ADVERTISEMENT

കോവിഡ്-19 നെ ചെറുക്കാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് വ്യക്തിശുചിത്വമാണ്. ഇടക്കിടെ കൈകള്‍ സോപ്പും സാനിറ്റയിസറും ഉപയോഗിച്ച് ശുചിയാക്കേണ്ടത് അതിനാല്‍ അത്യാവശ്യമാണ്. 20  സെക്കന്റ്‌ നേരമാണ് കൈകള്‍ കഴുകേണ്ടത് എന്നാണു ഡോക്ടർമാർ നിര്‍ദേശിക്കുന്നത്. എന്നാല്‍ ജലം പാഴാക്കുക, അഴുക്ക് പുരണ്ട കൈകള്‍ കൊണ്ട് തുറന്ന ടാപ്പ് വീണ്ടും വൃത്തിയാക്കിയ ശേഷം തൊടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇതിലുണ്ട്. രോഗികളുമായി എപ്പോഴും അടുത്തിടപഴകുന്ന ഡോക്ടർമാർ, നേഴ്സുമാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത് വെല്ലുവിളിയാണ്.

ഇവര്‍ക്ക് ഉപകാരപ്രദമായ ഒരു കണ്ടുപിടുത്തവുമായി വന്നിരിക്കുകയാണ് തംചോസ് ഗുമ്മറ്റ് എന്ന 35 കാരന്‍. ലഡാക്ക് സ്വദേശിയാണ് ഇദേഹം. പൈപ്പില്‍ തൊടാതെ തന്നെ കൈകള്‍ കഴുകാന്‍ സാധിക്കുന്ന ' ഇന്‍ഫെക്ഷന്‍ ഫ്രീ ടാപ്പ് ' ആണ് ഇത്. സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച ഈ പൈപ്പിന്റെ താഴെയായി രണ്ടു ഫൂട്ട് പ്രസ്സുകള്‍ ഉണ്ട്. അതില്‍ ഒന്നില്‍ ചവിട്ടിയാല്‍ കൈ കഴുകാനുള്ള ലിക്വിഡ് ലഭിക്കും. രണ്ടാമത്തെതിൽ ചവിട്ടിയാല്‍ വെള്ളം ലഭിക്കും. വെള്ളം പാഴാകാതെയിരിക്കാന്‍ ഇതില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫൂട്ട് പ്രസ്സില്‍ കാലുകള്‍ അമര്‍ത്തിയാല്‍ മാത്രമേ വെള്ളത്തിനു ഫ്ലോ കൂടുകയുള്ളൂ ഈ പൈപ്പില്‍. ഇതുമൂലം വെള്ളം അമിതമായി പാഴാകുകയുമില്ല എന്ന് തംചോസ് ഗുമ്മറ്റ് പറയുന്നു. 

20 സെക്കന്റ്‌ കൈകള്‍ കഴുകുമ്പോള്‍ സാധാരണ പാഴാകുന്ന വെള്ളത്തിന്റെ 80% ഈ പൈപ്പിലൂടെ ലാഭിക്കാം. 'ലേ'യിലെ സോനം മെമ്മോറിയല്‍ ആശുപത്രിയില്‍ നിലവില്‍ ഈ പൈപ്പ് ഫിക്സ് ചെയ്തു കഴിഞ്ഞു. നിലവില്‍ തനിക്ക് വേറെയും ഓര്‍ഡറുകള്‍ ലഭിച്ചു കഴിഞ്ഞു എന്ന് തംചോസ് ഗുമ്മറ്റ്  പറയുന്നു. 

English Summary- Corona Infection Free Tap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com