ADVERTISEMENT

ചുറ്റും പച്ചപ്പും ഹരിതാഭയും നിറഞ്ഞ ജീവിതം നല്‍കുന്ന പോസിറ്റീവ് എനര്‍ജി എത്ര സുന്ദരമാണ്. പ്രത്യേകിച്ച് നഗരത്തിൽ ജീവിക്കുന്നവർക്ക്.. 19കാരനായ സുബര്‍ മുഹമ്മദ്‌ എന്ന എൻജിനീയറിങ് വിദ്യാര്‍ഥി ഇങ്ങനെയൊരു ജീവിതമാണ് സ്വപ്നം കണ്ടത്. ഭോപ്പാല്‍ പോലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഒരല്‍പം പച്ചപ്പ് വേണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് സുബര്‍ ചെയ്യുന്നത്. ഇതിനായി പാരഡൈസ് ഗാര്‍ഡന്‍സ് എന്നൊരു സ്റ്റാര്‍ട്ട്‌അപ്പ്‌ 2019ല്‍ സുബര്‍ തുടങ്ങി. തങ്ങളുടെ വീടുകളില്‍ പച്ചപ്പ്‌ വേണമെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് സുബര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.

garden-startup-bhopal

വൈറ്റ് കോളര്‍ ജോലിയോട് ഒട്ടും താൽപര്യം ഇല്ലാതിരുന്ന ആളാണ്‌ സുബര്‍. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ ഗാര്‍ഡനിംഗ് ഇഷ്ടവിനോദമായിരുന്നു. ആ ഇഷ്ടമാണ് ഇത്തരം ഒരു സംരംഭം തുടങ്ങാന്‍ സുബറിനു പ്രേരണയായത്. മുന്‍പും ചില പരീക്ഷണങ്ങള്‍ സുബര്‍ നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഭോപ്പാലി ഫുഡ്‌ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി സ്റ്റാര്‍ട്ട്‌അപ്പും സുബര്‍ തുടങ്ങിയിരുന്നു.

bhopa-house-garden

ഫ്ലാറ്റില്‍ ചെടികള്‍ നട്ടുതരാന്‍ ആരെങ്കിലും ഉണ്ടോ എന്നൊരു സുഹൃത്ത് അന്വേഷിച്ചതോടെയാണ് ഈ ഐഡിയ സുബറിനു ലഭിച്ചത്. തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവരും ഫുള്‍ സപ്പോര്‍ട്ട് നല്‍കി എന്ന് സുബര്‍ പറയുന്നു. ഇതിനായി ഒരു ഫേസ്ബുക്ക് പേജും സുബറിനുണ്ട്. തുടങ്ങി ഒരു വർഷം കൊണ്ടുതന്നെ 100 പ്രോജക്റ്റുകള്‍ സുബര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 

bhopa-house-garden-view

ഏതുതരത്തിലെ ചെടികളും നട്ടുവളര്‍ത്തി കൊടുക്കുന്നതാണ് സുബറിന്റെ സംരംഭം. പൂചെടികള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, മരങ്ങള്‍ അങ്ങനെ എന്തും കസ്റ്റമര്‍ ആവശ്യപ്പെടുന്ന അനുസരിച്ച് നട്ടുവളര്‍ത്തികൊടുക്കും. വളരെ ചെറിയ ബാല്‍ക്കണി ഉള്ള ഫ്ലാറ്റുകളില്‍ പോലും സുബറിന്റെ നേതൃത്വത്തിൽ ഗാര്‍ഡന്‍ സെറ്റ് ചെയ്തു നല്‍കാറുണ്ട്. തുടക്കത്തില്‍ തന്നെ പാരഡൈസ് ഗാര്‍ഡനില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നുണ്ട് എന്ന് സുബര്‍ പറയുന്നു. എന്നാല്‍ ഇനിയും ഏറെ മുന്നോട്ട് തനിക്ക് പോകാനുണ്ട് എന്നാണ് ഈ ചെറുപ്പക്കാരന്റെ പക്ഷം.

English Summary- Student's Garden startup getting famous 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com