ADVERTISEMENT

ബൊട്ടാണിക്കല്‍ വുമണ്‍ എന്ന യുട്യൂബ് ചാനല്‍ കണ്ടിട്ടുള്ളവര്‍ക്ക് അറിയാം, അതിലൂടെ ചെടികളെയും പൂക്കളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നൊരു പെണ്‍കുട്ടിയെ..ഷിഫ മറിയം എന്ന ആ പെണ്‍കുട്ടിക്ക് ഇത് വെറും പോക്കറ്റ് മണിക്കുള്ള മാര്‍ഗ്ഗം ഒന്നുമല്ല. മറിച്ച് തന്റെ ഹോബി ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്ത് പച്ചപ്പുണ്ടാക്കാന്‍ ഒരു എളിയ ശ്രമമാണ്.

കഴിഞ്ഞ മേയ് മാസം പിജി പരീക്ഷ കഴിഞ്ഞു വീട്ടില്‍ ഇരിക്കുന്ന സമയത്താണ് ഷിഫ ആദ്യമായി തന്റെ യുട്യൂബ് ചാനലില്‍ ഒരു വിഡിയോ ചെയ്യുന്നത്. സാധാരണ യുട്യൂബ് ചാനലുകള്‍ എന്ന് പറയുമ്പോള്‍ ഫുഡും ബ്യൂട്ടി ടിപ്സും ആകും അധികവും. എന്നാല്‍ ഷിഫ ചിന്തിച്ചത് ചെടികളുടെ പരിചരണത്തെ കുറിച്ച് പറയുന്ന ഒരു ചാനലാണ്. ഇഷ്ടമുള്ള കാര്യം ആളുകള്‍ക്ക് പറഞ്ഞു കൊടുക്കുന്ന രസവുമുണ്ട്‌ ഇതിനു പിന്നിലേക്ക്‌ ഷിഫ പറയുന്നു.

shifa-garden-plants

ഇന്‍ഡോര്‍ പ്ലാന്റ് എങ്ങിനെ വെള്ളത്തില്‍ വളര്‍ത്താം എന്നായിരുന്നു അദ്യത്തെ വിഡിയോ. അന്ന് കുറച്ചുപേര്‍ മാത്രമേ കണ്ടുള്ളു. അധികം കമന്റ് ഒന്നും വന്നില്ല. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങള്‍ ആണെന്ന് ആരോ ഒരു കമന്റ്‌ ഇട്ടതു കണ്ടപ്പോള്‍ അന്ന് വിഷമം തോന്നിയെന്നും ഷിഫ പറയുന്നു. പക്ഷെ പിന്നീട് സംഗതി ക്ലിക്കായി. എന്തിനേറെ പറയുന്നു ഇപ്പോള്‍ ഷിഫയുടെ ചാനല്‍ ഇപ്പോള്‍ 47,000 പേര്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 

ചെടികളെയും പൂക്കളെയും ചെറുപ്പം മുതല്‍ സ്നേഹിക്കുന്ന ആളാണ്‌ ഷിഫ. കുടുംബത്തിലെ എല്ലാവരും അങ്ങനെ തന്നെയാണ് എന്ന് ഷിഫ പറയുന്നു. ഉമ്മൂമ്മയാണ് ആദ്യമായി ചെടി നടാന്‍ പ്രോത്സാഹനം നല്‍കിയത്. ചെടികള്‍ മാത്രമല്ല ഉപയോഗശൂന്യമായ വസ്തുക്കള്‍ എങ്ങിനെ ചെടിച്ചട്ടിയാക്കിമാറ്റാമെന്നും, വെള്ളത്തില്‍ വളരുന്ന ചെടികളുടെ വളര്‍ച്ച, അതിന്റെ വെള്ളം എപ്പോഴെല്ലാം മാറ്റണം തുടങ്ങിയവയെല്ലാം ഷിഫ ചാനലില്‍ പറയുന്നുണ്ട്.

തന്റെ ഈ ഇഷ്ടങ്ങള്‍ക്ക് ഭര്‍ത്താവും കൂട്ടുണ്ടെന്നു ഷിഫ പറയുന്നു. ഇടയ്ക്ക് യാത്രകള്‍ പോകുമ്പോള്‍ അവിടുന്നെല്ലാം ചെടികള്‍ കൊണ്ട് വരും. അടുത്തിടെ നീലഗിരി, ഊട്ടി എന്നിവിടങ്ങളില്‍ പോയപ്പോള്‍ അവിടുന്നും കൊണ്ട് വന്നു കുറെ ചെടികളും മരങ്ങളും. മലപ്പുറം തിരൂരാണ് ഷിഫയുടെ നാട്. 

English Summary- Botanical garden Gardening Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com