ADVERTISEMENT

വീടുകള്‍ മനോഹരമാക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ പ്രാധാന്യം മലയാളികള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് അധികമായിട്ടില്ല. കുറച്ചു കാലം മുൻപ് വരെ ഇന്റീരിയർ ഡിസൈനിങ് എന്നാൽ ഹോട്ടലുകളിലും റിസോർട്ടുകളിലും മാത്രം ചെയ്യുന്ന എന്തോ കാര്യമാണെന്ന തോന്നലായിരുന്നു മലയാളിക്ക്. എന്നാൽ ഇന്ന്, കർട്ടനുകൾ തെരഞ്ഞെടുക്കുന്നതു മുതൽ പെയിന്റിങ് വരെ പല കാര്യങ്ങളും ഇന്റീരിയർ ഡിസൈനിങ്ങിന്റെ ഭാഗമാണെന്ന് മലയാളികൾ മനസ്സിലാക്കിയിരിക്കുന്നു.

തീരെ സൗകര്യം കുറഞ്ഞ അകത്തളങ്ങളില്‍ സൗകര്യം വർധിപ്പിക്കുവാനും അനാവശ്യ വലുപ്പം തോന്നുന്ന മുറികളെ ഒതുക്കി രൂപഭംഗി വരുത്താനുമെല്ലാം ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് നിഷ്പ്രയാസം സാധിക്കും. ഡിസൈനിങ്ങിൽ അൽപം ശ്രദ്ധ ചെലുത്തണം എന്ന് മാത്രം. മികച്ച ഇന്റീരിയർ ഡിസൈനറെ കണ്ടെത്താൻ www.quickkerala.com സന്ദർശിക്കൂ. അല്ലെങ്കിൽ വിളിക്കൂ 9961162800, 0481-2587448

ഇന്റീരിയര്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

1. ബജറ്റ് പ്ലാൻ അത്യാവശ്യം

അകത്തളങ്ങൾ ഒരുക്കുമ്പോൾ അതിനായി മാറ്റിവയ്ക്കുന്ന തുകയെപ്പറ്റി ബോധ്യമുണ്ടാകണം. കാരണം ഒരു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപ വരെ ചെലവാക്കി അകത്തളങ്ങൾ ഒരുക്കാം. നമുക്ക് വേണ്ടതെന്തെന്നു നേരത്തെ തീരുമാനിക്കുക. നാം ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന പണത്തിനനുസരിച്ചാണ് ഡിസൈനിങ്ങിനുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കേണ്ടത്. 

2. ഓപ്പണ്‍ സ്‌പെയ്‌സുകള്‍ ആവാം

അകത്തളങ്ങളെ മനോഹരമാക്കുന്നു പുതിയ ട്രെന്‍ഡാണ്` ഓപ്പണ്‍ സ്‌പെയ്‌സുകള്‍. ലിവിങ് ഏരിയയോടു ചേര്‍ന്നാണോ മറ്റു മുറികളോടു ചേര്‍ന്നാണോ ഓപ്പണ്‍ സ്‌പെയ്‌സ് ക്രമീകരിക്കേണ്ടതെന്ന് നേരത്തേ തീരുമാനിക്കണം.

3. അനിമേഷൻ ആണ് പുതിയ ട്രെൻഡ്

വീടിന്റെ ഇന്റീരിയർ ഒരുക്കാൻ ഡിസൈനറെ ഏൽപ്പിക്കും മുൻപ്, തിരഞ്ഞെടുത്ത ഡിസൈൻ വച്ച് ഒരു അനിമേഷൻ ചെയ്ത് നൽകാൻ ആവശ്യപ്പെടുക. ഇതുപ്രകാരം വീടിന്റെ ആകൃതിക്ക് ഇണങ്ങുന്ന ഇന്റീരിയർ ഡിസൈനുകൾ തിരഞ്ഞെടുക്കാം. പുറമേനിന്നു നോക്കുമ്പോള്‍ എന്താണോ വീടിന്റെ ആകൃതി അതിന് അനുയോജ്യമായി വേണം ഇന്റീരിയര്‍ ഒരുക്കുവാന്‍ എന്നത് പ്രത്യേകം ഓർക്കുക. 

ഏറ്റവും മികച്ച  ഇന്റീരിയര്‍ ഒരുക്കുവാന്‍  സന്ദർശിക്കു: https://www.quickerala.com/interior-designer/ct-1602

അഥവാ ബന്ധപ്പെടുക 9961162800

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com