കൊറോണ ലോക്ഡൗൺ കാലത്ത് ഗൃഹനിർമ്മാണത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടിയുമായി ഫെയ്സ്ബുക് ലൈവിൽ സജീവമാവുകയാണ് ആർക്കിടെക്ട് ജയൻ ബിലാത്തികുളം. സ്വസ്ഥം ഗൃഹസ്ഥം എന്നാണ് പരിപാടിയുടെ പേര്.
വീട് പണിതവർക്കും പണിയാനിരിക്കുന്നവർക്കുമുള്ള സംശയങ്ങൾക്ക് രസകരമായി അദ്ദേഹം മറുപടി പറയുന്നുണ്ട്. താൻ നിർമിച്ചതും പുതുക്കിപ്പണിതതുമായ നിർമിതികളും മാതൃകയായി ഈ ലൈവിൽ അദ്ദേഹം കാണിക്കുന്നുണ്ട്. ഭവന നിർമാണത്തിൽ മലയാളികൾ കാണിക്കുന്ന ധൂർത്തും ഷോ ഓഫും ഭാവിയിൽ അവർക്ക് തന്നെ ബാധ്യതയായി തീരുന്നതെങ്ങനെ എന്നും തന്റെ കരിയറിലെ അനുഭവങ്ങളിലൂടെ രസകരമായി ജയൻ പങ്കുവയ്ക്കുന്നു.
English Summary- Jayan Bilathikulam facebook live