ADVERTISEMENT

ബെംഗളൂരുവിലെ 'മെയ്ഡ് ഇന്‍ എര്‍ത്ത്' എന്ന സ്ഥാപനത്തിനു പിന്നില്‍ നാല് പേരുടെ സ്വപ്നമുണ്ട്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള ആഗ്രഹമായിരുന്നു ഈ നാല് പേരെ അടുപ്പിച്ചത്. വെറും കെട്ടിടങ്ങളല്ല, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍. ശ്രുതി രാമകൃഷ്ണ , ജെറമി, അഗ്നിമിത്ര, അജിന്‍ക്യാ..  ഈ നാല് ചെറുപ്പക്കാര്‍ക്കും ഇക്കാര്യത്തില്‍ ഒരേ മനസ്സായിരുന്നു. ആ ആശയം നടപ്പാക്കാന്‍ അവര്‍ ആരംഭിച്ച സംരംഭം ആയിരുന്നു മെയ്ഡ് ഇന്‍ എര്‍ത്ത്.

Sustainable Architecture എന്നതായിരുന്നു ഇവരെ ഒന്നിപ്പിച്ച ഘടകം. ലോക്കലും നാച്ചറലുമായ വസ്തുക്കള്‍ കൊണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ് ഇവരുടെ ആശയം. ഓറോവിൽ എര്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നിച്ചു പഠിച്ചവര്‍ ആണ് ശ്രുതിയും ജെറമിയും അജിന്‍ക്യായും. പഠനശേഷം earth building techniques നെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രുതി ഫ്രാന്‍സിലേക്ക് പോയി. പിന്നീട് തിരികെ വന്നപ്പോള്‍ ആണ് മൂവരും വീണ്ടും ആശയങ്ങള്‍ കൊണ്ട് ഒന്നിച്ചു നില്‍ക്കാന്‍ തുടങ്ങിയത്. ഒരു വർക് ഷോപ്പിൽ പങ്കെടുക്കവേയാണ് അഗ്നിമിത്രയെ ഇവര്‍ പരിചയപ്പെടുന്നത്. അങ്ങനെ അദ്ദേഹവും ഇവര്‍ക്കൊപ്പം കൂടി.

made-in-earth-team

നിലവിൽ കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കളും ആരോഗ്യത്തിനു ഹാനികരമാണെന്ന് ഇവര്‍ പറയുന്നു. ഉദാഹരണത്തിന് പെയിന്റ്, വാര്‍ണിഷ്, ഗ്ലൂ എല്ലാം പലതരത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ecological materials കൊണ്ട് വീടുകള്‍ നിര്‍മ്മിച്ചാല്‍ ഈ പ്രശ്നം ഉണ്ടാകുന്നില്ല എന്ന് ഇവര്‍ പറയുന്നു. ഭാവി തലമുറയ്ക്കും ഇത് ഗുണം ചെയ്യും. 

Little-Green-cafe

നാച്ചുറല്‍ പെയിന്റ് , പ്ലാസ്റ്റഴ്സ്,  artisanal flooring finishes എന്നിവ നിര്‍മ്മിക്കാന്‍ ആണ് ഇവര്‍ പിന്നീട് ശ്രമിച്ചത്. പ്രകൃതിയില്‍ നിന്നുതന്നെ ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ ആരംഭിച്ചു. 

ഇന്ന്  ഇവരുടെ മെയ്ഡ് ഇന്‍ എര്‍ത്ത് നിരവധി പ്രോജക്റ്റുകള്‍ ചെയ്തു കഴിഞ്ഞു. അതില്‍ വീടുകള്‍, കഫെകള്‍, കടകള്‍ എല്ലാമുണ്ട്. കൂടുതല്‍ ആളുകള്‍ തങ്ങളുടെ ആശയം അറിഞ്ഞു ഇന്ന് വരുന്നുണ്ട് എന്നും ഇവര്‍ പറയുന്നു.

English Summary- Made in Earth Sustainable Architecture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com