ADVERTISEMENT

ചുറ്റുപാടുകളിൽ നിന്നും കീടശല്യം നിയന്ത്രിക്കുന്നത് വീട്ടുടമകൾക്ക് സന്തോഷവും സമാധാനവും നൽകും. അവയുടെ ഉപദ്രവവും രോഗങ്ങളും ഇല്ലാതാക്കാൻ വളരെകാലമായി എല്ലാവരും ഇതാഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഏതു സമയവും കീടശല്യം ഉണ്ടാകാനിടയുള്ളതിനാൽ ഏല്ലാവരും ഭീതിയിലാണ്. ഏറ്റവു കൂടുതൽ ശല്യമുണ്ടാക്കുന്നതും എല്ലാവരും വീട്ടിൽ നിന്നൊഴിവാക്കാൻ ആഗ്രഹിക്കുന്നതുമായ ഒരു കീടമാണ് ചിതൽ. നിശ്ശബ്ദനായ വിനാശകാരിയാണ് ചിതൽ. വീട്ടുടമയുടെ ശ്രദ്ധയിൽപെടാതെ വീടുമുഴുവൻ നശിപ്പിക്കാൻ ചിതലുകൾക്ക് സാധിക്കും. അവയുണ്ടാക്കുന്ന നാശങ്ങൾ ഗുരുതരാവസ്ഥയിലെത്തുമ്പോഴേ അറിയാനാകു. അപ്പോഴവയെ വസ്തുക്കളിലെങ്ങും കാണുവാനും സാധിക്കും. 

കീടനിയന്ത്രണത്തിനു ചെയ്യേണ്ടത്

1. ആവശ്യത്തിന് വെന്റിലേഷനും സൂര്യപ്രകാശവും വീടിനകത്തില്ലെങ്കിൽ എല്ലാത്തരം ക്ഷുദ്രജീവികളും കൂടേറാനും  മുട്ടയിട്ടു പെരുകാനും സാധ്യതയുണ്ടെന്നത് തർക്കമറ്റ വസ്തുതയാണ്. ഇടയ്ക്കിടെ കർട്ടൻ നീക്കി, ജനൽ തുറന്നിട്ട് വീടിനകത്തേക്ക് പ്രകാശവും വായുവും കയറ്റുക. 

2. വീടിനകത്തോ പുറത്തോ ചെറിയ മാളങ്ങളോ ദ്വാരങ്ങളോ ഉണ്ടെങ്കിൽ അത് അടയ്ക്കുക. ഇത്തരം താമസസ്ഥലങ്ങളാണ് ക്ഷുദ്രജീവികളെ പ്രോത്സാഹിപ്പിക്കുന്നത്. 

3. ഇടയ്ക്കിടെ സാധാരണ വാക്വം ക്ലീനറോ ആവി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാക്വം ക്ലീനറോ ഉപയോഗിച്ച് തറ വൃത്തിയാക്കുക. അലർജിക്കു കാരണമാകുന്ന സൂക്ഷ്മ ജീവികളും ഉറുമ്പും ഈച്ചയുമെല്ലാം അകന്നു പോകും.

കീടനിയന്ത്രണ സേവനദാതാവിനെ കണ്ടെത്തുവാനുള്ള ചില കാര്യങ്ങൾ

ഗുണകരമായും മൂല്യവത്തായും കീടനിയന്ത്രണത്തിൽ പ്രാഗത്ഭ്യം തെളിയിച്ച ഒരു കമ്പനിയെ തെരഞ്ഞെടുക്കുകയാണ് നിങ്ങളാദ്യം ചെയ്യേണ്ടത്. കീടനിയന്ത്രണത്തിനു വേണ്ടിവരുന്ന ചെലവും കാര്യപ്രാപ്തിയും പ്രധാനമാണ്. കുറഞ്ഞ ചെലവുമാത്രം നോക്കി ഒരിക്കലും കമ്പനിയെ തെരഞ്ഞെടുക്കരുത്. കീടനാശിനികൾ ശരിയായ രീതിയിൽ പ്രയോഗിച്ചില്ലെങ്കിൽ ആരോഗ്യത്തെയും അതു ബാധിക്കും. താഴെ പറയുന്ന കാര്യങ്ങൾ വിലയിരുത്തിയശേഷം ഒരു കീടനിയന്ത്രണ കമ്പനിയെ തെരഞ്ഞെ ടുക്കുക. 

കീടശല്യം ഉണ്ടാകുമ്പോൾ എത്രയും പെട്ടെന്ന് അതില്ലാതാക്കാനാണ് മിക്കവരും ശ്രദ്ധിക്കുക. എന്നാൽ കഴിവുള്ളവരും ന്യായമായ ചെലവ് മാത്രം ഈടാക്കുന്നവരുമായ കമ്പനികളെ കണ്ടെത്തുവാൻ ഏതാനും ദിവസം ചെലവഴിക്കുന്നത് നന്നായിരിക്കും.

കമ്പനിയുടെ കീട നിയന്ത്രണ സംവിധാനങ്ങൾ ശരിയായി പരിശോധിക്കുകയും വീട്ടുകാർക്ക് യാതൊരു ഉപദ്രവവും ഉണ്ടാകാത്ത വിധം സേവനം നൽകുന്നത് ഉറപ്പാക്കുകയും വേണം. അതിനായുള്ള എല്ലാ മുൻകരുതലുകളും എടുത്തതിനുശേഷം ജോലി ഏൽപിക്കുക. 

ഏറ്റവും മികച്ച കീട നിയന്ത്രണ സേവനദാതാക്കളെ കണ്ടെത്താൻ സന്ദർശിക്കു: https://www.quickerala.com/listings?q=Pest%20Control

അഥവാ ബന്ധപ്പെടുക 9961162800

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com