങ്ങൾ പോലും കുളങ്ങൾ വച്ച് മാലിന്യം കൈകാര്യം ചെയ്യാൻ പറ്റുകയില്ല. അവിടെ വലിയ കുളങ്ങൾ വേണ്ടി വരും. അത്രമാത്രം സ്ഥലം ഫ്ളാറ്റുകളിൽ ഉണ്ടാവുകയില്ല. ഉണ്ടെങ്കിൽ അത്തരത്തിൽ ചെയ്യാൻ സാധിക്കും. പക്ഷേ ഈ വെള്ളം ഇടയ്ക്കെങ്കിലും ക്ലീൻ ചെയ്യേണ്ടതായി വരും. ഈ മാലിന്യത്തിലുള്ള വെള്ളത്തിൽ അലിയാത്തതും മത്സ്യങ്ങൾ ഭക്ഷിക്കാത്തതുമായ ചില ഘടകങ്ങൾ കാലക്രമേണ കുളത്തിൽ അടിഞ്ഞ് കുളത്തിന്റെ ആഴം കുറയാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ‌കുറച്ചു നാൾ കഴിയുമ്പോൾ കുളം വൃത്തിയാക്കേണ്ട ആവശ്യകത ഉണ്ട്. ഫ്ളാറ്റുകളിൽ ഇതിനുള്ള സാധ്യത എത്രയുണ്ടെന്ന് ആലോചിച്ചു വേണം ഇത്തരത്തിലുള്ള സംവിധാനം ഉപയോഗപ്പെടുത്താൻ.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com