ADVERTISEMENT

കോവിഡിന് മുൻപും കോവിഡിന് ശേഷവും... ഇനിയുള്ള ലോകചരിത്രം അടയാളപ്പെടാൻ പോകുന്നത്  ഒരുപക്ഷേ ഇങ്ങനെയാകാം. കോവിഡ് മൂലമുണ്ടായ തൊഴിൽ നഷ്ടവും പ്രവാസികളുടെ മടങ്ങിവരവും  ആഗോള സാമ്പത്തികപ്രതിസന്ധിയും കേരളത്തിലെ നിർമാണമേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം. ആഡംബര വീടുകളോടുള്ള ആളുകളുടെ (വിശേഷിച്ച് പ്രവാസികളുടെ) താൽപര്യത്തിന് ഇപ്പോൾ ഇടിവുണ്ടായത് അതിനു തുടക്കമാണ്. പഴയ വീടുകൾ മുന്നും പിന്നും നോക്കാതെ പൊളിച്ചുകളഞ്ഞു ലാവിഷായി പുതിയ മണിമാളിക പണിയുന്നതും ഇനി കുറയാനാണു സാധ്യത.  കുറഞ്ഞ ബജറ്റിൽ വീട് പുതുക്കിപ്പണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

വ്യക്തമായ പ്ലാനിങ്  ഉണ്ടെങ്കില്‍ ഒട്ടും കീശ ചോരാതെ വീട് പുതുക്കി പണിയാം. ആവശ്യങ്ങളും ബജറ്റും തമ്മിൽ പൊരുത്തം വേണമെന്നുമാത്രം. അല്ലെങ്കില്‍ പുതിയൊരു വീട് പണിയുന്നതിനേക്കാള്‍ ചിലവാകും ചിലപ്പോള്‍ ഉണ്ടാകുക. എന്നാല്‍ ബജറ്റ് മാത്രമല്ല വീട്ടുകാരുടെ ഇഷ്ടങ്ങള്‍ കൂടി പരിഗണിച്ചു വേണം വീട് പുതുക്കി പണിയാന്‍.

വീട് പുതുക്കിപ്പണിയുമ്പോള്‍ ഇപ്പോഴത്തെ വീടിനു ഒരു പുത്തന്‍ ഡിസൈന്‍ ആവശ്യമുണ്ടോ എന്ന് ആദ്യം ചിന്തിക്കുക.. വീടിന്റെ മുക്കാല്‍ ഭാഗവും പൊളിച്ചു നീക്കിയുള്ള പണികള്‍ ആണ് ചെയ്യാന്‍ പോകുന്നതെങ്കില്‍ ചിലപ്പോള്‍ ബജറ്റ് പ്രതീക്ഷിച്ച പോലെ നില്‍ക്കില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം.

വീടിന്റെ കാലപഴക്കം കൂടി പരിഗണിച്ചു വേണം വീട് പുതിക്കിപ്പണിയാന്‍. തറയില്‍ വിള്ളലുകള്‍ വീണ വീട് പുതുക്കി പണിയാതെ ഇരിക്കുന്നതാണ് നല്ലത്. കൂടിചേര്‍ക്കലുകള്‍ വരുമ്പോള്‍ സ്ട്രക്ചറൽ  വിദഗ്ദ്ധന്റെ സേവനം തേടുന്നത് നല്ലതാണ്. കെട്ടിടത്തിന്റെ മുകളിലേക്ക് കൂടുതല്‍ ഭാരം വരുന്ന വിധത്തിലെ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കാം.സൗകര്യത്തിനായി കെട്ടിടത്തെ ബാധിക്കുന്ന തരത്തിലെ മുറിച്ചു മാറ്റലുകള്‍, കുത്തിപൊളിക്കല്‍ എന്നിവ ഒഴിവാക്കണം. 

പഴയ വീട്ടില്‍ നിന്നും പരമാവധി വസ്തുക്കൾ പുതിയ വീട്ടിൽ പുനരുപയോഗിക്കാൻ ശ്രദ്ധിക്കണം. പഴയ ഫര്‍ണിച്ചര്‍ , ഇഷ്ടിക , ഓട് എന്നിവ പുതിയ വീട്ടിലേക്കും ഉപയോഗിക്കാം. ഇത് ചെലവ് കുറയ്ക്കും. മുന്‍പ് ഉപയോഗിച്ച ഫ്ലോറിംഗ് മെറ്റീരിയല്‍ തന്നെ പുതിയ വീട്ടിലും വേണമെങ്കില്‍ ഉപയോഗിക്കാം. ഫെറോ സിമന്റ് കൊണ്ടുള്ള ഉൽപന്നങ്ങൾ  ഉപയോഗിക്കുന്നതും ചെലവ് കുറയ്ക്കും. 

English Summary- Renovation or New Home Post Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com