ADVERTISEMENT

സ്വന്തമായി ഒരു വീട് എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാല്‍ സ്വയം മേൽനോട്ടം നടത്തി വീടുപണിയുക എന്നത് നല്ല ക്ഷമയും അധ്വാനവും വേണ്ട കാര്യമാണ്. അതിനു സമയമില്ലാത്തവരും മിനക്കെടാൻ താൽപര്യമില്ലാത്തവരും സാധാരണ വീട് വാങ്ങുകയാണ് ചെയ്യുക. പുതിയോ പഴയതോ ആകട്ടെ വീട് വാങ്ങുമ്പോള്‍ ഏറെ ശ്രദ്ധിച്ചു വേണം നീങ്ങാന്‍. ഇല്ലെങ്കില്‍ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കു നഷ്ടമാകും. 

വീട് വാങ്ങാന്‍ ഉദ്ദേശിക്കുമ്പോള്‍ സാധാരണ രണ്ടു തരത്തിലാണ് ആളുകള്‍ ചിന്തിക്കുക. ഒരു വീട് വാങ്ങി അത് മറിച്ചു വിറ്റ് ലാഭം ഉണ്ടാക്കുക. അല്ലെങ്കില്‍ കുടുംബമായി താമസിക്കാന്‍ വീട് വാങ്ങുക. താമസിക്കാന്‍ ആണെങ്കിലും, പിന്നീട് വില്‍ക്കാന്‍ ആണെങ്കിലും, വീട് വാങ്ങാന്‍ ഇറങ്ങുമ്പോൾ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം വീട് എവിടെ വേണം എന്നതാണ്. സ്കൂള്‍, കോളേജ് , എയര്‍പോര്‍ട്ട്‌ , റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ക്ക് അടുത്തുള്ള സ്ഥലത്താണ് വീടെങ്കില്‍ ഭാവിയില്‍ ഇത് വില്‍ക്കാന്‍ ആഗ്രഹിച്ചാലും നല്ല വില ലഭിക്കും. ഇനി സ്ഥിരമായി താമസിക്കാന്‍ ആണെങ്കില്‍ നഗരത്തില്‍ നിന്നും ഒരല്‍പം അകലെ ആയാലും കുഴപ്പമില്ല. എന്നാല്‍ സ്കൂള്‍ , മാര്‍ക്കറ്റ് എന്നിവ അടുത്തുണ്ടെങ്കില്‍ നന്ന്. എന്തായാലും വ്യക്തമായ കാഴ്ചപാടുകള്‍ ഇല്ലാതെയും വിലനിലവാരത്തെ കുറിച്ച് വലിയ പിടി ഇല്ലാതെയും വീട് വാങ്ങാന്‍ ഇറങ്ങിയാല്‍ പല അബദ്ധങ്ങള്‍ ഉണ്ടാകാം.

ഇനി പഴയ വീട് വാങ്ങാന്‍ ആണ് പ്ലാന്‍ എങ്കില്‍ അതിന്റെ നിര്‍മ്മാണത്തെ കുറിച്ചും മെയിന്‍റ്റനന്‍സ് എന്നിവയെ കുറിച്ച് വിദഗ്ധാഭിപ്രായം തേടണം. വലിയ പണികള്‍ വേണ്ടി വരുന്ന വീടുകള്‍ വാങ്ങിയാല്‍ അധികച്ചെലവാകും ഫലം. അത് നിങ്ങളുടെ ബജറ്റ് തെറ്റിക്കും. അറ്റകുറ്റപണികള്‍ കുറഞ്ഞ വീടുകള്‍ വാങ്ങുന്നത് തന്നെയാണ് എപ്പോഴും നല്ലത്. മാത്രമല്ല ചെറിയ വീടുകള്‍ ആണ് വാങ്ങുന്നതെങ്കില്‍ ഭാവിയില്‍ അവിടെ എന്തെങ്കിലും എക്സ്റ്റെന്‍ഷന്‍ പണികള്‍ വേണമെങ്കില്‍ ചെയ്യുകയും ആവാം.

luxury-house-kerala

പണിത വീട് വാങ്ങുമ്പോള്‍ ആ വീടിന്റെ പൂര്‍വ്വചരിത്രം ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. വെള്ളക്കെട്ടു ഉള്ള സ്ഥലമാണോ , വെള്ളം വേനലില്‍ ലഭിക്കാത്ത ഇടമാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. വില്‍ക്കാന്‍ വേണ്ടി മാത്രം വീട് നിര്‍മ്മിച്ച്‌ നല്‍കുന്നവര്‍ ഇന്ന് ധാരാളമുണ്ട്. നിര്‍മ്മാണസാധനങ്ങളുടെ വിലവര്‍ധനവ്‌ , വീട് പണിക്ക് മേല്‍നോട്ടം വഹിക്കാന്‍ സാധിക്കാത്തവര്‍ എന്നിവര്‍ക്ക് ഇത് അനുഗ്രഹമാണ്. എന്നാല്‍ എങ്ങനെയായാലും വളരെ അന്വേഷിച്ച ശേഷം മാത്രം ആകണം ഒരു വീട് വാങ്ങാന്‍. വീട് വാങ്ങുമ്പോള്‍ തന്നെ ഒര്‍ജിനല്‍ ആധാരം കണ്ടു ബാധ്യതകള്‍ ഒന്നും ഇല്ലെന്നു ഉറപ്പ് വരുത്തണം. വ്യക്തമായ പ്ലാന്‍ കാണിച്ചു അധികാരികളുടെ അനുമതിയോടെ പണിത വീടാണ് എന്നും ഉറപ്പ് വരുത്തണം. അതുപോലെ കുടുംബസ്വത്തിന്റെ ഭാഗമാണ് വീടെങ്കില്‍ ഭാഗപത്രാധാരം നോക്കണം. 

English Summary- Buying New House Things to Take Care of

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com